
കേരള ബോർഡ് പ്ലസ് ടു 2023: മുൻവർഷ ചോദ്യപേപ്പർ പരിശീലിക്കൂ
August 4, 2022കേരള ബോർഡ് പ്ലസ് ടു പരീക്ഷയോഗ്യതാ മാനദണ്ഡങ്ങൾ: കേരള ബോർഡ് പ്ലസ് ടു പരീക്ഷ എഴുതാൻ യോഗ്യത നേടുന്നതിനായി വിദ്യാർത്ഥികൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
(continuous evaluation) പൂർത്തിയാക്കിയിരിക്കണം.
പരീക്ഷാ ഫീസ് – 200 രൂപ
മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റ് ഫീസ് – 70 രൂപ
ഒരു വിഷയത്തിനായുള്ള പരീക്ഷാഫീസ് (compartmental candidates) -50 രൂപ
പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളുടെ SAY പരീക്ഷാ ഫീസ് – 150 രൂപ
പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളുടെ SAY പരീക്ഷാ ഫീസ് – 175 രൂപ
ബോർഡിന്റെ പേര് | കേരളാ ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ |
പരീക്ഷാ ലെവൽ | പ്ലസ് ടു ലെവൽ |
പരീക്ഷാ നടത്തിപ്പ് | കേരള പരീക്ഷാ ഭവൻ |
പേപ്പറുകളുടെ എണ്ണം | 3 ലാംഗ്വേജ് പേപ്പറുകളും 6 നോൺ ലാംഗ്വേജ് പേപ്പറുകളും |
പരീക്ഷാ ദൈർഘ്യം | 2-2.5 മണിക്കൂറുകൾ |
പരീക്ഷാ രീതി | ഓഫ്‌ലൈൻ |
ഓരോ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ | 120 |
ഓരോ നോൺ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ | 100 |
മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ | D+ ഗ്രേഡ് അല്ലെങ്കിൽ 30% |
അഡ്മിറ്റ് കാർഡ് റിലീസ് തീയതി | അനൗൺസ് ചെയ്തിട്ടില്ല |
ഫല പ്രഖ്യാപന തീയതി | അനൗൺസ് ചെയ്തിട്ടില്ല |
ഫല പ്രഖ്യാപന രീതി | ഓൺലൈൻ |
ഒഫീഷ്യൽ വെബ്സൈറ്റ് | http://www.dhsekerala.gov.in/ |
(Kerala board plus two exam pattern 2023)
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പാഠ്യഭാഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനും പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കുന്നതിനും എക്സാം പാറ്റേൺ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ തയ്യാറെടുപ്പിന് വേഗത കൂട്ടുന്നതിനായി 2023 പ്ലസ് ടു പരീക്ഷ പാറ്റേണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കൂ.
കേരള ബോർഡ് പ്ലസ് ടു എക്സാം പാറ്റേൺ 2023: ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കന്ററി എഡ്യൂക്കേഷൻ (DHSE) അതിന്റെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അതാത് വർഷത്തെ എക്സാം പാറ്റേൺ കൃത്യമായി ലഭ്യമാക്കുന്നു. SCERT തയ്യാറാക്കുന്ന HSE സ്കീം ഓഫ് വർക്ക് എല്ലാ ചാപ്റ്ററുകളെക്കുറിച്ചും അവയ്ക്ക് പരീക്ഷയിലുള്ള വെയിറ്റേജിനെക്കുറിച്ചും ധാരണ നൽകുന്നു. സിലബസ്, കരിക്കുലം, അധ്യയന നിയമങ്ങൾ എന്നിവയെല്ലാം തയ്യാറാക്കുന്നത് DHSE ആണ്. കേരള ബോർഡ് പ്ലസ് ടു എക്സാം ടൈം ടേബിൾ തയ്യാറാക്കുന്നതും DHSE തന്നെയാണ്.
ഓരോ വിദ്യാർത്ഥിയുടേയും തുടർന്നുള്ള പഠനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിൽ പ്ലസ് ടുവിന് ലഭിക്കുന്ന മാർക്കിന് പ്രധാന പങ്കുണ്ട്. തുടർപഠനത്തിനായുള്ള കോളേജ് അഡ്മിഷൻ ഈ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ലഭ്യമാകുക. NEET, JEE പോലുള്ള നാഷണൽ ലെവൽ പരീക്ഷകൾക്കും പ്ലസ് ടു പാഠ്യഭാഗങ്ങളാണ് അടിസ്ഥാനം. അതുകൊണ്ടുതന്നെ പ്ലസ് ടു പരീക്ഷയ്ക്ക് നേരത്തെകൂട്ടി തന്നെ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. പരീക്ഷയെക്കുറിച്ചും അതിനെ സമീപിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുക എന്നത് ഉന്നത വിജയത്തിലേക്കുള്ള ആദ്യപടിയാണ്.
ഓരോ വിഷയത്തിന്റെ പരീക്ഷയ്ക്കും 3 ഘടകങ്ങളുണ്ട്.
ഇവെന്റുകൾ | തീയതികൾ |
---|---|
കേരള ബോർഡ് പ്ലസ് ടു ടൈം ടേബിൾ റിലീസ് ചെയ്യുന്ന തീയതി | ഫെബ്രുവരി 2023 |
കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023: റിലീസ് ചെയ്യുന്ന തീയതി | ഫെബ്രുവരി 2023 |
കേരള ബോർഡ് പ്ലസ് ടു 2023 എക്സാം തീയതി | മാർച്ച് 2023 |
കേരള ബോർഡ് പ്ലസ് ടു ഫല പ്രഖ്യാപന തീയതി | മെയ് 2023 അവസാനത്തെ ആഴ്ച |
തീയതികൾ | പ്ലസ് ടു വിഷയങ്ങൾ |
---|---|
മാർച്ച് 2023 | പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി |
മാർച്ച് 2023 | പാർട്ട് 1- ഇംഗ്ലീഷ് |
മാർച്ച് 2023 | കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി. |
മാർച്ച് 2023 | എക്കണോമിക്സ് |
മാർച്ച് 2023 | ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി |
മാർച്ച് 2023 | മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്കൃത സാഹിത്യം |
മാർച്ച് 2023 | മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം |
മാർച്ച് 2023 | ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി(ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് |
മാർച്ച് 2023 | ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലികേഷൻ,ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്. |
മാർച്ച് 2023 | ബയോളജി, ജിയോളജി,സാൻസ്ക്രിറ്റ് ശാസ്ത്ര, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, പാർട്ട്-3 ലാംഗ്വേജസ് |
പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ – 9.45 am മുതൽ 12.30 pm വരെ.
പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ ( ബയോളജി, മ്യൂസിക് എന്നിവയൊഴികെ)
– 9.45 am മുതൽ 12.00 pm വരെ.
(REGISTRATION)
പ്ലസ് ടു പരീക്ഷ എഴുതുന്നതിനായി വിദ്യാർത്ഥികൾ ഒരു അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ ആപ്ലിക്കേഷൻ സമർപ്പിച്ചാൽ മാത്രമേ പരീക്ഷയ്ക്കായി വിദ്യാർത്ഥി രജിസ്റ്റർ ചെയ്യപ്പെടുകയുള്ളൂ. കേരള ബോർഡ് ഓരോ വർഷവും പ്ലസ് ടു പരീക്ഷക്കുള്ള അപ്ലിക്കേഷൻ നൽകുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറത്തുവിടുന്നു. ഈ ആപ്ലിക്കേഷൻ സ്‌കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ തെറ്റുകൂടാതെ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. ഫൈൻ ഒഴിവാക്കുന്നതിനായി സമയപരിധിക്കുള്ളിൽ തന്നെ ഫോം സമർപ്പിക്കണം. DHSEയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾക്കും ‘സ്‌കൂൾ അധികൃതർക്കും ഈ നോട്ടിഫിക്കേഷൻ കാണാനാകും. DHSE നൽകിയിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രം ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
ചുവടെക്കൊടുത്തിരിക്കുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
സ്റ്റെപ്പ് 1 – കേരള ബോർഡിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റായ http://dhsekerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്റ്റെപ്പ് 2 -ഹോം പേജിൽ കേരള ബോർഡ് പ്ലസ് ടു പരീക്ഷ ഫോം 2023 നായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇവിടെനിന്നും നിങ്ങൾ മറ്റൊരു പേജിലേക്കെത്തുന്നു.
സ്റ്റെപ്പ് 3 – ഇവിടെ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്തശേഷം ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
സ്റ്റെപ്പ് 4 – എല്ലാ വിവരങ്ങളും കൃത്യമായി നൽകിയശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5 – ശേഷം ആപ്ലിക്കേഷൻ ഫീ അടക്കുക.
സ്റ്റെപ്പ് 6 – രജിസ്ട്രേഷൻ പ്രോസസ്സ് വിജയകരമായി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഒരു കൺഫർമേഷൻ പേജ് ലഭിക്കും. ശേഷം ഫോമിന്റെ പ്രിന്റൗട്ട് സ്‌കൂൾ അധികൃതർക്ക് നൽകുക.
അതാത് സ്‌കൂളുകളിൽ നിന്ന് സ്‌കൂൾ അധികൃതർ മുഖേനയാണ് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുന്നത്. പ്ലസ് ടു ഹാൾ ടിക്കറ്റ് സ്വീകരിച്ച ശേഷം സ്‌കൂളിലെ ഹാൾ ടിക്കറ്റ് രജിസ്റ്ററിൽ വിദ്യാർത്ഥി ഒപ്പുവയ്‌ക്കേണ്ടതുണ്ട്.
താഴെപ്പറയുന്ന വിവരങ്ങൾ ഹാൾ ടിക്കെറ്റിൽ നൽകിയിട്ടുണ്ടോയെന്ന് വിദ്യാർത്ഥി പരിശോധിക്കുക. എന്തെങ്കിലും തരത്തിലുള്ള പിശകുകൾ കണ്ടെത്തുകയാണെങ്കിൽ ഉടൻതന്നെ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുക.
കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 ഡൌൺലോഡ് ചെയ്യാനുള്ള ഒഫീഷ്യൽ വെബ്‌സൈറ്റ് ഏത്?
www.dhsekerala.gov.in എന്ന ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷന്റെ സൈറ്റ് ആണ് കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 ഡൗൺലോഡ് ചെയ്യാനുള്ള ഒഫീഷ്യൽ സൈറ്റ്.
കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 ഹാൾ ടിക്കറ്റിൽ വിദ്യാർത്ഥിയുടെ വിവരങ്ങളിൽ പിശക് സംഭവിച്ചാൽ എന്ത് ചെയ്യണം?
വിദ്യാർത്ഥി ഉടൻ തന്നെ സ്‌കൂൾ അധികൃതരെ സമീപിക്കുകയും വിവരങ്ങൾ തിരുത്തി വാങ്ങുകയും ചെയ്യണം.
വിദ്യാർത്ഥിക്ക് കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് സ്വയം ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ?
ഇല്ല, കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് സ്‌കൂളുകൾക്കാണ് ലഭ്യമാകുക. ഹാൾ ടിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുക.
കേരള ബോർഡ് പ്ലസ് ടു പരീക്ഷ ക്ലിയർ ചെയ്യുന്നതിനായി വിദ്യാർത്ഥികൾ കേരള ബോർഡ് നിർദേശിക്കുന്ന പാസിംഗ് മാർക്കുകൾ കരസ്ഥമാക്കേണ്ടതുണ്ട്. ഈ മാർക്ക് കരസ്ഥമാക്കാൻ സാധിക്കാത്തവർ കേരള ബോർഡിന്റെ കമ്പാർട്ട്മെന്റൽ പരീക്ഷയെഴുതി മാർക്ക് കരസ്ഥമാക്കേണ്ടതാണ്. കേരള ബോർഡ് പ്ലസ് ടു പരീക്ഷയിൽ വിവിധ വിഷയങ്ങൾക്ക് വേണ്ട പാസിംഗ് മാർക്കുകൾ ചുവടെ ചേർക്കുന്നു.
എല്ലാ വിദ്യാർത്ഥികളും കേരള ബോർഡ് പ്ലസ് ടു പരീക്ഷ ക്ലിയർ ചെയ്യുന്നതിനായി 30 ശതമാനം മാർക്കോ D ഗ്രേഡോ കരസ്ഥമാക്കേണ്ടതുണ്ട്.
വിഷയം | സമയ ദൈർഖ്യം (മണിക്കൂറിൽ) | മൊത്തം മാർക്കുകൾ | ക്വാളിഫയിങ് സ്കോർ (TE) |
ഓവറാൾ ക്വാളിഫയിങ് സ്കോർ |
---|---|---|---|---|
ഇംഗ്ലീഷ് | 2.5 | 100 | 24 | 30 |
ഫിസിക്സ് | 2 | 100 | 18 | 30 |
കെമിസ്ട്രി | 2 | 100 | 18 | 30 |
ബയോളജി (ബോട്ടണി, സുവോളജി) |
2 | 100 | 18 | 30 |
കമ്പ്യൂട്ടർ സയൻസ് | 2 | 100 | 18 | 30 |
എക്കണോമിക്സ് | 2.5 | 100 | 24 | 30 |
മാത്തമാറ്റിക്സ് | 2.5 | 100 | 24 | 30 |
ഹിസ്റ്ററി | 2.5 | 100 | 24 | 30 |
പൊളിറ്റിക്കൽ സയൻസ് | 2.5 | 100 | 24 | 30 |
സൈക്കോളജി | 2 | 100 | 18 | 30 |
ജ്യോഗ്രഫി | 2 | 100 | 18 | 30 |
വിഷയം | മാക്സിമം മാർക്ക് | മിനിമം മാർക്ക് |
---|---|---|
ഫിസിക്സ് | 30 | 9 |
കെമിസ്ട്രി | 30 | 9 |
ബയോളജി | 30 | 9 |
അക്കൗണ്ട്സ് | 20 | 6 |
ബിസിനസ് സ്റ്റഡീസ് | 20 | 6 |
എക്കണോമിക്സ് | 20 | 6 |
ഹിസ്റ്ററി | 20 | 6 |
പൊളിറ്റിക്കൽ സയൻസ് | 20 | 6 |
സോഷ്യോളജി | 20 | 6 |
ജ്യോഗ്രഫി | 20 | 6 |
മാർക്ക് | ഗ്രേഡിംഗ് സിസ്റ്റം | ഗ്രേഡ് പോയിന്റുകൾ | വ്യാഖ്യാനം |
---|---|---|---|
90-100 മാർക്കുകൾ | A+ ഗ്രേഡ് | 9 | ഔട്ട്സ്റ്റാൻഡിങ് |
89-80 മാർക്കുകൾ |
A ഗ്രേഡ് | 8 | എക്സലന്റ് |
79-70 മാർക്കുകൾ | B+ ഗ്രേഡ് | 7 | വെരി ഗുഡ് |
69-60 മാർക്കുകൾ |
B ഗ്രേഡ് | 6 | ഗുഡ് |
59-50 മാർക്കുകൾ | C+ ഗ്രേഡ് | 5 | എബോവ് ആവറേജ് |
49-40 മാർക്കുകൾ | C ഗ്രേഡ് | 4 | ആവറേജ് |
39-30 മാർക്കുകൾ | D+ ഗ്രേഡ് | 3 | മാർജിനൽ |
20-29 മാർക്കുകൾ | D ഗ്രേഡ് | 2 | നീഡ് ഇമ്പ്രൂവ്മെന്റ് |
<20 മാർക്കുകൾ |
E ഗ്രേഡ് | 1 | നീഡ് ഇമ്പ്രൂവ്മെന്റ് |
അനേകം വിദ്യാർത്ഥികളെ അലട്ടുന്ന ഒരു ചോദ്യമാണിത്? എന്നാൽ ഭയപ്പെടേണ്ടതില്ല. പ്ലസ് ടു വിനുശേഷം നിങ്ങൾക്ക് അനേകം അവസരങ്ങൾ ലഭ്യമാണ്. അവ ഏതൊക്കെയാണെന്ന് വ്യക്തമായി മനസ്സിലാകുകയും ഓരോ വിദ്യാർത്ഥിയുടേയും താല്പര്യത്തിനനുസരിച്ചുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കുകയും വേണം. പ്ലസ് ടുവിനുശേഷം വിവിധ UG പ്രോഗ്രാമുകൾക്കായി എഴുതാൻ കഴിയുന്ന പരീക്ഷകൾ ചുവടെ കൊടുക്കുന്നു.
സ്ട്രീമുകൾ | പരീക്ഷകൾ |
---|---|
എൻജിനീയറിങ് | ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) മെയിൻ JEE അഡ്വാൻസ്ഡ് ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് അഡ്മിഷൻ ടെസ്റ്റ് (BITSAT) എൻട്രൻസ് എക്സാം COMED-K IPU-CET (B. Tech) മണിപ്പാൽ (B. Tech) VITEEE AMU (B. Tech) NDA എൻട്രൻസ് വിത്ത്` PCM (MPC) |
മെഡിക്കൽ | നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) AIIMS JIPMER |
ഡിഫെൻസ് സർവീസുകൾ | ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് ഇന്ത്യൻ നേവി ബി. ടെക് എൻട്രി സ്‌കീം ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി സ്‌കീം (TES) നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി എക്സാമിനേഷൻ (I) |
ഫാഷൻ ആൻഡ് ഡിസൈൻ | നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) എൻട്രൻസ് ടെസ്റ്റ് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസൈൻ അഡ്മിഷൻസ് ഓൾ ഇന്ത്യ എൻട്രൻസ് എക്‌സാമിനേഷൻ ഫോർ ഡിസൈൻ (AIEED) സിംബയോസിസ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസൈൻ എക്സാം ഫുട്‍വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റൂട്ട് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാഷൻ ഡിസൈൻ നാഷണൽ ആപ്റ്റിറ്റൂട് ടെസ്റ്റ് ഇൻ ആർക്കിടെക്ച്ചർ സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിങ് ആൻഡ് ടെക്‌നോളജി (CEPT) |
സോഷ്യൽ സയൻസ് | ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി IIT മദ്രാസ് ഹ്യുമാനിറ്റിസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്‌സാമിനേഷൻ (HSEE) TISS ബാച്ച്ലേർസ് അഡ്മിഷൻ ടെസ്റ്റ് (TISS-BAT) |
നിയമം | കോമൺ -നിയമ അഡ്മിഷൻ ടെസ്റ്റ് ഓൾ ഇന്ത്യ ലോ(law) എൻട്രൻസ് ടെസ്റ്റ് (AILET) |
സയൻസ് | കിഷോർ വൈക്യാനിക് പ്രോത്സാഹൻ യോജന (KVPY) നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (NEST) |
മാത്തമാറ്റിക്സ് | ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റൂട്ട് അഡ്മിഷൻ അഡ്മിഷൻസ് ടു യൂണിവേഴ്സിറ്റീസ് B.Sc പ്രോഗ്രാമുകൾ |
കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ യോഗ്യതാ മാനദണ്ഡങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.