കഴിവ് നിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള ഡൈനാമിക് ആൻഡ് അഡാപ്റ്റീവ് പ്രാക്‌ടീസ്‌

ഞങ്ങളുടെ നിർദ്ദേശക എഞ്ചിനായ 'വഴികാട്ടി', 'പ്രാക്‌ടീസ്‌' എന്നിവയുമായി സംയോജിപ്പിച്ച് വിദ്യാർത്ഥികളെ അവരുടെ അറിവ് യഥാർത്ഥത്തിൽ പരിപൂർണ്ണമാക്കാൻ സഹായിക്കുന്നു.

Embibe-ന്‍റെ 10 ലക്ഷത്തിലധികം സംവേദനാത്മക ചോദ്യ യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ‘പ്രാക്‌ടീസ്‌’ അധ്യായങ്ങളിലേക്കും മികച്ച റാങ്കിലുള്ള 1,400+ പുസ്തകങ്ങളുടെ വിഷയങ്ങളിലേക്കും പാക്കേജ് ചെയ്‌തിരിക്കുന്നു. ഒരു അഡാപ്റ്റീവ് പ്രാക്‌ടീസ്‌ ഫ്രെയിംവർക്ക് ആഴത്തിലുള്ള വിജ്ഞാന ട്രെയ്‌സിംഗ് അൽഗോരിതങ്ങളിലൂടെ ഓരോ വിദ്യാർത്ഥിക്കും പ്രാക്‌ടീസ്‌ പാതകൾ വ്യക്തിഗതമാക്കുന്നതിലൂടെ ‘പ്രാക്‌ടീസ്‌’-നെ കൂടുതൽ ശക്തിപ്പെടുത്തുന്നു. താഴെ പറയുന്നവയാണ് ‘പ്രാക്‌ടീസ്‌’-ന്‍റെ പ്രധാന സവിശേഷതകൾ:

  1. ഒരു ചോദ്യം പരിഹരിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും മൈക്രോ പേഴ്സണലൈസേഷനുകൾ നയിക്കുന്നതിന് ഓരോ ചോദ്യത്തെയും 63+ ടാഗബിൾ ഘടകങ്ങളായി വിഭജിച്ച് ലോകത്തിലെ ഏറ്റവും സമഗ്രമായ ചോദ്യങ്ങളുടെ ഗ്രാനുലറൈസേഷൻ ‘പ്രാക്ടീസ്’ ഉൾക്കൊള്ളുന്നു.
  2. ‘വഴികാട്ടി ‘ എന്ന പ്രൊപ്രൈറ്ററി പെഡഗോജി രീതി ഉപയോഗിച്ച് വസ്തുനിഷ്ഠമായ ചോദ്യങ്ങൾ അവതരിപ്പിക്കുന്നതിനാൽ ‘പ്രാക്‌ടീസ്‌’ ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള നവീകരണമാകുന്നു.
  3. 74,000+ ആശയങ്ങളുടെ Embibe-ന്‍റെ നോളജ് ഗ്രാഫുകളുമായി ‘പ്രാക്‌ടീസ്‌’ അതിന്‍റെ എല്ലാ ഉള്ളടക്കത്തെയും ബന്ധിപ്പിക്കുന്നു.
  4. K-12, കോളേജ് പ്രവേശന പരീക്ഷകൾ, ജോലി/സർക്കാർ പരീക്ഷകൾ എന്നിവയുൾപ്പെടെ 310 പരീക്ഷകളിലേക്ക് ഇത് എല്ലാ ഉള്ളടക്കവും പാക്കേജുചെയ്യുന്നു.
  5. സോൾവറുകളും ടെംപ്ലേറ്റുകളും ഉപയോഗിച്ച്, ഇത് റൺ-ടൈമിൽ വ്യക്തിഗതമാക്കിയ ചോദ്യങ്ങൾ ചലനാത്മകമായി സൃഷ്ടിക്കുന്നു.
  6. ദൈർഘ്യമേറിയ പദപ്രയോഗങ്ങൾ, ശൈലികൾ, ദൈർഘ്യമേറിയ ഉത്തരങ്ങൾ എന്നിവ സ്വയമേവ വിലയിരുത്താനുള്ള കഴിവുള്ള ഒരു വിപുലമായ നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്-ഡ്രൈവ് പദസമുച്ചയം ഇത് ഉപയോഗിക്കുന്നു.
  7. പഠന ഇടപെടലിനായി ശുപാർശ എഞ്ചിനുകൾ ഉപയോഗിക്കുന്നതിലൂടെ, ഒരു വിദ്യാർത്ഥി ഒരു ചോദ്യത്തിൽ ഒരു ആശയം അല്ലെങ്കിൽ കഴിവുമായി മല്ലിടുമ്പോൾ അത് വീഡിയോകളിലൂടെയും സൂചനകളിലൂടെയും സ്വയമേവയുള്ള സഹായം നൽകുന്നു.
  8. പാഠ്യപദ്ധതിയിലെ വിഷയങ്ങളെയും ആശയങ്ങളെയും കുറിച്ചുള്ള ആവശ്യത്തിലധികം ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിശീലിക്കാൻ ‘പ്രാക്‌ടീസ്‌’ നൽകുന്നു. Embibe ലെ വിദഗ്ധരാണ് വിശദമായ പരിഹാരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
  9. വിദ്യാർത്ഥികൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ‘വീഡിയോകളും നിര്‍ധാരണങ്ങളും അടങ്ങിയ പുസ്തകങ്ങൾ’, ‘ബിഗ് ബുക്കുകൾ’ അല്ലെങ്കിൽ ‘പരിശീലന അധ്യായങ്ങൾ’ എന്നിവയിലൂടെ അധ്യായം തിരിച്ചോ വിഷയാടിസ്ഥാനത്തിലോ ഈ പരിശീലന ചോദ്യങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. ‘വഴികാട്ടി’ ഫീച്ചർ വിദ്യാർത്ഥികൾക്ക് ചോദ്യ തലത്തിൽ സൂചനകളും സ്റ്റെപ്പ് ലെവലിൽ സൂക്ഷ്മ സൂചനകളും നൽകി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താന്‍ അവരെ സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് ഇപ്പോഴും അതിന് കഴിയുന്നില്ലെങ്കില്‍, ഓരോ ചോദ്യത്തിനും വിശദമായ പ്രശ്നപരിഹാരങ്ങൾ ലഭ്യമാണ്.
  10. ഒരു വിഷയത്തിലും അധ്യായ തലത്തിലും പ്രധാനപ്പെട്ട ഒരു അധ്യായവും നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ‘പ്രധാനം’, ‘പ്രയാസം’, ‘ദൈർഘ്യം’ എന്നീ ടാഗുകൾ വിദ്യാർത്ഥികളെ സഹായിക്കുന്നു. കൂടാതെ, ബുദ്ധിമുട്ടും ദൈർഘ്യവും അടിസ്ഥാനമാക്കി, വിദ്യാർത്ഥികൾക്ക് അധ്യായത്തിന് മുൻഗണന നൽകാം.
  11. വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിക്കുന്നതും പ്രശസ്തരായ രചയിതാക്കൾ എഴുതിയതുമായ സ്റ്റാൻഡേർഡ് പുസ്തകങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ക്രമത്തിൽ പ്രദർശിപ്പിക്കും. പുസ്‌തകം കൂടുതൽ പ്രസിദ്ധമാണെങ്കിൽ അത് ഉയർന്ന റാങ്ക് നേടുകയും അതിനനുസരിച്ച് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അത് ക്രമപ്പെടുത്തുകയും ചെയ്യും.
  12. പരീക്ഷാ സിലബസ്, മുൻവർഷങ്ങളിലെ പരീക്ഷാ പേപ്പറുകളുടെ പാറ്റേൺ, ഗ്രേഡിനോ പരീക്ഷയ്‌ക്കോ വേണ്ടി നിർദ്ദേശിച്ചിട്ടുള്ള ടെക്‌സ്‌റ്റ് അല്ലെങ്കിൽ ജനപ്രിയ പുസ്‌തകങ്ങൾ എന്നിവയെക്കുറിച്ചുള്ള വിപുലമായ പഠനം അടിസ്ഥാനമാക്കിയാണ് Embibe സിലബസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഒരു പുസ്തക പരിശീലനത്തിൽ, പുസ്തകം അനുസരിച്ച് സിലബസ് പിന്തുടരുന്നു. എന്നിരുന്നാലും, ‘പ്രാക്‌ടീസ്‌ ത്രൂ ചാപ്റ്ററുകൾ’, ‘Embibe ബിഗ് ബുക്ക്’, ‘ടെസ്റ്റ്’ എന്നിവയിൽ പിന്തുടരുന്ന സിലബസ് Embibe സിലബസാണ്.
  13. അറ്റംപ്റ്റ് ക്വാളിറ്റിയിലെ ഏഴ് വ്യത്യസ്ത ജാറുകൾ താഴെ പറയുന്ന തരങ്ങളുടെ ഉത്തരങ്ങളുടെ എണ്ണത്തെ പ്രതിനിധീകരിക്കുന്നു:

A. അമിതവേഗ-ശരി: വിദ്യാർത്ഥി അനുയോജ്യമായ സമയത്തിന്‍റെ 25%-ൽ താഴെ സമയത്തിനുള്ളിൽ ഒരു ചോദ്യത്തിന് ശരിയായി ഉത്തരം നൽകുന്ന ഒരു ശ്രമത്തെ അമിതവേഗ-ശരി എന്ന് വിളിക്കുന്നു.
B. മികച്ച അറ്റെംപ്റ്റ്: അനുയോജ്യമായ സമയത്തിന്‍റെ 25 ശതമാനത്തിലധികം എന്നാൽ അനുയോജ്യമായ സമയത്തേക്കാൾ കുറവായ സമയദൈർഘ്യത്തിൽ വിദ്യാർത്ഥി ഒരു ചോദ്യത്തിന് ശരിയായി ഉത്തരം നൽകുന്ന ഒരു ശ്രമത്തെ മികച്ച അറ്റെംപ്റ്റ് എന്ന് വിളിക്കുന്നു.
C. അധികസമയ-ശരി: അനുയോജ്യമായ സമയത്തേക്കാൾ കൂടുതൽ സമയം ചെലവഴിച്ചുകൊണ്ട് വിദ്യാർത്ഥി ഒരു ചോദ്യത്തിന് ശരിയായി ഉത്തരം നൽകുന്ന ഒരു ശ്രമമാണ് അധികസമയ-ശരി.

D. പാഴായ അറ്റെംപ്റ്റ്: വിദ്യാർത്ഥി അതിന്‍റെ അനുയോജ്യമായ സമയത്തിന്‍റെ 25% ൽ താഴെ സമയത്തിനുള്ളിൽ ഒരു ചോദ്യത്തിന് തെറ്റായി ഉത്തരം നൽകുന്ന ഒരു ശ്രമത്തെ പാഴായ അറ്റെംപ്റ്റ് എന്ന് വിളിക്കുന്നു.

E. തെറ്റായ അറ്റെംപ്റ്റ്: അനുയോജ്യമായ സമയത്തിന്‍റെ 25% ത്തിൽ കൂടുതലും എന്നാൽ അനുയോജ്യമായ സമയത്തേക്കാൾ കുറവുമായ സമയദൈർഘ്യത്തിൽ വിദ്യാർത്ഥി തെറ്റായി ഉത്തരം നൽകുന്ന ഒരു ശ്രമത്തെ തെറ്റായ അറ്റെംപ്റ്റ് എന്ന് വിളിക്കുന്നു.

F. അധികസമയ-തെറ്റായ അറ്റെംപ്റ്റ്: അനുയോജ്യമായ സമയത്തേക്കാൾ കൂടുതൽ സമയം ചെലവഴിച്ച് വിദ്യാർത്ഥി ഒരു ചോദ്യത്തിന് തെറ്റായി ഉത്തരം നൽകുന്ന ഒരു ശ്രമത്തെ അധികസമയ-തെറ്റായ അറ്റെംപ്റ്റ് എന്ന് വിളിക്കുന്നു.

G. അറ്റെംപ്റ്റ് ചെയ്യാത്തത്: ഇതൊരു നഷ്‌ടമായ അറ്റെംപ്റ്റ് ആണ്/ഉത്തരം അടയാളപ്പെടുത്തിയിട്ടില്ല. വിദ്യാർത്ഥിക്ക് ചോദ്യത്തെക്കുറിച്ച് ഉറപ്പില്ലാത്തതും അതേക്കുറിച്ച് ഒരു അഭിപ്രായവുമില്ലാത്തതും ചോദ്യം ശൂന്യമായി അവശേഷിക്കുന്നതുമായ ഒരു അറ്റെംപ്റ്റ്.

ഓരോ വിദ്യാർത്ഥിയും വ്യത്യസ്‌തരും അതുല്യമായ പഠന യാത്രയുള്ളവരുമാണ്. അവരുടെ പഠന നിലയും പ്രായോഗിക പ്രകടനവും അടിസ്ഥാനമാക്കി നൽകുന്ന നിർദ്ദേശങ്ങൾ അവർക്ക് ആവശ്യമാണ്. Embibe പ്ലാറ്റ്‌ഫോമിലെ ഒരു വിദ്യാർത്ഥിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പേഴ്സണലൈസേഷൻ ലെയറാണ് നിർദേശിക്കപ്പെട്ട പഠനം. പുരോഗതിയിലേക്ക് വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട വ്യക്തിഗത പഠന പാത ഇത് നിർദ്ദേശിക്കുന്നു. നോളജ് ഗ്രാഫിന്‍റെ സഹായത്തോടെ, മെച്ചപ്പെട്ട ധാരണക്കായി മുന്നറിവുകളായ ആശയങ്ങളെ പഠിക്കാൻ Embibe വിദ്യാർത്ഥികളെ ശുപാർശ ചെയ്യുന്നു. ‘അടുത്ത ചോദ്യ എഞ്ചിൻ’ വിദ്യാർത്ഥിയുടെ അടുത്തുള്ള പ്രോക്സിമിറ്റി സോണിലെ ശരിയായ കാഠിന്യത്തെക്കുറിച്ചുള്ള ചോദ്യം നൽകുന്നു.