
കേരള ബോർഡ് പ്ലസ് ടു 2023: മുൻവർഷ ചോദ്യപേപ്പർ പരിശീലിക്കൂ
August 4, 2022പ്ലസ് ടു മാർക്ക് ലിസ്റ്റ് 2023: എത്രയൊക്കെ നന്നായി പഠിച്ച് പരീക്ഷ എഴുതിയാലും ഫലം വരുമ്പോൾ ചിലർക്ക് പ്രതീക്ഷിച്ചത്ര മാർക്ക് നേടാൻ കഴിയാറില്ല. കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള ആത്മവിശ്വാം ഇല്ലാതാകുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണിത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നല്ല മാർക്ക് നേടാൻ പാഠഭാഗങ്ങൾ നന്നായി പഠിച്ചാൽ മാത്രം പോര കുറച്ച് സ്മാർട്ട് വർക്ക് കൂടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ കേരള പ്ലസ് ടു മാർക്ക് ലിസ്ശ് 2023 മികച്ചതാക്കാൻ ഓരോ കുട്ടികളും അറിഞ്ഞിരിക്കേണ്ട ചില ഗ്രേഡിംഗ് പൊടിക്കൈകളാണ് ഇനി പറയാൻ പോകുന്നത്.
മാർക്ക് അടിസ്ഥാനത്തിലുള്ള റാങ്ക് രീതി കുട്ടികളിൽ അനാരോഗ്യകരമായ മത്സരത്തിന് വഴിയൊരുക്കാൻ തുടങ്ങിയതോടെയാണ് ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വന്നത്. ഓരോ വിഷയങ്ങളും പ്രാക്റ്റിക്കൽ തലത്തിൽ പഠിച്ച് ആശയങ്ങൾ അറിഞ്ഞ് പരീക്ഷ എഴുതാൻ ഈ രീതി വളരെ മികച്ചതാണെന്നാണ് വിലയിരുത്തൽ.
റാങ്ക് രീതിയിൽ നിന്നും ഗ്രേഡിംഗ് സമ്പ്രദായത്തിലേക്ക് മാറിയപ്പോൾ നിരവധി ആശയക്കുഴപ്പങ്ങൾ വിദ്യാർത്ഥികൾക്കിടയിലുണ്ടായിരുന്നു. വർഷങ്ങൾ പലത് കടന്നു പോയെങ്കിലും ഇപ്പോഴും ആ ആശയക്കുഴപ്പം പൂർണമായും മാറിയിട്ടില്ല. മികച്ച ഗ്രേഡ് നേടാൻ എങ്ങനെ പരീക്ഷ എഴുതണമെന്ന് പലർക്കും അറിയില്ല. ഗ്രേഡ്, ഗ്രേഡ് വാല്യൂ, മാർക്ക് എന്നിവയെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് ഇതിന് കാരണം. ഇവ എന്തെല്ലാമാണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ കേരള പ്ലസ് ടു 2023 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
A+, A, B+, B, C+, C, D+, D എന്നിങ്ങനെ അഞ്ച് ഗ്രേഡുകളാണ് മാർക്ക് അടിസ്ഥാനത്തിൽ നൽകുക. സിലബസ്സിനെ കുറിച്ച് മനസ്സിലാക്കുന്നതോടൊപ്പം ഇതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുക എന്നതാണ് കേരള പ്ലസ് ടു പരീക്ഷ 2023 എഴുതാൻ പോകുന്ന വിദ്യാർത്ഥി ചെയ്യേണ്ട പ്രധാന കാര്യങ്ങളിൽ ഒന്ന്.
ഗ്രേഡ് | ഗ്രേഡ് വാല്യൂ | മാർക്ക് |
---|---|---|
A+ | 9 | 90-100 |
A | 8 | 80-89 |
B+ | 7 | 70-79 |
B | 6 | 60-69 |
C+ | 5 | 50-59 |
C | 4 | 40-49 |
D+ | 3 | 30-39 |
D | 2 | 0-29 |
A+മുതൽ D+ വരെ പ്രധാനമായും എട്ട് ഗ്രേഡുകളാണ് പ്ലസ് ടു വിന് നൽകുന്നത്. ഏറ്റവും കുറഞ്ഞത് D+ഗ്രേഡ് ലഭിച്ചെങ്കിൽ മാത്രമേ ഉന്നത പഠനത്തിന് യോഗ്യത നേടുകയുള്ളു. എന്നാൽ എഞ്ചിനീയറിംഗ്, മെഡിസിൻ പോലുള്ള ചില പ്രവേശന പരീക്ഷകൾക്ക് യോഗ്യത നേടാൻ നിർദ്ദിഷ്ട വിഷയങ്ങളിൽ നിശ്ചിത മാർക്ക് വേണമെന്ന നിർബന്ധമുണ്ട്
കേരള പ്ലസ് ടു പരീക്ഷയിൽ ഓരോ വിഷയത്തിലും ആകെ 90നും 100നും ഇടയിലാണ് മാർക്ക് നേടിയതെങ്കിൽ ആ വിദ്യാർത്ഥി A+ ഗ്രേഡിന് അർഹനാണ്. 80നും 89നും ഇടയിലുള്ള മാർക്കിന് Aഗ്രേഡ്, 70നും 79നും ഇടയിലുള്ള മാർക്കിന് B+ ഗ്രേഡ്, 60നും 69നും ഇടയിൽ Bഗ്രേഡ്, 50നും 59നും ഇടയിലുള്ള മാർക്ക് നേടിയാൽ C+ ഗ്രേഡ്, 40നും 49നും ഇടയിലെ മാർക്കിന് C ഗ്രേഡ്, 30നും 39നും ഇടയിലെ മാർക്കിന് D+ ഗ്രേഡ്, ഇതിനു താഴെയുള്ള മാർക്കിന് Dഗ്രേഡ് എന്നിങ്ങനെയായിരിക്കും ലഭിക്കുക.
ഗ്രേഡ് വാല്യൂ മുൻ വർഷങ്ങളിലേതിന് സമാനമാണ് ഇത്തവണയും. എ പ്ലസ് ലഭിക്കുന്നവർക്ക് ഗ്രേഡ് വാല്യൂ ഒമ്പതായിരിക്കും. എഗ്രേഡിന് എട്ട്, ബി പ്ലസിന് ഏഴ്, ബിഗ്രേഡിന് ആറ്, സി പ്ലസിന് അഞ്ച്, സി ഗ്രേഡിന് നാല്, ഡി പ്ലസിന് മൂന്ന്, ഡി ഗ്രേഡിന് രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവ.
കേരള പ്ലസ് ടു പരീക്ഷക്കു ശേഷമുള്ള ഉന്നത പഠനത്തിനായി അപേക്ഷിക്കുമ്പോൾ ഗ്രേഡ് വാല്യൂ അടിസ്ഥാനമാക്കിയാണ് പ്രവേശനമാനദണ്ഡം തയ്യാറാക്കുന്നത്.ഓരോ വിഷയത്തിനും ലഭിക്കുന്ന ഗ്രേഡുകൾ ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രവേശന ലിസ്റ്റ് ഇടം നേടി തരുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ഗ്രേഡ് വാല്യൂ പോലെ തന്നെ കേരള പ്ലസ് ടു മാർക്ക് ഷീറ്റിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് ഗ്രേഡ് പൊസിഷൻ. എ പ്ലസ് ഗ്രേഡ് ലഭിക്കുന്നവർക്ക് ഔട്ട് സ്റ്റാൻ്റിംഗ് എന്ന ഗ്രേഡ് പൊസിഷനാണ് ലഭിക്കുക. എ- എക്സലൻ്റ്, ബി പ്ലസ്-വെരിഗുഡ്, ബി- ഗുഡ്, സി പ്ലസ്- ആവറേജ് അഥവാ ശരാശരിക്ക് മുകളിൽ, ഡി പ്ലസ്- മാർജിനൽ, ഡി-ഇംപ്രൂവ്മെൻ്റ് അഥവാ മെച്ചപ്പെടൽ ആവശ്യമാണ് എന്നിങ്ങനെയാണ് മറ്റ് ഗ്രേഡ് പൊസിഷനുകൾ
കോവിഡ് കാലത്ത് ക്ലാസുകൾ കൃത്യമായി നടക്കാതിരുന്നതിനാൽ ഏതെല്ലാം പാഠഭാഗങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തുമെന്ന ആശയ കുഴപ്പം നിലനിന്നുരുന്നു. ഇതിനെ മറികടക്കാനായാണ് ഫോക്കസ് ഏരിയ-നോൺ ഫോക്കസ് ഏരിയ എന്ന രീതിയൽ പാഠഭാഗങ്ങളെ വേർതിരിച്ചത്. ഫോക്കസ് ഏരിയയിൽ നിന്ന് 70% സ്‌കോറിനുളള ചോദ്യങ്ങളും, നോൺഫോക്കസ് ഏരിയയിൽ നിന്ന് 30% സ്‌കോറിനുളള ചോദ്യങ്ങളും ചോദ്യങ്ങളുമാണ് ചോദിക്കുക. അതായത് 40 മാർക്കിൻ്റെ പരീക്ഷയ്ക്ക് 42 മാർക്കിൻ്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് നൽകിയിരിക്കും. അതിൽ നിന്ന് കുട്ടികൾ 28 മാർക്കിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതിയാകും. ബാക്കി 12 മാർക്കിൻ്റെ ചോദ്യങ്ങൾ നോൺഫോക്കസ് ഏരിയയിൽ നിന്നാണ്. അതിനായി 18 മാർക്കിൻ്റെ ചോദ്യങ്ങൾ നല്കിയിരിക്കും.
80 മാർക്കിൻ്റെ പരീക്ഷയ്ക്ക് 84 മാർക്കിൻ്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് നൽകിയിരിക്കും. അതിൽ നിന്ന് 56 മാർക്കിൻ്റെ ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ബാക്കി 24 മാർക്കിൻ്റെ ചോദ്യങ്ങൾ നോൺഫോക്കസ് ഏരിയയിൽ നിന്നാണ് എഴുതേണ്ടത്. അതിനായി 36 മാർക്കിൻ്റെ ചോദ്യങ്ങളുണ്ടാകും.
നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ താരതമ്യേന ലളിതമായിരിക്കുമെങ്കിലും, ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കൊപ്പം നോൺഫോക്കസ് ഏരിയയിലെ ഭാഗങ്ങൾ കൂടി പഠിച്ചിരുന്നാലേ എ പ്ളസ് എന്ന കടമ്പ കടക്കാനാകൂ. ഓരോ ചോദ്യപ്പേപ്പറിലും അഞ്ച് പാർട്ടുകളാണ് ഉള്ളത്. ഓരോ പാർട്ടിനെയും എ, ബി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. എ ഭാഗം ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളാണ്. ബി ഭാഗം നോൺഫോക്കസ് ഏരിയയിൽ നിന്നും.
പാർട്ട് ഒന്ന്: 1 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങൾ. ഇതിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ മൂന്നിനും ഉത്തരമെഴുതണം (3 സ്‌കോർ). അതായത്, ആകെ 9 ചോദ്യങ്ങൾ നല്കിയിട്ടുള്ളതിൽ 7 എണ്ണത്തിന് ഉത്തരമെഴുതണം.
പാർട്ട് രണ്ട്: 2 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യം. ഇതിന് 2 സ്‌കോർ. നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം. (2 സ്‌കോർ). ആകെയുള്ള 3 ചോദ്യങ്ങളിൽ ഉത്തരമെഴുതേണ്ടത് 2 എണ്ണത്തിന്.
പാർട്ട് മൂന്ന്: 3 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് നല്കിയിട്ടുള്ള 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം. (ആകെ 9 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യമേ ഉണ്ടാകൂ (3 സ്‌കോർ). അതായത്, ആകെയുള്ള 5 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം.
പാർട്ട് നാല്: 4 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (8 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങൾ. ഇതിന് ഒരെണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). അതായത്, ആകെ 5 ചോദ്യങ്ങൾ നല്കിയിരിക്കുന്നതിൽ 3 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്.
പാർട്ട് അഞ്ച്: 5 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം (5 സ്‌കോർ), നോൺഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളുണ്ടാകില്ല.
പാർട്ട് ഒന്ന്: 1 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങൾ. നാലിനും ഉത്തരമെഴുതണം (4 സ്‌കോർ). അതായത്, ആകെ നല്കിയിട്ടുള്ള 10 ചോദ്യങ്ങളിൽ 8 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്.
പാർട്ട് രണ്ട്: 2 സ്‌കോർചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 5 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (6 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളുണ്ടാകും. ഇതിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). ആകെ 8 ചോദ്യങ്ങൾ. ഉത്തരമെഴുതേണ്ടത് 5 എണ്ണത്തിന്.
പാർട്ട് മൂന്ന്: 4 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 5 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (12 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം (4 സ്‌കോർ). ആകെയുള്ള 7 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണമെന്ന് അർത്ഥം.
പാർട്ട് നാല്: 6 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങൾ നല്കിയിരിക്കും. ഇതിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (18 സ്‌കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ 2 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത് (12 സ്‌കോർ). അതായത്, ആകെ 7 ചോദ്യങ്ങൾ. 5 എണ്ണത്തിന് ഉത്തരമെഴുതണം.പാർട്ട് അഞ്ച്: 8 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (16 സ്‌കോർ), നോൺഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളില്ല.
പരീക്ഷയുടെ പേര് | കേരള DHSE പരീക്ഷ 2023 |
ബോർഡിൻ്റെ പേര് | ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻ്റി എഡ്യുക്കേഷൻ- കേരള |
റിസൾട്ട് | കേരള പ്ലസ് ടു റിസൾട്ട് 2023 |
ഔദ്യോഗിക വെബ്സൈറ്റ് | Keralaresults.nic.in |
പ്ലസ് ടു റിസൾട്ട് തീയതി 2023 | ജൂൺ 2023 |
ചോ1. പ്ലസ് ടു മാർക്ക് ഷീറ്റ് എങ്ങിനെ ലഭിക്കും.
ഉ1. പരീക്ഷാഫലം വന്നതിനു ശേഷം DHSEയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും താൽക്കാലിക മാർക്ക് ഷീറ്റ ലഭിക്കും. ഒറിജിനൽ ലഭിക്കുന്നത് വരെ ഇത് ഉപയോഗിക്കാവുന്നതാണ്. പിന്നീട് സ്കൂൾ മുഖാന്തരം ഒറജിനൽ മാർക്ക്ലിസ്റ്റ് വിതരണം ചെയ്യുന്നതായിരിക്കും.
ചോ2. ഓരോ ഗ്രേഡിനും ലഭിക്കുന്ന മാർക്ക് എത്രയാണ്?
ഉ2. കേരള പ്ലസ് ടു പരീക്ഷയിൽ ഓരോ വിഷയത്തിലും ആകെ 90നും 100നും ഇടയിലാണ് മാർക്ക് നേടിയതെങ്കിൽ ആ വിദ്യാർത്ഥി A+ ഗ്രേഡിന് അർഹനാണ്. 80നും 89നും ഇടയിലുള്ള മാർക്കിന് Aഗ്രേഡ്, 70നും 79നും ഇടയിലുള്ള മാർക്കിന് B+ ഗ്രേഡ്, 60നും 69നും ഇടയിൽ Bഗ്രേഡ്, 50നും 59നും ഇടയിലുള്ള മാർക്ക് നേടിയാൽ C+ ഗ്രേഡ്, 40നും 49നും ഇടയിലെ മാർക്കിന് C ഗ്രേഡ്, 30നും 39നും ഇടയിലെ മാർക്കിന് D+ ഗ്രേഡ്, ഇതിനു താഴെയുള്ള മാർക്കിന് Dഗ്രേഡ് എന്നിങ്ങനെയായിരിക്കും ലഭിക്കുക
ചോ3. ഓരോ വിഷയത്തിനും ലഭിക്കുന്ന മാർക്കും ഗ്രേഡും തമ്മിൽ ബന്ധമുണ്ടോ?
ഉ3. തീർച്ചയായും. നിങ്ങൾക്ക് ലഭിക്കുന്ന മാർക്കിനെ അടിസ്ഥാനമാക്കിയാണ് ഓരോ വിഷയത്തിൻ്റേയും ഗ്രേഡ് നിർണയിക്കുന്നത്.
ചോ4. ഫോക്കസ്& നോൺ ഫോക്കസ് ഏരിയക്ക് എത്രത്തോളം പ്രാധാന്യമുണ്ട്?
ഉ4. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ക്ലാസുകൾക്ക് നടത്തുന്നതിൽ തടസം നേരിട്ടതിനാൽ പാഠഭാഗങ്ങൾ കൃത്യ സമയത്ത് പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. അതിനാലാണ് ഫോക്കസ് & നോൺ ഫോക്കസ് ഏരിയ എന്ന ആശയം പ്രാവർത്തികമാക്കിയത്. ഏറ്റവും പ്രധാനപ്പെട്ട പാഠഭാഗങ്ങളാണ് ഫോക്കസ്&നോൺ ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ചോ5. ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമാണോ പ്ലസ് ടു പരീക്ഷാഫലം അറിയാൻ സാധിക്കുക?
ഉ5. ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അറിയുന്നതോടൊപ്പം എസ്എംഎസ് ആയി പ്ലസ് ടു പരീക്ഷാഫലം അറിയുന്നതിനുള്ള അവസരവുമുണ്ട്.
കേരള ബോർഡ് പ്ലസ് ടു മാർക്ക്ലിസ്റ്റ് 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.