
കേരള ബോർഡ് പ്ലസ് ടു 2023: മുൻവർഷ ചോദ്യപേപ്പർ പരിശീലിക്കൂ
August 4, 2022പ്ലസ് ടു പരീക്ഷാഫലം 2023 പരിശോധിക്കാം: ഡയറക്റ്ററേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (DHSE) ആണ് കേരള ബോർഡ് ഹയർ സെക്കൻഡറി പരീക്ഷയും ഫലപ്രഖ്യാപനവും നടത്തുന്നത്. 2023 പ്ലസ് ടു പരീക്ഷാ ഫലം ജൂൺ മാസത്തിൽ പ്രതീക്ഷിക്കാം. ജനന തീയതി,രജിസ്റ്റർ നമ്പർ എന്നിവ നൽകി DHSEയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. keralaresults.nic.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും. ഇതുകൂടാതെ
എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.
ജനന തീയതി, രജിസ്റ്റർ നമ്പർ എന്നിവ നൽകിയാണ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വിദ്യാർത്ഥികൾ പരീക്ഷാഫലം പരിശോധിക്കേണ്ടത്. അതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പിന്തുടരാവുന്നതാണ്.
ഒരേ സമയം നിരവധി പേർ ഫലം പരിശോധിക്കാൻ വെബ്‌സൈറ്റിൽ പ്രവേശിക്കുന്നതിനാൽ ചില സാങ്കേതിക തകരാറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ അവസരത്തിൽ വിദ്യാത്ഥികൾക്ക് SMS വഴി കേരള പ്ലസ് ടു പരീക്ഷാഫലം 2023 ലഭ്യമാക്കാം. 56263 എന്ന നമ്പറിൽ ടെക്സ്റ്റ് മെസ്സേജ് അയച്ചാണ് ഫലം കണ്ടെത്തേണ്ടത്. അതിനായി 56263 എന്ന നമ്പറിൽ “KERALA12<REGISTRATION NUMBER>” എന്ന ഫോർമാറ്റിൽ മെസ്സേജ് അയക്കുക. റിസൾട്ടുകൾ ഉടൻതന്നെ SMS ആയി ലഭിക്കും. എന്നാൽ SMS ആയി ലഭിക്കുന്ന റിസൾട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല
A+, A, B+, B, C+, C, D+, D എന്നിങ്ങനെ അഞ്ച് ഗ്രേഡുകളാണ് മാർക്ക് അടിസ്ഥാനത്തിൽ നൽകുക. സിലബസ്സിനെ കുറിച്ച് മനസ്സിലാക്കുന്നതോടൊപ്പം ഇതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുക എന്നതാണ് കേരള പ്ലസ് ടു പരീക്ഷ 2023(Kerala Plus two exam 2023) എഴുതാൻ പോകുന്ന വിദ്യാർത്ഥി ചെയ്യേണ്ട പ്രധാന കാര്യങ്ങളിൽ ഒന്ന്.
ഗ്രേഡ് | ഗ്രേഡ് വാല്യൂ | മാർക്ക് |
---|---|---|
A+ | 9 | 90-100 |
A | 8 | 80-89 |
B+ | 7 | 70-79 |
B | 6 | 60-69 |
C+ | 5 | 50-59 |
C | 4 | 40-49 |
D+ | 3 | 30-39 |
D | 2 | 0-29 |
A+മുതൽ D+ വരെ പ്രധാനമായും എട്ട് ഗ്രേഡുകളാണ് പ്ലസ് ടു വിന് നൽകുന്നത്. ഏറ്റവും കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചെങ്കിൽ മാത്രമേ ഉന്നത പഠനത്തിന് യോഗ്യത നേടുകയുള്ളു. എന്നാൽ എഞ്ചിനീയറിംഗ്, മെഡിസിൻ പോലുള്ള ചില പ്രവേശന പരീക്ഷകൾക്ക് യോഗ്യത നേടാൻ നിർദ്ദിഷ്ട വിഷയങ്ങളിൽ നിശ്ചിത മാർക്ക് വേണമെന്ന നിർബന്ധമുണ്ട്.
ഹയർസെക്കൻ്ററി പരീക്ഷാ ഫലത്തിൽ ഏതെങ്കിലും വിഷയത്തിൽ തോറ്റവർക്കായി നടത്തുന്നതാണ് സേ പരീക്ഷ (Save A Year). ഏതെങ്കിലും ഒരു വിഷയത്തിൽ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇപ്രൂവ്മെൻ്റ് പരീക്ഷ എഴുതാനും ഇതോടൊപ്പം അവസരമുണ്ട്. യോഗ്യത നേടാനാവാത്ത വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാൻ അടുത്ത വർഷം വരെ കാത്തിരിക്കാതെ ഫലം പുറത്തു വന്നതിന് തൊട്ടടുത്ത മാസങ്ങളിലായി വീണ്ടും പരീക്ഷ എഴുതാം എന്നതാണ് സേ പരീക്ഷയുടെ പ്രത്യേകത. ഇത് സംബന്ധിച്ച വിശദമായ നോട്ടിഫിക്കേഷൻ DHSEയുടെ ഔദ്യോഗിക വെബ്സൈറ്റിൽ www.dhsekerala.gov.in ലഭ്യമാണ്.
രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാനാവാത്ത റഗുലർ വിദ്യാർത്ഥികൾക്കാണ് സേ പരീക്ഷക്ക് അപേക്ഷിക്കാനാവുക. ഡി ഗ്രേഡോ അതിന് മുകളിലോ നേടാനാകാത്ത എല്ലാ വിഷയങ്ങൾക്കും സേ പരീക്ഷ എഴുതാവുന്നതാണ്. അതത് സ്കൂളുകളിലാണ് ഇതിനുള്ള അപേക്ഷ നൽകി ഫീസ് അടക്കേണ്ടത്. ബന്ധപ്പെട്ട പ്രധാനാധ്യാപകർ അനുബന്ധ നടപടികൾ സ്വീകരിക്കും.
കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതാത് സ്കൂളുകളിൽ തന്നെ പരീക്ഷ എഴുതാം. ഗൾഫ് മേഖലയിലെ സ്കൂളുകളിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യു എയിലെ കേന്ദ്രത്തിലോ അതത് വിഷയത്തിലെ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും കേന്ദ്രത്തിലോ പരീക്ഷ എഴുതാം.
പരീക്ഷയുടെ പേര് | ഫീസ് |
---|---|
സേ പരീക്ഷ | ഒരു വിഷയത്തിന് 150 രൂപ |
ഇംപ്രൂവ്മെൻ്റ് പരീക്ഷ | ഒരു വിഷയത്തിന് 500 രൂപ |
പ്രാക്ടിക്കൽ പരീക്ഷ | ഒരു വിഷയത്തിന് 25 രൂപ |
സർട്ടിഫിക്കറ്റ് ഫീസ് | 40 രൂപ |
പ്രധാനപ്പെട്ട കാര്യങ്ങൾ | തീയതികൾ |
---|---|
കേരള ബോർഡ് പ്ലസ് ടു ടൈം ടേബിൾ റിലീസ് ചെയ്യുന്ന തീയതി | ഫെബ്രുവരി 2023 |
കേരള ബോർഡ് പ്ലസ് ടു അഡ്മിറ്റ് കാർഡ് 2023: റിലീസ് ചെയ്യുന്ന തീയതി | ഫെബ്രുവരി 2023 |
കേരള ബോർഡ് പ്ലസ് ടു 2023 പരീക്ഷ ആരംഭിക്കുന്ന തീയതി | മാർച്ച് 2023 |
കേരള ബോർഡ് പ്ലസ് ടു ഫല പ്രഖ്യാപന തീയതി | മെയ് 2023 അവസാനത്തെ ആഴ്ച |
തീയതി | വിഷയം |
---|---|
മാർച്ച് 2023 | പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി |
മാർച്ച് 2023 | പാർട്ട് 1- ഇംഗ്ലീഷ് |
മാർച്ച് 2023 | കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി. |
മാർച്ച് 2023 | എക്കണോമിക്സ് |
മാർച്ച് 2023 | ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി |
മാർച്ച് 2023 | മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സാൻസ്ക്രിറ്റ് സാഹിത്യ |
മാർച്ച് 2023 | മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം |
മാർച്ച് 2023 | ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി(ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് |
മാർച്ച് 2023 | ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലികേഷൻ,ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്. |
മാർച്ച് 2023 | ബയോളജി, ജിയോളജി,സംസ്കൃതം ശാസ്ത്ര, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ് , പാർട്ട്-3 ലാംഗ്വേജസ് |
കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു. സ്‌കൂൾ അധികൃതർക്ക് ഈ കാര്യങ്ങൾ പിന്തുടർന്നുകൊണ്ട് വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. അതാത് സ്കൂൾ മുഖേനഅഡ്മിറ്റ് കാർഡ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.
അതാത് സ്‌കൂളുകളിൽ നിന്ന് സ്‌കൂൾ അധികൃതർ മുഖേനയാണ് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് (admit card) ലഭിക്കുന്നത്. പ്ലസ് ടു അഡ്മിറ്റ് കാർഡ് സ്വീകരിച്ച ശേഷം സ്‌കൂളിലെ ഹാൾ ടിക്കറ്റ് രജിസ്റ്ററിൽ വിദ്യാർത്ഥി ഒപ്പുവയ്‌ക്കേണ്ടതുണ്ട്.
പ്ലസ് ടു പരീക്ഷ എഴുതുന്നതിനുള്ള കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ കേരള സംസ്ഥാന ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിനനുസൃതമായാണ് ഓരോ വർഷവും പ്ലസ് ടു പരീക്ഷ നടത്തുന്നത്.
ചോ 1. കേരള ബോർഡ് പ്ലസ് ടു റിസൾട്ട് 2023 എങ്ങനെ ലഭിക്കും?
ഉ 1. ഡയറക്റ്ററേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (DHSE) ആണ് കേരള ബോർഡ് ഹയർ സെക്കൻഡറി പരീക്ഷയും ഫലപ്രഖ്യാപനവും നടത്തുന്നത്. ജനന തീയതി,രജിസ്റ്റർ നമ്പർ എന്നിവ നൽകി DHSEയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dhsekerala.gov.in നിന്നും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. keralaresults.nic.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും.
ചോ 2. Smsലൂടെ എങ്ങനെ പ്ലസ് ടു റിസൾട്ട് അറിയാനാകും?
ഉ 2. 56263 എന്ന നമ്പറിൽ ടെക്സ്റ്റ് മെസ്സേജ് അയച്ചാണ് ഫലം കണ്ടെത്തേണ്ടത്. അതിനായി 56263 എന്ന നമ്പറിൽ “KERALA12<REGISTRATION NUMBER>” എന്ന ഫോർമാറ്റിൽ മെസ്സേജ് അയക്കുക. റിസൾട്ടുകൾ ഉടൻതന്നെ SMS ആയി ലഭിക്കും. എന്നാൽ SMS ആയി ലഭിക്കുന്ന റിസൾട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല.
ചോ 3. സേ പരീക്ഷ എഴുതാൻ എന്ത് ചെയ്യണം?
ഉ 3. രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാനാവാത്ത റഗുലർ വിദ്യാർത്ഥികൾക്കാണ് സേ പരീക്ഷക്ക് അപേക്ഷിക്കാനാവുക. ഡി ഗ്രേഡോ അതിന് മുകളിലോ നേടാനാകാത്ത എല്ലാ വിഷയങ്ങൾക്കും സേ പരീക്ഷ എഴുതാവുന്നതാണ്. അതത് സ്കൂളുകളിലാണ് ഇതിനുള്ള അപേക്ഷ നൽകി ഫീസ് അടക്കേണ്ടത്.
ചോ 4. പ്ലസ് ടു റിസൾട്ട് അറിഞ്ഞാൽ ഉടനെ മാർക്ക് ലിസ്റ്റ് ലഭിക്കുമോ?
ഉ 4. റിസൾട്ട് അറിയുന്നതോടൊപ്പം തന്നെ താൽക്കാലിക മാർക്ക് ലിസ്റ്റും നിങ്ങൾക്ക് ലഭിക്കും ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കുന്നത് വരെ ഇവ ഉലയോഗിക്കാം
ചോ 5.പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷക്കുള്ള ഫീസ് എത്രയാണ്?
ഉ 5. ഒരു വിഷയത്തിന് 25 രൂപ എന്ന രീതിയിലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയുടെ ഫീസ്
കേരള ബോർഡ് പ്ലസ് ടു പരീക്ഷാഫലം 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.