
കേരള ബോർഡ് പ്ലസ് ടു 2023: മുൻവർഷ ചോദ്യപേപ്പർ പരിശീലിക്കൂ
August 4, 2022കേരള ബോർഡ് പ്ലസ് ടു പരീക്ഷ നോട്ടിഫിക്കേഷൻ: 2023 കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ നോട്ടിഫിക്കേഷൻ ഡയറക്റ്ററേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ്റെ (DHSE) ഒഫീഷ്യൽ സൈറ്റിൽ ലഭ്യമാകും. പരീക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ നോട്ടിഫിക്കേഷനിൽ ഉൾപെടുത്തിയിരിക്കും. പരീക്ഷയുടെ പാറ്റേൺ, യോഗ്യതാ മാനദണ്ഡങ്ങൾ, ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മൂല്യനിർണയം, പുനർമൂല്യനിർണയം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ, പ്രാക്ടിക്കൽ പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ, പ്രധാന തീയതികൾ, പാസിംഗ് മാർക്ക്, ഗ്രേഡിംഗ് മാനദണ്ഡങ്ങൾ എന്നിങ്ങനെ അനേകം വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ഉണ്ടായിരിക്കും.
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പാഠ്യഭാഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനും പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കുന്നതിനും എക്സാം പാറ്റേൺ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ തയ്യാറെടുപ്പിന് വേഗത കൂട്ടുന്നതിനായി 2023 പ്ലസ് ടു പരീക്ഷാ പാറ്റേണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കൂ.
കേരള ബോർഡ് പ്ലസ് ടു എക്സാം പാറ്റേൺ 2023: ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻ്ററി എഡ്യൂക്കേഷൻ (DHSE) അതിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അതാത് വർഷത്തെ എക്സാം പാറ്റേൺ കൃത്യമായി ലഭ്യമാക്കുന്നു. SCERT തയ്യാറാക്കുന്ന HSE സ്കീം ഓഫ് വർക്ക് എല്ലാ അധ്യായങ്ങളെക്കുറിച്ചും അവയ്ക്ക് പരീക്ഷയിലുള്ള വെയിറ്റേജിനെക്കുറിച്ചും ധാരണ നൽകുന്നു. സിലബസ്, കരിക്കുലം, അധ്യയന നിയമങ്ങൾ എന്നിവയെല്ലാം തയ്യാറാക്കുന്നത് DHSE ആണ്. കേരള ബോർഡ് പ്ലസ് ടു എക്സാം ടൈം ടേബിൾ തയ്യാറാക്കുന്നതും DHSE തന്നെയാണ്.
ഓരോ വിദ്യാർത്ഥിയുടേയും തുടർന്നുള്ള പഠനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിൽ പ്ലസ് ടുവിന് ലഭിക്കുന്ന മാർക്കിന് പ്രധാന പങ്കുണ്ട്. തുടർപഠനത്തിനായുള്ള കോളേജ് അഡ്മിഷൻ ഈ മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് ലഭ്യമാകുക. NEET, JEE പോലുള്ള നാഷണൽ ലെവൽ പരീക്ഷകൾക്കും പ്ലസ് ടു പാഠ്യഭാഗങ്ങളാണ് അടിസ്ഥാനം. അതുകൊണ്ടുതന്നെ പ്ലസ് ടു പരീക്ഷയ്ക്ക് നേരത്തെകൂട്ടി തന്നെ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. പരീക്ഷയെക്കുറിച്ചും അതിനെ സമീപിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുക എന്നത് ഉന്നത വിജയത്തിലേക്കുള്ള ആദ്യപടിയാണ്.
ഓരോ വിഷയത്തിൻ്റെ പരീക്ഷയ്ക്കും 3 ഘടകങ്ങളുണ്ട്.
(continuous evaluation) പൂർത്തിയാക്കിയിരിക്കണം.
(Application form)
പ്ലസ് ടു പരീക്ഷ എഴുതുന്നതിനായി വിദ്യാർത്ഥികൾ ഒരു അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ ആപ്ലിക്കേഷൻ സമർപ്പിച്ചാൽ മാത്രമേ പരീക്ഷയ്ക്കായി വിദ്യാർത്ഥി രജിസ്റ്റർ ചെയ്യപ്പെടുകയുള്ളൂ. കേരള ബോർഡ് ഓരോ വർഷവും പ്ലസ് ടു പരീക്ഷക്കുള്ള അപ്ലിക്കേഷൻ നൽകുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറത്തുവിടുന്നു. ഈ ആപ്ലിക്കേഷൻ സ്‌കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ തെറ്റുകൂടാതെ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. ഫൈൻ ഒഴിവാക്കുന്നതിനായി സമയപരിധിക്കുള്ളിൽ തന്നെ ഫോം സമർപ്പിക്കണം. DHSEയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾക്കും സ്‌കൂൾ അധികൃതർക്കും ഈ നോട്ടിഫിക്കേഷൻ കാണാനാകും. DHSE നൽകിയിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രം ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
ഓരോ വിദ്യാർത്ഥിയും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പരീക്ഷ രജിസ്റ്റർ ചെയ്യേണ്ട രീതികൾ മനസ്സിലാക്കാം. ചുവടെ കൊടുത്തിരിക്കുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
http://dhsekerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നും ആപ്ലികേഷൻ ഫോം ലഭിക്കും. പ്ലസ് വൺ പരീക്ഷയ്ക്കായി അപ്ലൈ ചെയ്ത അതേ കോമ്പിനേഷൻ തന്നെ പ്ലസ് ടുവിലും നൽകേണ്ടതുണ്ട്. മറ്റു കോമ്പിനേഷനുകളിൽ പരീക്ഷയെഴുതാൻ സാധിക്കില്ല. ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികളും സ്‌കൂൾ ഗോയിങ് വിദ്യാർത്ഥികളും ആപ്ലിക്കേഷൻ ഫോം സമർപ്പിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ചുവടെകൊടുക്കുന്നു.
റെഗുലർ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അവസാന തീയതിക്ക് മുൻപ് ഫീസ് അടച്ച് സ്‌കൂൾ അധികൃതർക്ക് തന്നെ ചെയ്യാവുന്നതാണ്.
കണ്ടിന്വസ് ഇവാലുവേഷന് വിധേയമായിട്ടില്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ മിനിമം അറ്റൻ്റൻസ് ഇല്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ അറ്റൻ്റൻസ് ഷോർട്ടേജ് അംഗീകരിച്ചുകൊണ്ടുള്ള ഓർഡർ നല്കിയിട്ടില്ലാത്ത വിദ്യാർത്ഥികൾ എന്നിവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.
ആപ്ലികേഷൻ ഫോം സമർപ്പിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾ അത് വ്യക്തമായി പരിശോധിക്കുക. തെറ്റായ വിവരങ്ങൾ നല്കിയതോ, പൂർണമായ വിവരങ്ങൾ നൽകാത്തതോ അല്ലെങ്കിൽ അവസാന തീയതിക്ക് മുൻപ് സബ്‌മിറ്റ് ചെയ്യാത്തതോ ആയ അപ്ലിക്കേഷനുകൾ തിരസ്കരിക്കപ്പെടും
അതിനാൽ താഴെപ്പറയുന്ന വിവരങ്ങൾ തെറ്റുകൂടാതെ നൽകണം
(സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, ടെക്നിക്കൽ, ആർട്സ്)
(സ്‌കൂൾ ഗോയിങ്, ഓപ്പൺ സ്‌കൂൾ, കമ്പാർട്ട്മെൻ്റൽ,ഓൾഡ് സ്കീം)
പാർട്ട് I
പാർട്ട് II
പാർട്ട് III ഓപ്‌ഷണൽ I
പാർട്ട് III ഓപ്‌ഷണൽ II
പാർട്ട് III ഓപ്‌ഷണൽ III
പാർട്ട് III ഓപ്‌ഷണൽ IV
ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ ഓപ്പൺ സ്‌കൂൾ രജിസ്‌ട്രേഷൻ മെമോ ആപ്ലികേഷൻ ഫോമിനൊപ്പം സമർപ്പിക്കേണ്ടതാണ്
മെയിൻ പരീക്ഷ ആദ്യത്തെ ശ്രമത്തിൽ തന്നെ ക്ലിയർ ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി കേരള ബോർഡ് SAY എന്നറിയപ്പെടുന്ന ഒരു സപ്ലിമെൻ്ററി പരീക്ഷ കൂടി നടത്തിവരുന്നു. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായുള്ള ആപ്ലിക്കേഷൻ ഫോം ബോർഡിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും. SAY പരീക്ഷ ജൂലൈ മാസത്തിലായിരിക്കും നടക്കുക. ആപ്ലിക്കേഷൻ ഫോം ജൂണിൽ പ്രതീക്ഷിക്കാം.
ബോർഡിൻ്റെ പേര് | കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂകേഷൻ |
---|---|
പരീക്ഷാ ലെവൽ | ക്‌ളാസ് പ്ലസ് 2 |
പരീക്ഷാ നടത്തിപ്പ് | കേരളാ പരീക്ഷാ ഭവൻ |
പേപ്പറുകളുടെ എണ്ണം | 3 ലാംഗ്വേജ് പേപ്പറുകളും 6 നോൺ ലാംഗ്വേജ് പേപ്പറുകളും |
പരീക്ഷാ ദൈർഘ്യം | 2-2.5 മണിക്കൂറുകൾ |
പരീക്ഷാ രീതി | ഓഫ്‌ലൈൻ |
ഓരോ ലാംഗ്വേജ് വിഷയത്തിൻ്റെയും മൊത്തം സ്കോർ | 120 |
ഓരോ നോൺ ലാംഗ്വേജ് വിഷയത്തിൻ്റെയും മൊത്തം സ്കോർ | 100 |
മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ | D+ ഗ്രേഡ് അല്ലെങ്കിൽ 30% |
അഡ്മിറ്റ് കാർഡ് റിലീസ് തീയതി | അനൗൺസ് ചെയ്തിട്ടില്ല |
ഫല പ്രഖ്യാപന തീയതി | അനൗൺസ് ചെയ്തിട്ടില്ല |
ഫല പ്രഖ്യാപന രീതി | ഓൺലൈൻ |
ഒഫീഷ്യൽ വെബ്സൈറ്റ് | http://www.dhsekerala.gov.in/ |
പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ – 9.45 am മുതൽ 12.30 pm വരെ
പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ ( ബയോളജി, മ്യൂസിക് എന്നിവയൊഴികെ)
തീയതികൾ | പ്ലസ് ടു വിഷയങ്ങൾ |
---|---|
മാർച്ച് 2023 | പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി |
മാർച്ച് 2023 | പാർട്ട് 1- ഇംഗ്ളീഷ് |
മാർച്ച് 2023 | കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി. |
മാർച്ച് 2023 | എക്കണോമിക്സ് |
മാർച്ച് 2023 | ഫിസിക്സ്, ഫിലോസഫി, ഇംഗ്ളീഷ് ലിറ്ററേച്ചർ, സോഷ്യോളജി |
മാർച്ച് 2023 | മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സാൻസ്ക്രിറ്റ് സാഹിത്യ |
മാർച്ച് 2023 | മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം |
മാർച്ച് 2023 | ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി(ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് |
മാർച്ച് 2023 | ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലികേഷൻ,ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്. |
മാർച്ച് 2023 | ബയോളജി, ജിയോളജി,സാൻസ്ക്രിറ്റ് ശാസ്ത്ര, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ് , പാർട്ട്-3 ലാംഗ്വേജസ് |
കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 ഡൌൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു. സ്‌കൂൾ അധികൃതർക്ക് ഈ കാര്യങ്ങൾ പിന്തുടർന്നുകൊണ്ട് വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ ഡൌൺലോഡ് ചെയ്യാം.
പ്ലസ് ടു ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതിനായി www.dhsekerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ന്യൂസ് സെക്ഷനിൽ കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക ഉദാ:- സ്‌കൂൾ ലോഗിൻ id, പാസ്സ്‌വേർഡ് എന്നിവ
ഇത്രയും വിവരങ്ങൾ നൽകിയശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ സ്‌കൂളിൻ്റെ ഡാഷ്ബോർഡ് വിൻഡോ ദൃശ്യമാകും.
ഇതിൽ ‘Generate Kerala DHSE Plus Two Hall Ticket 2023 PDF’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇതോടെ DHSE പ്ലസ് ടു ഹാൾ ടിക്കറ്റ് സ്‌ക്രീനിൽ ദൃശ്യമാകും. ഹാർഡ് കോപ്പി ലഭിക്കുന്നതിനായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിൻ്റൗട്ട് എടുക്കുക.
അതാത് സ്‌കൂളുകളിൽ നിന്ന് സ്‌കൂൾ അധികൃതർ മുഖേനയാണ് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുന്നത്. പ്ലസ് ടു ഹാൾ ടിക്കറ്റ് സ്വീകരിച്ച ശേഷം സ്‌കൂളിലെ ഹാൾ ടിക്കറ്റ് രജിസ്റ്ററിൽ വിദ്യാർത്ഥി ഒപ്പുവയ്‌ക്കേണ്ടതുണ്ട്.
ഹാൾ ടിക്കെറ്റിലെ വിവരങ്ങൾ
താഴെപ്പറയുന്ന വിവരങ്ങൾ ഹാൾ ടിക്കെറ്റിൽ നല്കിയിട്ടുണ്ടോയെന്ന് വിദ്യാർത്ഥി പരിശോധിക്കുക. എന്തെങ്കിലും തരത്തിലുള്ള പിശകുകൾ കണ്ടെത്തുകയാണെങ്കിൽ ഉടൻതന്നെ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുക
കേരള ബോർഡ് പ്ലസ് ടു പാസിംഗ് മാർക്കുകൾ
കേരള ബോർഡ് പ്ലസ് ടു ക്ലിയർ ചെയ്യുന്നതിനായി വിദ്യാർത്ഥികൾ കേരള ബോർഡ് നിർദേശിക്കുന്ന പാസിംഗ് മാർക്കുകൾ കരസ്ഥമാകേണ്ടതുണ്ട്. ഈ മാർക്ക് കരസ്ഥമാക്കാൻ സാധിക്കാത്തവർ കേരള ബോർഡിൻ്റെ കമ്പാർട്ട്മെൻ്റൽ പരീക്ഷയെഴുതി മാർക്ക് കരസ്ഥമാക്കേണ്ടതാണ്. കേരള ബോർഡ് പ്ലസ് ടു പരീക്ഷയിൽ വിവിധ വിഷയങ്ങൾക്ക് വേണ്ട പാസിംഗ് മാർക്കുകൾ ചുവടെ ചേർക്കുന്നു.
എല്ലാ വിദ്യാർത്ഥികളും കേരള ബോർഡ് പ്ലസ് ടു പരീക്ഷ ക്ലിയർ ചെയ്യുന്നതിനായി 30 ശതമാനം മാർക്കോ D ഗ്രേഡോ കരസ്ഥമാക്കേണ്ടതുണ്ട്
വിഷയം | സമയ ദൈർഘ്യം (മണിക്കൂറിൽ) |
മൊത്തം മാർക്കുകൾ | ക്വാളിഫയിങ് സ്കോർ (TE) |
ഓവറാൾ ക്വാളിഫയിങ് സ്കോർ |
---|---|---|---|---|
ഇംഗ്ലീഷ് | 2.5 | 100 | 24 | 30 |
ഫിസിക്സ് | 2 | 100 | 18 | 30 |
കെമിസ്ട്രി | 2 | 100 | 18 | 30 |
ബയോളജി (ബോട്ടണി, സുവോളജി) |
2 | 100 | 18 | 30 |
കമ്പ്യൂട്ടർ സയൻസ് | 2 | 100 | 18 | 30 |
എക്കണോമിക്സ് | 2.5 | 100 | 24 | 30 |
മാത്തമാറ്റിക്സ് | 2.5 | 100 | 24 | 30 |
ഹിസ്റ്ററി | 2.5 | 100 | 24 | 30 |
പൊളിറ്റിക്കൽ സയൻസ് | 2.5 | 100 | 24 | 30 |
സൈക്കോളജി | 2 | 100 | 18 | 30 |
ജ്യോഗ്രഫി | 2 | 100 | 18 | 30 |
തീയതികൾ | പ്ലസ് ടു വിഷയങ്ങൾ |
---|---|
മാർച്ച് 2023 | പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി |
മാർച്ച് 2023 | പാർട്ട് 1- ഇംഗ്ളീഷ് |
മാർച്ച് 2023 | കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി. |
മാർച്ച് 2023 | എക്കണോമിക്സ് |
മാർച്ച് 2023 | ഫിസിക്സ്, ഫിലോസഫി, ഇംഗ്ളീഷ് ലിറ്ററേച്ചർ, സോഷ്യോളജി |
മാർച്ച് 2023 | മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സാൻസ്ക്രിറ്റ് സാഹിത്യ |
മാർച്ച് 2023 | മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം |
മാർച്ച് 2023 | ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി(ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് |
മാർച്ച് 2023 | ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലികേഷൻ,ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്. |
മാർച്ച് 2023 | ബയോളജി, ജിയോളജി,സാൻസ്ക്രിറ്റ് ശാസ്ത്ര, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ് , പാർട്ട്-3 ലാംഗ്വേജസ് |
സമയപരിധി
ഓരോ വിഷയത്തിനും അനുസൃതമായി 2 മണിക്കൂർ മുതൽ 2.30 മണിക്കൂർ വരെയാണ് സമയ ദൈർഘ്യം.
മാർക്ക് | ഗ്രേഡിംഗ് സിസ്റ്റം | ഗ്രേഡ് പോയിൻ്റുകൾ | വ്യാഖ്യാനം |
---|---|---|---|
90-100 മാർക്കുകൾ | A+ ഗ്രേഡ് | 9 | ഔട്ട്സ്റ്റാൻഡിങ് |
89-80 മാർക്കുകൾ |
A ഗ്രേഡ് | 8 | എക്സലൻ്റ് |
79-70 മാർക്കുകൾ | B+ ഗ്രേഡ് | 7 | വെരി ഗുഡ് |
69-60 മാർക്കുകൾ |
B ഗ്രേഡ് | 6 | ഗുഡ് |
59-50 മാർക്കുകൾ | C+ ഗ്രേഡ് | 5 | എബോവ് ആവറേജ് |
49-40 മാർക്കുകൾ | C ഗ്രേഡ് | 4 | ആവറേജ് |
39-30 മാർക്കുകൾ | D+ ഗ്രേഡ് | 3 | മാർജിനൽ |
20-29 മാർക്കുകൾ | D ഗ്രേഡ് | 2 | നീഡ് ഇമ്പ്രൂവ്മെൻ്റ് |
<20 മാർക്കുകൾ |
E ഗ്രേഡ് | 1 | നീഡ് ഇമ്പ്രൂവ്മെൻ്റ് |
ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. പ്ലസ് ടു പരീക്ഷയെ നേരിടുന്നതിനായി നേരത്തേ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട്.
നിങ്ങളുടെ സ്‌കോർ പരമാവധി വർദ്ധിപ്പിക്കുന്നതിനായുള്ള ഒരു സ്റ്റഡി പ്ലാൻ ഇതാ.
പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാത്രം പഠിക്കുന്ന ശീലം നല്ലതല്ല. കൃത്യമായി കൺസപ്റ്റുകൾ മനസ്സിലാക്കി ദിവസവും പഠിക്കേണ്ടതുണ്ട്.
പഠനമാരംഭിക്കുന്നതിനുമുൻപ് സിലബസ് കൃത്യമായി മനസ്സിലാക്കണം.ടെക്സ്റ്റ്ബുക്കിൽ നൽകിയിരിക്കുന്ന ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ അല്ലെങ്കിൽ പാഠഭാഗങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാകുക, അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക. ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ അവസാനം പഠിക്കാനായി മാറ്റിവയ്ക്കരുത്.
പരീക്ഷാരീതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിക്കുക.
ഡയറക്റ്ററേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (DHSE) ആണ് കേരള ബോർഡിൻ്റെ ഹയർ സെക്കൻഡറി പരീക്ഷ നടത്തുന്നതും റിസൾട്ടുകൾ പുറത്തുവിടുന്നതും. 2023 പ്ലസ് ടു പരീക്ഷാ ഫലം ജൂൺ മാസത്തിൽ പ്രതീക്ഷിക്കാം. ഡേറ്റ് ഓഫ് ബെർത്ത്, റോൾ നമ്പർ എന്നിവ നൽകി ഒഫീഷ്യൽ സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. പരീക്ഷ ഫലം keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ഇതുകൂടാതെ
എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും
ഡേറ്റ് ഓഫ് ബെർത്ത്, റോൾ നമ്പർ എന്നിവ നൽകി ഒഫീഷ്യൽ സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ഇതിനായി ഇനിപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.
ഒരേ സമയം അനേകം പേർ ഫലം പരിശോധിക്കുന്നതിനായി വെബ്‌സൈറ്റിൽ പ്രവേശിക്കുന്നതിനാൽ ചില സാങ്കേതിക തകരാറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ അവസരത്തിൽ വിദ്യാത്ഥികൾക്ക് SMS വഴി ലഭ്യമാക്കാം. 56263 എന്ന നമ്പറിൽ മെസ്സേജ് അയച്ച് ഫലം കണ്ടെത്താം. അതിനായി 56263 എന്ന നമ്പറിൽ “KERALA12<REGISTRATION NUMBER>” എന്ന ഫോർമാറ്റിൽ മെസ്സേജ് അയക്കുക. റിസൾട്ടുകൾ ഉടൻതന്നെ SMS ആയി ലഭിക്കും. എന്നാൽ SMS ആയി ലഭിക്കുന്ന റിസൾട്ട് ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല.
അനേകം വിദ്യാർത്ഥികളെ അലട്ടുന്ന ഒരു ചോദ്യമാണിത്? എന്നാൽ ഭയപ്പെടേണ്ടതില്ല. പ്ലസ് ടു വിനുശേഷം നിങ്ങൾക്ക് അനേകം അവസരങ്ങൾ ലഭ്യമാണ്. അവ ഏതൊക്കെയാണെന്ന് വ്യക്തമായി മനസ്സിലാകുകയും ഓരോ വിദ്യാർത്ഥിയുടേയും താല്പര്യത്തിനനുസരിച്ചുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കുകയും വേണം. പ്ലസ് ടുവിനുശേഷം വിവിധ UG പ്രോഗ്രാമുകൾക്കായി എഴുതാൻ കഴിയുന്ന പരീക്ഷകൾ ചുവടെ കൊടുക്കുന്നു.
സ്ട്രീമുകൾ | പരീക്ഷകൾ |
---|---|
എൻജിനീയറിങ് | ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) മെയിൻ JEE അഡ്വാൻസ്ഡ് ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് അഡ്മിഷൻ ടെസ്റ്റ് (BITSAT) എൻട്രൻസ് എക്സാം COMED-K IPU-CET (B. Tech) മണിപ്പാൽ (B. Tech) VITEEE AMU (B. Tech) NDA എൻട്രൻസ് വിത്ത്` PCM (MPC) |
മെഡിക്കൽ | നാഷണൽ എലിജിബിലിറ്റികം എൻട്രൻസ് ടെസ്റ്റ് (NEET) AIIMS JIPMER |
ഡിഫെൻസ് സർവീസുകൾ | ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് ഇന്ത്യൻ നേവി ബി. ടെക് എൻട്രി സ്‌കീം ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി സ്‌കീം (TES) നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി എക്സാമിനേഷൻ (I) |
ഫാഷൻ ആൻഡ് ഡിസൈൻ | നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) എൻട്രൻസ് ടെസ്റ്റ് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസൈൻ അഡ്മിഷൻസ് ഓൾ ഇന്ത്യ എൻട്രൻസ് എക്‌സാമിനേഷൻ ഫോർ ഡിസൈൻ (AIEED) സിംബയോസിസ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസൈൻ എക്സാം ഫുട്‍വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റൂട്ട് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാഷൻ ഡിസൈൻ നാഷണൽ ആപ്റ്റിറ്റൂട് ടെസ്റ്റ് ഇൻ ആർക്കിടെക്ച്ചർ സെൻ്റർ ഫോർ എൻവയോൺമെൻ്റൽ പ്ലാനിങ് ആൻഡ് ടെക്‌നോളജി (CEPT) |
സോഷ്യൽ സയൻസ് | ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി IIT മദ്രാസ് ഹ്യുമാനിറ്റിസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്‌സാമിനേഷൻ (HSEE) TISS ബാച്ച്ലേർസ് അഡ്മിഷൻ ടെസ്റ്റ് (TISS-BAT) |
ലാ | കോമൺ -ലാ അഡ്മിഷൻ ടെസ്റ്റ് ഓൾ ഇന്ത്യ ലാ എൻട്രൻസ് ടെസ്റ്റ് (AILET) |
സയൻസ് | കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (KVPY) നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (NEST) |
മാത്തമാറ്റിക്സ് | ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റൂട്ട് അഡ്മിഷൻ അഡ്മിഷൻസ് ടു യൂണിവേഴ്സിറ്റീസ് B.Sc പ്രോഗ്രാമുകൾ |
പ്ലസ് ടു വിനുശേഷം വിദ്യാർത്ഥിക്ക് താല്പര്യമുള്ള മേഖലകളിൽ കോഴ്‌സുകൾ തിരഞ്ഞെടുക്കാം.വിദ്യാർത്ഥിയുടെ മെരിറ്റിനെയും വിവിധ മത്സര പരീക്ഷകളിൽ കരസ്ഥമാക്കിയ മാർക്കിനേയും അടിസ്ഥാനമാക്കിയായിരിക്കും കോഴ്‌സുകൾ ലഭിക്കുക. B.Tech, B.E., B.Sc., MBBS, BDS എന്നിവ സയൻസ് വിദ്യാർത്ഥികൾ സാധാരണയായി തിരഞ്ഞെടുക്കുന്ന കോഴ്‌സുകളാണ്.ആർട്സ്, കോമേഴ്‌സ് എന്നീ സ്ട്രീമുകൾ പഠിച്ച വിദ്യാർത്ഥികൾക്ക് തുടർന്ന് B.Com, BBA എന്നിങ്ങനെ അനേകം കോഴ്‌സുകൾ തിരഞ്ഞെടുക്കാം. ഇതുകൂടാതെ എല്ലാ സ്ട്രീമിലുള്ള വിദ്യാർത്ഥികൾക്കും പ്ലസ്‌ടുവിന് ശേഷം വിവിധ UG പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യാം.
PCB സ്ട്രീം (ഫിസിക്സ്, കെമിസ്ട്രി, ബയോളജി)
MBBS (ബാച്‌ലർ ഓഫ് മെഡിസിൻ ആൻഡ് ബാച്ച്ലർ ഓഫ് സർജറി)
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കോടെ പ്ലസ് ടു പാസായവർക്ക് NEET പ്രവേശന പരീക്ഷയെഴുതി റാങ്ക് അടിസ്ഥാനത്തിൽ MBBS കോഴ്സിന് പ്രവേശനം നേടാം. ഇത് 5.5 വർഷം നീളുന്ന കോഴ്‌സാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യഘട്ടത്തിൽ പ്രതിമാസം 35,000 – 80,000 രൂപവരെ ശമ്പളം ലഭിക്കും.
BDS (ബാച്‌ലർ ഓഫ് ഡെൻ്റൽ സർജറി)
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കോടെ പ്ലസ് ടു പാസായവർക്ക് NEET പ്രവേശന പരീക്ഷയെഴുതി റാങ്ക് അടിസ്ഥാനത്തിൽ BDS കോഴ്സിന് പ്രവേശനം നേടാം. ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യഘട്ടത്തിൽ പ്രതിമാസം 15,000 – 30,000 രൂപവരെ ശമ്പളം ലഭിക്കും.
B.Sc (ബാച്‌ലർ ഓഫ് സയൻസ്)
ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് മെരിറ്റ് അടിസ്ഥാനത്തിൽ വിവിധ കോളേജുകളിൽ B.Scക്ക് പ്രവേശനം നേടാം. ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് വർഷം നീണ്ട കോഴ്‌സാണിത്. ചില കോളേജുകൾ പ്രത്യേക പ്രവേശന പരീക്ഷ നടത്താറുണ്ട്.ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യഘട്ടത്തിൽ പ്രതിവർഷം രണ്ടര ലക്ഷം മുതൽ നാല് ലക്ഷം രൂപവരെ ശമ്പളം ലഭിക്കും.
BHMS (ബാച്‌ലർ ഓഫ് ഹോമിയോപ്പതി മെഡിസിൻ ആൻഡ് സർജറി)
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കോടെ പ്ലസ് ടു പാസായവർക്ക് NEET, TS EAMCET, AP EAMCET എന്നീ പ്രവേശന പരീക്ഷകൾ എഴുതി റാങ്ക് അടിസ്ഥാനത്തിൽ BHMS കോഴ്സിന് പ്രവേശനം നേടാം. ഇത് 5.5 വർഷം നീളുന്ന കോഴ്‌സാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യഘട്ടത്തിൽ പ്രതിമാസം 25,000 – 35,000 രൂപവരെ ശമ്പളം ലഭിക്കും.
ബി. ഫാർമസി
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കോടെ പ്ലസ് ടു പാസായവർക്ക് നേരിട്ടുള്ള പ്രവേശനത്തിലൂടെയോ പ്രവേശന പരീക്ഷകളെഴുതിയോ 4 വർഷ ദൈർഘ്യമുള്ള ബി. ഫാർമസി കോഴ്സ് ചെയ്യാം.ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യഘട്ടത്തിൽ പ്രതിമാസം 10,000 – 18,000 രൂപവരെ ശമ്പളം ലഭിക്കും.
ബി പി റ്റി (ബാച്‌ലർ ഓഫ് ഫിസിയോതെറാപ്പി)
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50% മാർക്കോടെ പ്ലസ് ടു പാസായവർക്ക് കോഴ്സിനായുള്ള പ്രവേശന പരീക്ഷകളെഴുതാം.
കേരള ബോർഡ് പ്ലസ് ടു പരീക്ഷ 2023 നോട്ടിഫിക്കേഷൻ ലഭിക്കാനായി Embibe-ൽ സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക