• എഴുതിയത് aishwarya
  • മാറ്റം വരുത്തിയ തീയതി 01-09-2022

കേരള ബോർഡ് പ്ലസ് ടു പരീക്ഷ 2023: രജിസ്‌ട്രേഷൻ

img-icon

ആമുഖം

കേരള ബോർഡ് പ്ലസ് ടു പരീക്ഷ രജിസ്‌ട്രേഷൻ: പ്ലസ് ടു പരീക്ഷ(Kerala Plus two exam) എഴുതുന്നതിനായി  വിദ്യാർത്ഥികൾ ഒരു അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ അപേക്ഷ സമർപ്പിച്ചാൽ മാത്രമേ പരീക്ഷയ്ക്കായി വിദ്യാർത്ഥി രജിസ്റ്റർ ചെയ്യപ്പെടുകയുള്ളൂ. കേരള ബോർഡ് ഓരോ വർഷവും പ്ലസ് ടു പരീക്ഷക്കുള്ള അപ്ലിക്കേഷൻ നൽകുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറത്തുവിടുന്നു. ഈ ആപ്ലിക്കേഷൻ സ്‌കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ തെറ്റുകൂടാതെ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. ഫൈൻ ഒഴിവാക്കുന്നതിനായി സമയപരിധിക്കുള്ളിൽ തന്നെ ഫോം സമർപ്പിക്കണം. DHSEയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾക്കും സ്‌കൂൾ അധികൃതർക്കും ഈ നോട്ടിഫിക്കേഷൻ കാണാനാകും. DHSE നൽകിയിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രം അപേക്ഷാ ഫോം പൂരിപ്പിക്കുക.

കേരള പ്ലസ് ടു പരീക്ഷ 2023 യോഗ്യതാ മാനദണ്ഡം

മിനിമം യോഗ്യതകളും ഗ്രേഡുകളും:(Minimum Requirements and Grades):  ഒന്നാം വർഷ അപ്പർ സെക്കൻഡറി, അതായത് 11-ാം ക്ലാസ് പരീക്ഷയില്‍, എല്ലാ വിഷയങ്ങളിലും വിദ്യാർഥികൾക്ക് ഏറ്റവും കുറഞ്ഞത് D+ അല്ലെങ്കിൽ അതിലും മികച്ച ഗ്രേഡ് ലഭിച്ചിരിക്കണം. 

തുടർ മൂല്യനിർണ്ണയം(CE):Continuous Evaluation (CE) : അപേക്ഷകർക്ക് ഓരോ വിഷയത്തിലും തുടർച്ചയായ മൂല്യനിർണ്ണയം ലഭിച്ചിരിക്കണം, കൂടാതെ എല്ലാ അസൈൻമെൻ്റുകളും പ്രോജക്റ്റുകളും കൃത്യസമയത്ത് പൂർത്തിയാക്കിയിരിക്കണം.

നിലവിൽ സ്കൂളിൽ ചേർന്നിട്ടുള്ള വിദ്യാർഥികൾക്ക് മാത്രമേ മിനിമം ഹാജർ ബാധകമാകൂ. കേരള DHSE യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച്, സ്ഥിരമായി സ്‌കൂളിൽ വന്നു പഠിക്കുന്ന ഒരു വിദ്യാർഥിക്ക്  75% ഹാജർ ഉണ്ടായിരിക്കണം.

പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ട രീതി

ഓരോ വിദ്യാർത്ഥിയും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പരീക്ഷ രജിസ്റ്റർ ചെയ്യേണ്ട രീതികൾ മനസ്സിലാക്കാം. ചുവടെക്കൊടുത്തിരിക്കുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക. 

  • കേരളാ ബോർഡിൻ്റെ ഒഫീഷ്യൽ വെബ്‌സൈറ്റായ http://dhsekerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 
  • ഹോം പേജിൽ കേരളാ ബോർഡ് പ്ലസ് ടു പരീക്ഷ ഫോം 2023 നായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇവിടെനിന്നും നിങ്ങൾ മറ്റൊരു പേജിലേക്കെത്തുന്നു.
  • ഇവിടെ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്തശേഷം ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • എല്ലാ വിവരങ്ങളും കൃത്യമായി നൽകിയശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ശേഷം ആപ്ലിക്കേഷൻ ഫീ അടക്കുക.
  • രജിസ്ട്രേഷൻ പ്രോസസ്സ് വിജയകരമായി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഒരു കൺഫർമേഷൻ പേജ് ലഭിക്കും. ശേഷം ഫോമിൻ്റെ പ്രിന്റൗട്ട് സ്‌കൂൾ അധികൃതർക്ക് നൽകുക.

കേരളാ പ്ലസ് ടു അപേക്ഷാ ഫോം ഗൈഡ് ലൈനുകൾ 

http://dhsekerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. പ്ലസ് വൺ പരീക്ഷയ്ക്കായി അപേക്ഷിച്ച അതേ കോമ്പിനേഷൻ തന്നെ പ്ലസ് ടുവിലും നൽകേണ്ടതുണ്ട്. മറ്റു കോമ്പിനേഷനുകളിൽ പരീക്ഷയെഴുതാൻ സാധിക്കില്ല. ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികളും സ്‌കൂൾ ഗോയിങ് വിദ്യാർത്ഥികളും അപേക്ഷാ ഫോം സമർപ്പിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ചുവടെകൊടുക്കുന്നു.

  • രണ്ടാം വർഷം( പ്ലസ് ടു) വിഷയങ്ങളുടെ കോമ്പിനേഷനിൽ മാറ്റം വരുത്താൻ സാധിക്കില്ല. 
  • പരീക്ഷാ സെൻ്റർ മാറ്റാൻ സാധിക്കില്ല.
  • അവസാന തീയതിക്ക് ശേഷം സമർപ്പിക്കപ്പെട്ട അപേക്ഷകൾ  റിജക്ട് ചെയ്യപ്പെടും. 
  • ഡയറക്ടറേറ്റിലേക്ക് ആപ്ലിക്കേഷൻ ഫോം നേരിട്ട് അയക്കാൻ സാധിക്കില്ല. ഇതിനായി ഓൺലൈൻ പ്രോസസ്സ് തന്നെ ചെയ്യണം. 
  • അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന സ്പേസിൽ ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫ് പതിപ്പിക്കുക. 
  • ഈ ഫോട്ടോഗ്രാഫ് സ്‌കൂൾ പ്രിൻസിപ്പൽ അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്. 
  • അവസാന തീയതിക്ക് മുൻപ് തന്നെ അപേക്ഷാ ഫീ സ്‌കൂൾ അധികൃതർക്ക് കൈമാറുക. 
  • ഒരിക്കൽ അടച്ച ഫീസ് യാതൊരു കാരണവശാലും റീഫണ്ട് ചെയ്യപ്പെടുന്നതല്ല. 

റെഗുലർ വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ 

റെഗുലർ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അവസാന തീയതിക്ക് മുൻപ് ഫീസ് അടച്ച് സ്‌കൂൾ അധികൃതർക്ക് തന്നെ ചെയ്യാവുന്നതാണ്. 

തുടർ മൂല്യനിർണയത്തിന് വിധേയമായിട്ടില്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ മിനിമം അറ്റൻ്റൻസ് ഇല്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ അറ്റൻ്റൻസ് ഷോർട്ടേജ് അംഗീകരിച്ചുകൊണ്ടുള്ള ഓർഡർ നല്കിയിട്ടില്ലാത്ത വിദ്യാർത്ഥികൾ എന്നിവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല. 

കേരള ബോർഡ് പ്ലസ് ടു അപേക്ഷാ ഫോം: നൽകേണ്ട വിവരങ്ങൾ 

അപേക്ഷാ ഫോം സമർപ്പിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾ അത് വ്യക്തമായി പരിശോധിക്കുക. തെറ്റായ വിവരങ്ങൾ നല്കിയതോ, പൂർണമായ വിവരങ്ങൾ നൽകാത്തതോ അല്ലെങ്കിൽ അവസാന തീയതിക്ക് മുൻപ് സമർപ്പിക്കാത്തതോ ആയ അപേക്ഷകൾ സ്വീകരിക്കുകയില്ല. 

അതിനാൽ താഴെപ്പറയുന്ന വിവരങ്ങൾ തെറ്റുകൂടാതെ നൽകണം 

  1. സെൻ്ററിൻ്റെ പേര് 
  2. സെൻ്ററിൻ്റെ കോഡ് 
  3. വിദ്യാർത്ഥി പരീക്ഷയെഴുതുന്ന ഗ്രൂപ്പ് (സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, ടെക്നിക്കൽ, ആർട്സ്)
  1. പഠന രീതി (സ്‌കൂൾ ഗോയിങ്, ഓപ്പൺ സ്‌കൂൾ, കമ്പാർട്ട്മെൻ്റൽ,ഓൾഡ് സ്‌കീം) 
  1. ഓപ്പൺ സ്‌കൂൾ രജിസ്ട്രേഷൻ നമ്പർ (ഓപ്പൺ സ്‌കൂൾ അപേക്ഷകർക്ക് മാത്രം)
  2. അഡ്മിഷൻ എടുത്ത വർഷം 
  3. അവസാനമായി എഴുതിയ HSE പരീക്ഷയുടെ വിവരങ്ങൾ (സപ്ലിമെന്ററി പരീക്ഷാർത്ഥിക്ക് മാത്രം ( രജിസ്ട്രേഷൻ നമ്പർ, വർഷം, മാസം))
  4. SSLC പാസ്സായ വർഷവും മാസവും രജിസ്ട്രേഷൻ നമ്പറും  
  5. പരീക്ഷാർത്ഥിയുടെ പേര് (SSLC സർട്ടിഫിക്കറ്റിൽ നൽകിയതിന് സമാനമായി വലിയ അക്ഷരത്തിൽ, ഇംഗ്ലീഷിലും മലയാളത്തിലും എഴുതേണ്ടതാണ്)
  6. ലിംഗം(ആൺ/ പെൺ)
  7. മതം 
  8. ജാതി 
  9. കാറ്റഗറി (SC, ST, OBC, OEC, മറ്റുള്ളവ)
  10. ജനന തീയതി (വാക്കുകളിലും  സംഖ്യകളിലും)
  11. പരീക്ഷയെഴുതുന്ന വിഷയം 

            പാർട്ട് I

             പാർട്ട് II

             പാർട്ട് III ഓപ്‌ഷണൽ I

             പാർട്ട് III ഓപ്‌ഷണൽ II

             പാർട്ട് III ഓപ്‌ഷണൽ III

             പാർട്ട് III ഓപ്‌ഷണൽ IV

  1. പരീക്ഷാർത്ഥിയുടെ പാസ്പോർട്ട് സൈസിലുള്ള ഫോട്ടോ.
  2. മുൻപ് പരീക്ഷയെഴുതിയതിന്റെ വിവരങ്ങൾ. 
  3. പരീക്ഷാ ഫീസ് അടച്ച ദിവസം. 

ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ ഓപ്പൺ സ്‌കൂൾ രജിസ്‌ട്രേഷൻ മെമോ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കേണ്ടതാണ്. 

കേരള ബോർഡ് പ്ലസ് ടു സേ പരീക്ഷയുടെ അപേക്ഷാ ഫോം 

മെയിൻ പരീക്ഷ ആദ്യത്തെ ശ്രമത്തിൽ തന്നെ ക്ലിയർ ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി കേരളാ ബോർഡ് SAY എന്നറിയപ്പെടുന്ന ഒരു സപ്ലിമെന്ററി പരീക്ഷ കൂടി നടത്തിവരുന്നു. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായുള്ള അപേക്ഷ ഫോം ബോർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും. SAY പരീക്ഷ ജൂലൈ മാസത്തിലായിരിക്കും നടക്കുക. അപേക്ഷാ ഫോം ജൂണിൽ പ്രതീക്ഷിക്കാം.

കേരള ബോർഡ് പ്ലസ് ടു പരീക്ഷാ സമയക്രമം

പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ – 9.45 am മുതൽ 12.30 pm വരെ. 

പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ ( ബയോളജി, മ്യൂസിക് എന്നിവയൊഴികെ)

9.45 am മുതൽ 12.00 pm വരെ. 

കേരള ബോർഡ് പ്ലസ് ടു പരീക്ഷ 2023: പരീക്ഷാ തീയതികൾ (Tentative)

തീയതികൾ പ്ലസ് ടു വിഷയങ്ങൾ
മാർച്ച് 2023 പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി
മാർച്ച് 2023 പാർട്ട് 1- ഇംഗ്ലീഷ്
മാർച്ച് 2023 കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി.
മാർച്ച് 2023 എക്കണോമിക്സ്
മാർച്ച് 2023 ഫിസിക്സ്, ഫിലോസഫി, ഇംഗ്ളീഷ് ലിറ്ററേച്ചർ, സോഷ്യോളജി
മാർച്ച് 2023 മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സാൻസ്ക്രിറ്റ് സാഹിത്യ
മാർച്ച് 2023 മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം
മാർച്ച് 2023 ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി(ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്
മാർച്ച് 2023 ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലികേഷൻ,ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്.
മാർച്ച് 2023 ബയോളജി, ജിയോളജി,സാൻസ്ക്രിറ്റ് ശാസ്ത്ര, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ് , പാർട്ട്-3 ലാംഗ്വേജസ്

പ്ലസ് ടു പരീക്ഷയെക്കുറിച്ച് കൂടുതലറിയാം

ബോർഡിന്റെ പേര് കേരളാ ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ
പരീക്ഷാ ലെവൽ പ്ലസ് ടു ലെവൽ
പരീക്ഷാ നടത്തിപ്പ് കേരളാ പരീക്ഷാ ഭവൻ
പേപ്പറുകളുടെ എണ്ണം 3 ലാംഗ്വേജ് പേപ്പറുകളും 6 നോൺ ലാംഗ്വേജ് പേപ്പറുകളും
പരീക്ഷാ ദൈർഘ്യം 2-2.5 മണിക്കൂറുകൾ
പരീക്ഷാ രീതി ഓഫ്‌ലൈൻ
ഓരോ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ 120
ഓരോ നോൺ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ 100
മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ D+ ഗ്രേഡ് അല്ലെങ്കിൽ 30%
അഡ്മിറ്റ് കാർഡ് റിലീസ് തീയതി അനൗൺസ് ചെയ്തിട്ടില്ല
ഫല പ്രഖ്യാപന തീയതി അനൗൺസ് ചെയ്തിട്ടില്ല
ഫല പ്രഖ്യാപന രീതി ഓൺലൈൻ
ഒഫീഷ്യൽ വെബ്സൈറ്റ് http://www.dhsekerala.gov.in/

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടാം 

ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. പ്ലസ് ടു പരീക്ഷയെ നേരിടുന്നതിനായി നേരത്തേ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട്. നിങ്ങളുടെ സ്‌കോർ പരമാവധി വർദ്ധിപ്പിക്കുന്നതിനായുള്ള ഒരു സ്റ്റഡി പ്ലാൻ ഇതാ.

പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാത്രം പഠിക്കുന്ന ശീലം നല്ലതല്ല. കൃത്യമായി കൺസപ്റ്റുകൾ മനസ്സിലാക്കി ദിവസവും പഠിക്കേണ്ടതുണ്ട്.

പഠനമാരംഭിക്കുന്നതിനുമുൻപ് സിലബസ് കൃത്യമായി മനസ്സിലാക്കണം. ടെക്സ്റ്റ്ബുക്കിൽ നൽകിയിരിക്കുന്ന ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ അല്ലെങ്കിൽ പാഠഭാഗങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാക്കുക, അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക. ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ അവസാനം പഠിക്കാനായി മാറ്റിവയ്ക്കരുത്.

പരീക്ഷാരീതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിക്കുക.

FAQ’s 

ചോ 1:  കേരള ബോർഡ് പ്ലസ് ടു പരീക്ഷ – എങ്ങനെ രജിസ്റ്റർ ചെയ്യാം? 

ഉ 1: കേരള ബോർഡിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റായ http://dhsekerala.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം 

ചോ 2: കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ ദൈർഘ്യം എത്രയാണ്?

ഉ 2: 2-2.5 മണിക്കൂറുകളാണ് കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ ദൈർഘ്യം

ചോ 3: കേരള ബോർഡ് പ്ലസ് ടു പരീക്ഷ- റെഗുലർ വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ എന്തെല്ലാം?

ഉ 3: റെഗുലർ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അവസാന തീയതിക്ക് മുൻപ് ഫീസ് അടച്ച് സ്‌കൂൾ അധികൃതർക്ക് തന്നെ ചെയ്യാവുന്നതാണ്. 

തുടർ മൂല്യനിർണയത്തിന് വിധേയമായിട്ടില്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ മിനിമം അറ്റൻ്റൻസ് ഇല്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ അറ്റൻ്റൻസ് ഷോർട്ടേജ് അംഗീകരിച്ചുകൊണ്ടുള്ള ഓർഡർ നല്കിയിട്ടില്ലാത്ത വിദ്യാർത്ഥികൾ എന്നിവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല. 

ചോ 4:  കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ നടത്തിപ്പ് ആരാണ്?

ഉ 4: കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ നടത്തിപ്പ് കേരള പരീക്ഷാ ഭവൻ ആണ് 

ചോ 5: കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ എത്ര?

ഉ 5: കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ D+ ഗ്രേഡ് അല്ലെങ്കിൽ 30%

കേരള ബോർഡ് പ്ലസ് ടു പരീക്ഷ രജിസ്‌ട്രേഷൻ 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ