• എഴുതിയത് Vibitha Kathalat
  • മാറ്റം വരുത്തിയ തീയതി 23-09-2022

കേരള പ്ലസ് ടു പരീക്ഷാ ടൈംടേബിൾ 2023: പ്രധാന തിയ്യതികൾ

img-icon

ഓർത്തിരിക്കേണ്ടവ

പ്ലസ് ടു പരീക്ഷ തിയ്യതികളിൽ പ്രധാനപ്പെട്ടവ: 2022-23 അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷാ(Kerala Plus Two Exam) വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ടൈംടേബിളാണ് താഴെ നൽകിയിരിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട തിയ്യതികൾ നോക്കാം. ടൈംടേബിൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് അനുസൃതമായി സമയക്രമത്തിലും തീയതികളിലും ചെറിയ ചില മാറ്റങ്ങൾ വന്നേക്കാം.

തീയതി വിഷയം
10 മാർച്ച് 2023 പാർട്ട്-II ഭാഷകൾ, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (പഴയത്), കംപ്യൂട്ടർ സയൻസ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി
11 മാർച്ച് 2023 പാർട്ട്- I ഇംഗ്ലീഷ്
16 മാർച്ച് 2023 കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപ്പോളജി
17 മാർച്ച് 2023 ഇക്കണോമിക്സ്
18 മാർച്ച് 2023 ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് സാഹിത്യം, സോഷ്യോളജി
19 മാർച്ച് 2023 മ്യൂസിക്, എക്കൌണ്ടൻസി, ജിയോഗ്രഫി, സോഷ്യൽ വർക്ക്, സംസ്കൃത സാഹിത്യം
23 മാർച്ച് 2023 മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം
24 മാർച്ച് 2023 ബിസിനസ്സ് സ്റ്റഡീസ്, സൈക്കോളജി,ഇലക്ട്രോണിക് സർവ്വീസ് ടെക്നോളജി(പഴയത്), ഇലക്ട്രോണിക് സിസ്റ്റം
25 മാർച്ച് 2023 ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻ്റ് കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോംസയൻസ്, കംപ്യൂട്ടർ സയൻസ്.
26 മാർച്ച് 2023 ബയോളജി, ജിയോളജി, സംസ്കൃത ശാസ്ത്രം,ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട്- III ഭാഷകൾ

കേരള പ്ലസ് ടു ആർട്സ് വിഷയങ്ങളുടെ ടൈംടേബിൾ

തീയതി വിഷയം
10 മാർച്ച് 2023 പാർട്ട് II – ഭാഷകൾ
11 മാർച്ച് 2023 പാർട്ട് I – ഇംഗ്ലീഷ്
16 മാർച്ച് 2023 സബ്സിഡറി
17 മാർച്ച് 2023 ഏസ്തെറ്റിക്സ
19 മാർച്ച് 2023 സംസ്കൃതം
24 മാർച്ച് 2023 മെയിൻ
25 മാർച്ച് 2023 സാഹിത്യം

കേരള പ്ലസ് ടു മോഡൽ പരീക്ഷാ ടൈംടേബിൾ 2023

പ്രധാന പരീക്ഷക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ചോദ്യങ്ങളുടെ രീതി, പരീക്ഷക്ക് അനുവദിച്ചിട്ടുള്ള സമയം ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള ധാരണ, തയ്യാറെടുപ്പുകൾ എത്രത്തോളം ഫലപ്രദമാണ്, കൂടുതലായി ഏതെങ്കിലും ഭാഗം പഠിക്കേണ്ടതായുണ്ടോ, പരീക്ഷയുടെ പൊതുവേയുള്ള സ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ഒരു ഏകദേശ ധാരണ മോഡൽ പരീക്ഷയിൽ നിന്നും ലഭിക്കും. പ്ലസ് ടു മോഡൽ പരീക്ഷയുടെ എല്ലാ വിവരങ്ങളും ചുവടെയുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

തീയതി വിഷയം
ഫെബ്രുവരി 2023 അക്കൗണ്ടൻസി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻ്റ് കൾച്ചർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക് സിസ്റ്റം
ഫെബ്രുവരി2023 ഫിസിക്സ്, ജിയോഗ്രഫി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഇംഗ്ലീഷ് സാഹിത്യം
ഫെബ്രുവരി 2023 ഇക്കണോമിക്സ്, ജേർണലിസം
ഫെബ്രുവരി 2023 ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്
ഫെബ്രുവരി 2023 ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഫിലോസഫി, ആന്ത്രോപ്പോളജി
ഫെബ്രുവരി2023 കെമിസ്ട്രി, സംസ്കൃത ശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്
ഫെബ്രുവരി2023 ഇംഗ്ലീഷ് പാർട്ട്-I
ഫെബ്രുവരി 2023 പാർട്ട് II- ഭാഷകൾ, കംപ്യൂട്ടർ സയൻസ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി
ഫെബ്രുവരി 2023 മാത്തമാറ്റിക്സ്, പാർട്ട് III ഭാഷകൾ, സൈക്കോളജി, സംസ്കൃത സാഹിത്യം

പ്ലസ് ടു പരീക്ഷ 2023; ടൈംടേബിൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം

Dhsekerala.gov.inഎന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നേരിട്ട് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാം. ടൈംടേബിളിനെ അടിസ്ഥാനമാക്കിയുള്ള പരീക്ഷാ തയ്യാറെടുപ്പ് പാഠങ്ങൾ മുഴുവൻ ഉൾക്കൊള്ളിച്ച് സിലബസ് പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കും. ടൈംടേബിൾ ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

  • Dhsekerala.gov.in എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്ത് ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻ്ററി എഡ്യുക്കേഷൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറുക.
  • സർക്കുലർ/നോട്ടിഫിക്കേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • എക്സാമിനേഷൻ വിഭാഗത്തിലെ കേരള പ്ലസ് ടു ടൈം ടേബിൾ 2023 എന്നതിൽ ക്ലിക്ക് ചെയ്ത് പിഡിഎഫ് രൂപത്തിൽ ഡൌൺലോഡ് ചെയ്തെടുക്കാം.

+2 പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ 2023

കേരള പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ തയ്യാറാക്കുന്നത് അതാത് സ്കൂകൂളുകളാണ്. വിദ്യാർത്ഥികൾക്ക് ടൈംടേബിൽ സ്കൂളിൽ നിന്ന് നേരിട്ടോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ലഭിക്കുന്നതാണ്. 2023 ഫെബ്രുവരി മാസത്തിലായിരിക്കും കേരള പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ നടക്കുക

പ്ലസ് ടു പരീക്ഷ 2023; പരീക്ഷാ ഹാളിൽ പാലിക്കേണ്ട കാര്യങ്ങൾ

പരീക്ഷാ ദിവസം ഹാളിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ പരീക്ഷാ ടൈംടേബിളിനൊപ്പം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ താഴെ തന്നിരിക്കുന്നു.

  •  പരീക്ഷാ ഹാളിൽ യാതൊരു തരത്തിലുള്ള അനാവശ്യ പ്രവർത്തനങ്ങളും അനുവദനീയമല്ല. അത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ നിങ്ങൾക്ക് പരീക്ഷ എഴുതുന്നതിൽ വിലക്ക് നേരിടേണ്ടി വരും.
  • ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ, കാൽക്കുലേറ്റർ, മൊബൈൽ ഫോൺ തുടങ്ങിയ യാതൊരു വസ്തുക്കളും പരീക്ഷാ ഹാളിൽ കൊണ്ടു വരരുത്.
  • കേരള പ്ലസ് ടു ടൈംടേബിൾ 2023-ൽ സൂചിപ്പിച്ചതു പോലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരീക്ഷക്കായി അര മണിക്കൂർ അധിക സമയം അനുവദിച്ചിട്ടുണ്ട്.
  • +2 പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ എത്തിയിരിക്കണം. പരീക്ഷക്ക് മുൻപുള്ള മാനസിക സംഘർഷം ഒഴിവാക്കുന്നതിനും തയ്യാറെടുക്കുന്നതിനും ഇത് സഹായിക്കും.
  • പരീക്ഷ തുടങ്ങുന്നതിനു മുൻപുള്ള 15 മിനിറ്റ് കൂൾ ഓഫ് ടൈം ആയിരിക്കും. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കുന്നതിനും പരീക്ഷ എങ്ങനെ എഴുതണമെന്ന ഏകദേശ ധാരണയുണ്ടാക്കുന്നതിനും ഉപയോഗിക്കണം

പരീക്ഷാ പാറ്റേൺ വിശദാംശങ്ങൾ(+/- മാർക്കിംഗ്)

വിഷയം ദൈർഘ്യം ആകെ മാർക്ക് യോഗ്യത നേടുന്നതിനുള്ള മാർക്ക്(TE) യോഗ്യതക്കുള്ള ആകെ മാർക്ക്
ഇംഗ്ലീഷ് 2.5 100 24 30
ഫിസിക്സ് 2 100 18 30
കെമിസ്ട്രി 2 100 18 30
ബയോളജി
(ബോട്ടണി+ സുവോളജി)
2 100 18 30
കംപ്യൂട്ടർ സയൻസ് 2 100 18 30
ഇക്കണോമിക്സ് 2.5 100 24 30
മാത്തമാറ്റിക്സ് 2.5 100 24 30
ഹിസ്റ്ററി 2.5 100 24 30
പൊളിറ്റിക്കൽ സയൻസ് 2.5 100 24 30
സൈക്കോളജി 2 100 18 30
ജിയോഗ്രഫി 2 100 18 30

കേരള ബോർഡ് പ്ലസ് ടു പരീക്ഷ 2023 – ആപ്ലിക്കേഷൻ ഫോം 

പ്ലസ് ടു പരീക്ഷ എഴുതുന്നതിനായി  വിദ്യാർത്ഥികൾ ഒരു ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ ആപ്ലിക്കേഷൻ സമർപ്പിച്ചാൽ മാത്രമേ പരീക്ഷയ്ക്കായി വിദ്യാർത്ഥി രജിസ്റ്റർ ചെയ്യപ്പെടുകയുള്ളൂ. കേരള ബോർഡ് ഓരോ വർഷവും പ്ലസ് ടു പരീക്ഷക്കുള്ള ആപ്ലിക്കേഷൻ നൽകുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറത്തുവിടുന്നു. ഈ ആപ്ലിക്കേഷൻ സ്‌കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ തെറ്റുകൂടാതെ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. ഫൈൻ ഒഴിവാക്കുന്നതിനായി സമയപരിധിക്കുള്ളിൽ തന്നെ ഫോം സമർപ്പിക്കണം. DHSEയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾക്കും സ്‌കൂൾ അധികൃതർക്കും ഈ നോട്ടിഫിക്കേഷൻ കാണാനാകും. DHSE നൽകിയിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രം ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക. 

പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ട രീതി

ഓരോ വിദ്യാർത്ഥിയും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പരീക്ഷ രജിസ്റ്റർ ചെയ്യേണ്ട രീതികൾ മനസ്സിലാക്കാം. ചുവടെ കൊടുത്തിരിക്കുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക. 

  • കേരള ബോർഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://dhsekerala.gov.in/ എന്ന സന്ദർശിക്കുക. 
  • ഹോം പേജിൽ കേരള ബോർഡ് പ്ലസ് ടു പരീക്ഷ ഫോം 2023 നായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇവിടെനിന്നും നിങ്ങൾ മറ്റൊരു പേജിലേക്കെത്തും.
  • ഇവിടെ ലോഗിൻ ചെയ്തശേഷം ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • എല്ലാ വിവരങ്ങളും കൃത്യമായി നൽകിയശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. 
  • ശേഷം ആപ്ലിക്കേഷൻ ഫീ അടക്കുക. 
  • രജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഒരു കൺഫർമേഷൻ പേജ് ലഭിക്കും. ശേഷം ഫോമിൻ്റെ പ്രിൻ്റൗട്ട് സ്‌കൂൾ അധികൃതർക്ക് നൽകുക

FAQ

ചോ1. 2022-2023 വർഷത്തെ പ്ലസ് ടു പരീക്ഷാ തീയതികൾ ലഭ്യമാണോ?

ഉ1. 2022-23 അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷ ഔദ്യേഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിദ്യാർത്ഥികൾക്ക് താൽക്കാലിക തീയതികളുടെ അടിസ്ഥാനത്തിൽ പഠന ക്രമീകരണങ്ങൾ നടത്താവുന്നതാണ്.

ചോ2. പ്ലസ് ടു ടൈംടേബിൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഉ2. Dhsekerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നേരിട്ട് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാം. ടൈംടേബിളിനെ അടിസ്ഥാനമാക്കിയുള്ള പരീക്ഷാ തയ്യാറെടുപ്പ് പാഠങ്ങൾ മുഴുവൻ ഉൾക്കൊള്ളിച്ച് സിലബസ് പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കും.

ചോ3. പ്രാക്ടിക്കൽ പരീക്ഷകൾ എന്ന് നടക്കും?

ഉ3. കേരള പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ തയ്യാറാക്കുന്നത് അതാത് സ്കൂകൂളുകളാണ്. വിദ്യാർത്ഥികൾക്ക് ടൈംടേബിൽ സ്കൂളിൽ നിന്ന് നേരിട്ടോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ലഭിക്കുന്നതാണ്. 2023 ഫെബ്രുവരി മാസത്തിലായിരിക്കും കേരള പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ നടക്കുക.

ചോ4. പ്ലസ് ടു മോഡൽ പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടുണ്ടോ?

ഉ4. മുൻ വർഷങ്ങളിലെ പരീക്ഷയുടെ അടിസ്ഥാനത്തിൽ മോഡൽ പരീക്ഷകൾക്കുള്ള താൽക്കാലിക തീയതികൾ ലഭ്യമാണ്. 2023 ഫെബ്രുവരി മാസത്തിലായിരിക്കും പ്ലസ് ടു മോഡൽ പരീക്ഷകൾ നടക്കുക

ചോ5. പ്ലസ് ടു പരീക്ഷകളുടെ സമയം എപ്പോഴാണ്?

ഉ5. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചക്ക് പ്ലസ് ടു പരീക്ഷയും എന്ന രീതിയിലാണ് സാധാരണയായി പരീക്ഷ ക്രമീകരിക്കാറുള്ളത്.

കേരള ബോർഡ് പ്ലസ് ടു പരീക്ഷ ടൈംടേബിൾ 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ