• എഴുതിയത് Vibitha Kathalat
  • മാറ്റം വരുത്തിയ തീയതി 05-09-2022

കേരള ബോർഡ് പ്ലസ് ടു 2023: മുൻവർഷ ചോദ്യപേപ്പർ പരിശീലിക്കൂ

img-icon

ആമുഖം

പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ ആഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി മുൻ വർഷത്തെ ചോദ്യ പേപ്പറുകൾ നിർബന്ധമായും പരിശീലിക്കണം. പരീക്ഷയുടെ സ്വഭാവം, ചോദ്യങ്ങളുടെ രീതി, പരീക്ഷാ സമയം കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള മാർഗം എന്നിവ മനസ്സിലാക്കുന്നതിന് വളരെയധികം സഹായിക്കുന്നവയാണ് മുൻ വർഷത്തെ ചോദ്യ പേപ്പറുകൾ. 

പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇവ വിദ്യാർത്ഥികൾക്ക് നേരിട്ട് ഡൗൺലോഡ് ചെയ്ത് ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ Embibe തയ്യാറാക്കിയ മാതൃകാ ചോദ്യ പേപ്പറുകളും നിങ്ങൾക്ക് ഗുണം ചെയ്യും

എന്തുകൊണ്ട് മുൻ വർഷത്തെ ചോദ്യപേപ്പർ പരിശീലിക്കണം

  • യഥാർത്ഥ പരീക്ഷയുടെ ചോദ്യങ്ങൾ ഏത് തരത്തിലായിരിക്കും എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കാൻ മുൻ വർഷത്തെ ചോദ്യ പേപ്പർ സഹായിക്കും. അതായത് ഏതെല്ലാം തരത്തിലുള്ള ചോദ്യങ്ങൾ, മാർക്ക് ലഭിക്കുന്നതിൻ്റെ അടിസ്ഥാനം, ഏതെല്ലാം ഭാഗങ്ങളിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നു തുടങ്ങി പരീക്ഷാ തയ്യാറെടുപ്പിന് മുതൽ കൂട്ടാകുന്ന വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ മുൻ വർഷത്തെ ചോദ്യ പേപ്പർ പരിശീലിക്കുന്നതിലൂടെ സാധിക്കും.
  • ഏതെല്ലാം പാഠഭാഗങ്ങളിലാണ് തൻ്റെ കഴിവും ബലഹീനതയും എന്ന് വിദ്യാർത്ഥിക്ക് സ്വയം മനസ്സിലാക്കാൻ മുൻ വർഷത്തെ ചോദ്യ പേപ്പർ പരിശീലനത്തിലൂടെ കഴിയും.
  • വിദ്യാർത്ഥിക്ക് തൻ്റെ ബലഹീനതകൾ മനസ്സിലാക്കി അതിനനുസൃതമായി പഠന സമയം ക്രമീകരിക്കേണ്ടതിനെ കുറിച്ച് മുൻ വർഷത്തെ ചോദ്യ പേപ്പറുകൾ പരിശീലിക്കുന്നതിലൂടെ മനസ്സിലാക്കാം.
  • പരീക്ഷാ പേടി മാറ്റി നിർത്തി ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന മാർഗമാണ് മുൻ വർഷത്തെ ചോദ്യ പേപ്ഫറുകളുടെ പരിശീലനം. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ പാകത്തിൽ സമയം ക്രമീകരിക്കുന്നതിനെ കുറിച്ചുള്ള ധാരണയുണ്ടാക്കാനും മുൻ വർഷത്തെ ചോദ്യ പേപ്പർ പരിശീലിക്കുന്നതിലൂടെ സാധ്യമാകും.
  • ഓരോ ചോദ്യങ്ങൾക്കും എത്ര മാർക്കാണ് ലഭിക്കുക എന്ന് ചോദ്യ പേപ്പറുകളിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇത് കൂടുതൽ മാർക്ക് ലഭിക്കാവുന്ന പ്രധാനപ്പെട്ട ഭാഗങ്ങളെ കുറിച്ചുള്ള കൃത്യമായ ധാരണ ലഭിക്കാൻ വിദ്യാർത്ഥികളെ സഹായിക്കും. അതുകൊണ്ട് തന്നെ കൂടുതൽ മാർക്ക് ലഭിക്കുന്ന ഭാഗങ്ങൾ പഠിക്കുന്നതിനായി കൂടുതൽ സമയം മാറ്റി വെക്കുന്ന തരത്തിൽ വിദ്യാർത്ഥികൾക്ക് ടൈംടേബിൾ തയ്യാറാക്കാവുന്നതാണ്. ഇത് പരീക്ഷയിൽ വളരെയധികം ഗുണം ചെയ്യും.
  • ഓരോ വിദ്യാർത്ഥിക്കും തൻ്റെ പഠന പുരോഗതി എത്രത്തോളമായെന്ന് സ്വയം വിലയിരുത്താനുള്ള പ്രധാനപ്പെട്ട മാർഗമാണ് മുൻ വർഷത്തെ ചോദ്യപേപ്പർ പരിശീലനം.
  • പഠിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ട പാഠഭാഗങ്ങളിൽ നിന്ന് ഏത് തരത്തിലാണ് ചോദ്യങ്ങൾ വരുന്നത് എന്നറിയാൻ മുൻ വർഷത്തെ ചോദ്യ പേപ്പർ പരിശീലിക്കുന്നത് നല്ലതാണ്. ചോദ്യ പാറ്റേൺ മനസ്സിലാക്കിയാൽ അതിനനുസരിച്ച് പഠനത്തിൽ മാറ്റം വരുത്തി പരീക്ഷ കൂടുതൽ എളുപ്പമാക്കാം.

മുൻവർഷത്തെ ചോദ്യ പേപ്പർ എങ്ങിനെ ഡൗൺലോഡ് ചെയ്യാം?

  • ഹോം പേജിൻ്റെ ഇടത് വശത്തായി ഡൗൺലോഡ് എന്ന ഓപ്ഷൻ കാണാനാകും.
  • ഡൗൺലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണുന്ന ചോദ്യ പേപ്പർ എന്ന ഭാഗം സെലക്ട് ചെയ്യുക.
  •  താഴെ കാണുന്ന ജാലകം തുറന്നു വരും. അവിടെ Second year sample question എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൻ അവിടെ നിന്നും PDF രൂപത്തിൽ ചോദ്യ പേപ്പറുകൾ നിങ്ങൾക്ക് ലഭിക്കും.

കേരള പ്ലസ് ടു; ചില അടിസ്ഥാന വിവരങ്ങൾ

ബോർഡിൻ്റെ പേര്കേരള ബോർഡ് ഹയർ സെക്കൻ്ററി എഡ്യുക്കേഷൻ
ഔദ്യോഗിക വെബ്സൈറ്റ്dhsekerala.gov.in
ക്ലാസ്പ്ലസ് ടു
പരീക്ഷാ രീതിഎഴുത്ത് പരീക്ഷ
മീഡിയംഇംഗ്ലീഷ്

കേരള പ്ലസ് ടു മുൻ വർഷത്തെ ചോദ്യ പേപ്പർ

ഓരോ വിഷയങ്ങളുടേയും പ്രാധാന്യം

മലയാളം

മാതൃ ഭാഷയെന്ന നിലയിൽ ഏറ്റവും കൂടുതൽ മാർക്ക് സ്കോർ ചെയ്യാവുന്ന വിഷയമാണ് മലയാളം. ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെയുള്ള ഭാഷാ വിഷയങ്ങൾക്ക് രണ്ട് പേപ്പറുകൾ വീതമാണുള്ളത്. ഈ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയവും നല്ല ആശയവിനിമയ കഴിവുകളും നേടാൻ വലിയ സാധ്യതകളുണ്ട്

മാത്തമാറ്റിക്സ്

ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഗണിത ശാസ്ത്രമെന്നത് നിർണായക വിഷയമാണ്. നന്നായി എഴുതുകയാണെങ്കിൽ ഫുൾ മാർക്ക് സ്കോർ ചെയ്യാൻ സാധിക്കുന്ന ഏക വിഷയമാണ് മാത്തമാറ്റിക്സ്.

സോഷ്യൽ സ്റ്റഡീസ്

ജിയോഗ്രഫി, ഹിസ്റ്ററി എന്നിവയെ ആധാരമാക്കി ഒരു വിദ്യാർത്ഥിക്ക് ഏറ്റവും ഉയർന്ന മാർക്ക് നേടാവുന്ന മറ്റൊരു വിഷയമാണ് സോഷ്യൽ സ്റ്റഡീസ്

മറ്റ് വിഷയങ്ങൾ

മറ്റ് വിഷയങ്ങൾ സ്കോറിംഗിൽ അടിസ്ഥാനപരമാണ്, കൂടാതെ ആ വിഷയങ്ങൾ വിദ്യാർത്ഥിയുടെ സാങ്കേതിക വൈദഗ്ധ്യം വർദ്ധിപ്പിക്കുകയും വിഷയങ്ങളിൽ താൽപ്പര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

 പ്ലസ് ടു പരീക്ഷയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത്

ഹയർ സെക്കൻ്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് കേരള പ്ലസ് ടു പരീക്ഷക്കുള്ള ചോദ്യ പേപ്പറുകൾ തയ്യാറാക്കി പരീക്ഷ നടത്തുന്നത്. പ്ലസ് ടു പരീക്ഷ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ. തുടർ വിദ്യാഭ്യാസത്തിനായി ആഗ്രഹിച്ച കോഴ്സുകൾക്ക്, കോളേജിലോ, സർവ്വകലാശാലയിലോ പ്രവേശനം ലഭിക്കണമെന്നുണ്ടെങ്കിൽ പ്ലസ് ടുവിന് ഉയർന്ന മാർക്ക് നേടിയേ തീരൂ. പരീക്ഷക്കായി മികച്ച തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ ഈ ലക്ഷ്യം ഏതൊരു വിദ്യാർത്ഥിക്കും നേടാവുന്നതേയുള്ളു. സാമ്പിൾ ചോദ്യ പേപ്പറുകൾ പരിശീലിക്കുക എന്നത് അതിനുള്ള മികച്ച മാർഗങ്ങളിൽ ഒന്നാണ്.

പരീക്ഷാ രീതി, മാർക്ക് വിതരണം, ചോദ്യങ്ങളിലെ വ്യത്യസ്തത എന്നിവ മനസ്സിലാക്കുന്നതോടൊപ്പം പരീക്ഷ എഴുതുന്നതിനുള്ള ആത്മ വിശ്വാസം വർദ്ധിപ്പിക്കാൻ സാമ്പിൾ ചോദ്യ പേപ്പർ പരിശീലിക്കുന്നതിലൂടെ സാധിക്കും.

അതാത് വിഷയങ്ങളിൽ വിദഗ്ദ്ധരായ ഒരു കൂട്ടം അധ്യാപകരാണ് ചോദ്യ പേപ്പർ തയ്യാറാക്കുന്നത്. തയ്യാറെടുപ്പിന് മാത്രമല്ല പഠിച്ച കാര്യങ്ങൾ ഒരിക്കൽ കൂടി ഉറപ്പിക്കാനും ഇവ വിദ്യാർത്ഥികളെ സഹായിക്കും. ഓരോ വിഷയങ്ങളിലേയും ഏതെല്ലാം ഭാഗങ്ങളിലാണ് തങ്ങളുടെ ബലഹീനതയും കഴിവും എന്ന് വിദ്യാർത്ഥികൾക്ക് സ്വയം തിരിച്ചറിയാൻ ഏറ്റവും നല്ല മാർഗമാണ് സാമ്പിൾ ചോദ്യ പേപ്പർ പരിശീലിക്കുന്നത്.

ഗ്രേസ് മാർക്ക് 

ആർട്സ്- സ്പോട്സ് എന്നിവയിൽ സംസ്ഥാന തലത്തിൽ നേടിയ വിജയത്തിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്. ഓരോ ഗ്രേഡിനും നൽകുന്ന ഗ്രേസ് മാർക്കിൻ്റെ ശതമാനം ചുവടെ നൽകുന്നു

  • A ഗ്രേഡ് – ആകെ മാർക്കിൻ്റെ അഞ്ച് ശതമാനം
  • B ഗ്രേഡ് – ആകെ മാർക്കിൻ്റെ നാല് ശതമാനം
  • C ഗ്രേഡ് – ആകെ മാർക്കിൻ്റെ മൂന്ന് ശതമാനം

കോവിഡ് മൂലം 2021-22 അധ്യയന വർഷം കലാകായിക മത്സരങ്ങളൊന്നും നടത്താതിരുന്നതിനാൽ ഈ വർഷം വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കുകളൊന്നും നൽകിയിട്ടില്ല.

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ

  • പരീക്ഷക്കായ് അനുവദിച്ചിട്ടുള്ള സമയത്തിന് പുറമെ 15 മിനിറ്റ് കൂൾ ഓഫ് ടൈം ഉണ്ടായിരിക്കും.
  • കൂൾ ഓഫ് ടൈം ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക
  • ഉത്തരങ്ങൾ എഴുതുന്നതിന് മുൻപ് ചോദ്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.
  • തന്നിരിക്കുന്ന നിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കി ഉത്തരമെഴുതണം

ഉന്നത വിജയത്തിനായി തയ്യാറെടുക്കാം 

ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. പ്ലസ് ടു പരീക്ഷയെ നേരിടുന്നതിനായി നേരത്തേ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട്. നിങ്ങളുടെ സ്‌കോർ പരമാവധി വർദ്ധിപ്പിക്കുന്നതിനായുള്ള ഒരു സ്റ്റഡി പ്ലാൻ ഇതാ.

  • പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാത്രം പഠിക്കുന്ന ശീലം നല്ലതല്ല. കൃത്യമായി കോൺസപ്റ്റുകൾ മനസ്സിലാക്കി ദിവസവും പഠിക്കേണ്ടതുണ്ട്.
  • പഠനം ആരംഭിക്കുന്നതിനുമുൻപ് സിലബസ് കൃത്യമായി മനസ്സിലാക്കണം. ടെക്സ്റ്റ്ബുക്കിൽ നൽകിയിരിക്കുന്ന ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
  • നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ അല്ലെങ്കിൽ പാഠഭാഗങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാകുക, അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക. ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ അവസാനം പഠിക്കാനായി മാറ്റിവയ്ക്കരുത്.
  • പരീക്ഷാരീതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിക്കുക
ഓർത്തിരിക്കേണ്ട കാര്യങ്ങൾ തീയതികൾ
കേരള ബോർഡ് പ്ലസ് ടു ടൈം ടേബിൾ റിലീസ് ചെയ്യുന്ന തീയതി ഫെബ്രുവരി 2023
കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023: റിലീസ് ചെയ്യുന്ന തീയതി ഫെബ്രുവരി 2023
കേരള ബോർഡ് പ്ലസ് ടു 2023 എക്സാം തീയതി മാർച്ച് 2023
കേരള ബോർഡ് പ്ലസ് ടു ഫല പ്രഖ്യാപന തീയതി മെയ് 2023 അവസാനത്തെ ആഴ്ച

പ്ലസ് ടു പരീക്ഷാ പാറ്റേൺ

വിഷയം പരീക്ഷാ ദൈർഘ്യം (In Hrs) ആകെ മാർക്ക് വാർഷിക പരീക്ഷയിൽ വിജയിക്കാൻ വേണ്ട മാർക്ക് യോഗ്യത നേടുന്നതിനുള്ള ആകെ മാർക്ക്
ഇംഗ്ലീഷ് 2.5 100 24 30
ഫിസിക്സ് 2 100 18 30
കെമിസ്ട്രി 2 100 18 30
ബയോളജി
(ബോട്ടണി & സുവോളജി)
100 18 30
കംപ്യൂട്ടർ സയൻസ് 2 100 18 30
ഇക്കണോമിക്സ് 2.5 100 24 30
മാത്തമാറ്റിക്സ് 2.5 100 24 30
ഹിസ്റ്ററി 2.5 100 24 30
പൊളിറ്റിക്കൽ സയൻസ് 2.5 100 24 30
സൈക്കോളജി 2 100 18 30
ജിയോഗ്രഫി 2 100 18 30

FAQs


ചോ1. മുൻ വർഷത്തെ ചോദ്യ പേപ്പർ എങ്ങിനെ ഡൗൺലോഡ് ചെയ്യാം?

ഉ1. dhsekerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങൾക്ക് മുൻ വർഷത്തെ ചോദ്യ പേപ്പറുകൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനുകൾ കാണാൻ സാധിക്കും. ഒപ്പം തന്നെ embibe.com സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാം

ചോ2. മുൻവർഷത്തെ ചോദ്യ പേപ്പർ വിദ്യാർത്ഥികളെ എങ്ങനെയാണ് സഹായിക്കുന്നത്.

ഉ2. യഥാർത്ഥ പരീക്ഷയുടെ ചോദ്യങ്ങൾ ഏത് തരത്തിലായിരിക്കും എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കാൻ മുൻ വർഷത്തെ ചോദ്യ പേപ്പർ സഹായിക്കും. അതായത് ഏതെല്ലാം തരത്തിലുള്ള ചോദ്യങ്ങൾ, മാർക്ക് ലഭിക്കുന്നതിൻ്റെ അടിസ്ഥാനം, ഏതെല്ലാം ഭാഗങ്ങളിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നു തുടങ്ങി പരീക്ഷാ തയ്യാറെടുപ്പിന് മുതൽ കൂട്ടാകുന്ന വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ മുൻ വർഷത്തെ ചോദ്യപേപ്പർ പരിശീലിക്കുന്നതിലൂടെ സാധ്യമാകും.

ചോ3. കേരള പ്ലസ് ടു മുൻവർഷത്തെ ചോദ്യപേപ്പർ ലഭിക്കാൻ ഞാൻ എന്ത് ചെയ്യണം.?

ഉ3. ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും മുൻ വർഷത്തെ ചോദ്യ പേപ്പറുകൾ നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ Embibeൽ നിന്നും സാമ്പിൾ ചോദ്യ പേപ്പറുകൾ നിങ്ങൾക്ക് ലഭിക്കും. അതിനായി www.embibe.com സന്ദർശിക്കാം.

കേരള ബോർഡ് പ്ലസ് ടു 2023: മുൻ വർഷത്തെ ചോദ്യപേപ്പർ പരിശീലിക്കൂ എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ