
കേരള ബോർഡ് പ്ലസ് ടു 2023: മുൻവർഷ ചോദ്യപേപ്പർ പരിശീലിക്കൂ
August 4, 2022കേരള ബോർഡ് പ്ലസ് ടു ചോദ്യ പേപ്പറുകൾ 2023: പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്നതിന് പാഠ്യഭാഗങ്ങൾ കൃത്യമായി പഠിക്കുന്നതുപോലെതന്നെ പ്രധാനമാണ് മോഡൽ ചോദ്യപേപ്പറുകൾ പരിശീലിക്കുന്നത്. പരീക്ഷാ പാറ്റേണിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പ്രധാനപ്പെട്ട പാഠ്യഭാഗങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്താനും ഇത് സഹായിക്കും.
പരീക്ഷയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് പോയ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ സഹായിക്കും. 2023ലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി 2022 അധ്യയന വർഷത്തെ ചോദ്യ പേപ്പറുകൾ പരിശോധിക്കാം.
കേരള പ്ലസ് ടു മോഡൽ പേപ്പറുകൾ PDF ഫയലുകളിൽ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്കുകൾ താഴെ പറയുന്ന പട്ടികയിൽ അടങ്ങിയിരിക്കുന്നു. കേരള പ്ലസ് ടു മോഡൽ ചോദ്യപേപ്പറുകൾ പ്രാക്ടീസ് ചെയ്യുമ്പോൾ പരീക്ഷയുടെ പാറ്റേണിനെ കുറിച്ചുള്ള ഒരു ഏകദേശ ധാരണ നിങ്ങൾക്ക് ലഭിക്കുന്നു. ചോദ്യ പേപ്പറിന്റെ പാറ്റേൺ മനസിലാക്കുക വഴി അത്തരത്തിലുള്ള ചോദ്യങ്ങൾ പ്രത്യേകം പഠിക്കാനും നല്ല രീതിയിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാനും സാധിക്കും.
മെയിൻ പരീക്ഷ എഴുതുന്നതിനു മുൻപേ പരീക്ഷയെ കുറിച്ചുള്ള സംശയങ്ങൾ എല്ലാം നീക്കാനും പരീക്ഷയെ പറ്റി വിദ്യാർഥികൾക്ക് ഒരു ധാരണ നൽകാനുമാണ് മോഡൽ പരീക്ഷകൾ നടത്തുന്നത്. അപ്പോൾ പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറുകൾക്കൊപ്പം മോഡൽ ചോദ്യപേപ്പറുകളും നോക്കാവുന്നതാണ്.
വിഷയം | ചോദ്യ പേപ്പർ |
---|---|
മാത്തമാറ്റിക്സ് | Download |
ബോട്ടണി | Download |
സുവോളജി | Download |
കെമിസ്ട്രി | Download |
ബിസിനസ് സ്റ്റഡീസ് | Download |
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ | Download |
മലയാളം | Download |
ഹിന്ദി | Download |
തീയതികൾ | പ്ലസ് ടു വിഷയങ്ങൾ |
---|---|
മാർച്ച് 2023 | പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി |
മാർച്ച് 2023 | പാർട്ട് 1- ഇംഗ്ലീഷ് |
മാർച്ച് 2023 | കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി. |
മാർച്ച് 2023 | എക്കണോമിക്സ് |
മാർച്ച് 2023 | ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി |
മാർച്ച് 2023 | മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം |
മാർച്ച് 2023 | മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം |
മാർച്ച് 2023 | ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് |
മാർച്ച് 2023 | ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ് |
മാർച്ച് 2023 | ബയോളജി, ജിയോളജി, സംസ്‌കൃത ശാസ്ത്രം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ്, പാർട്ട്-3 ലാംഗ്വേജസ് |
പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ – 9.45 am മുതൽ 12.30 pm വരെ
പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ (ബയോളജി, മ്യൂസിക് എന്നിവയൊഴികെ)
– 9.45 am മുതൽ 12.00 pm വരെ
കേരള ബോർഡ് പ്ലസ് ടു ക്ലിയർ ചെയ്യുന്നതിനായി വിദ്യാർത്ഥികൾ കേരള ബോർഡ് നിർദേശിക്കുന്ന പാസിംഗ് മാർക്ക് കരസ്ഥമാകേണ്ടതുണ്ട്. ഈ മാർക്ക് കരസ്ഥമാക്കാൻ സാധിക്കാത്തവർ കേരള ബോർഡിന്റെ കമ്പാർട്ട്മെന്റൽ പരീക്ഷയെഴുതി മാർക്ക് കരസ്ഥമാക്കേണ്ടതാണ്. കേരള ബോർഡ് പ്ലസ് ടു പരീക്ഷയിൽ വിവിധ വിഷയങ്ങൾക്ക് വേണ്ട പാസിംഗ് മാർക്ക് ചുവടെ ചേർക്കുന്നു.
എല്ലാ വിദ്യാർത്ഥികളും കേരള ബോർഡ് പ്ലസ് ടു പരീക്ഷ ക്ലിയർ ചെയ്യുന്നതിനായി 30 ശതമാനം മാർക്കോ D ഗ്രേഡോ കരസ്ഥമാക്കേണ്ടതുണ്ട്
വിഷയം | സമയ ദൈർഘ്യം (മണിക്കൂറിൽ) | മൊത്തം മാർക്കുകൾ | ക്വാളിഫയിങ് സ്കോർ (TE) |
ഓവറാൾ ക്വാളിഫയിങ് സ്കോർ |
---|---|---|---|---|
ഇംഗ്ലീഷ് | 2.5 | 100 | 24 | 30 |
ഫിസിക്സ് | 2 | 100 | 18 | 30 |
കെമിസ്ട്രി | 2 | 100 | 18 | 30 |
ബയോളജി (ബോട്ടണി, സുവോളജി) |
2 | 100 | 18 | 30 |
കമ്പ്യൂട്ടർ സയൻസ് | 2 | 100 | 18 | 30 |
എക്കണോമിക്സ് | 2.5 | 100 | 24 | 30 |
മാത്തമാറ്റിക്സ് | 2.5 | 100 | 24 | 30 |
ഹിസ്റ്ററി | 2.5 | 100 | 24 | 30 |
പൊളിറ്റിക്കൽ സയൻസ് | 2.5 | 100 | 24 | 30 |
സൈക്കോളജി | 2 | 100 | 18 | 30 |
ജ്യോഗ്രഫി | 2 | 100 | 18 | 30 |
വിഷയം | മാക്സിമം മാർക്ക് | മിനിമം മാർക്ക് |
---|---|---|
ഫിസിക്സ് | 30 | 9 |
കെമിസ്ട്രി | 30 | 9 |
ബയോളജി | 30 | 9 |
അക്കൗണ്ട്സ് | 20 | 6 |
ബിസിനസ് സ്റ്റഡീസ് | 20 | 6 |
എക്കണോമിക്സ് | 20 | 6 |
ഹിസ്റ്ററി | 20 | 6 |
പൊളിറ്റിക്കൽ സയൻസ് | 20 | 6 |
സോഷ്യോളജി | 20 | 6 |
ജ്യോഗ്രഫി | 20 | 6 |
മാർക്ക് | ഗ്രേഡിംഗ് സിസ്റ്റം | ഗ്രേഡ് പോയിന്റുകൾ | വ്യാഖ്യാനം |
---|---|---|---|
90-100 മാർക്കുകൾ | A+ ഗ്രേഡ് | 9 | ഔട്ട്സ്റ്റാൻഡിങ് |
89-80 മാർക്കുകൾ |
A ഗ്രേഡ് | 8 | എക്സലന്റ് |
79-70 മാർക്കുകൾ | B+ ഗ്രേഡ് | 7 | വെരി ഗുഡ് |
69-60 മാർക്കുകൾ |
B ഗ്രേഡ് | 6 | ഗുഡ് |
59-50 മാർക്കുകൾ | C+ ഗ്രേഡ് | 5 | എബോവ് ആവറേജ് |
49-40 മാർക്കുകൾ | C ഗ്രേഡ് | 4 | ആവറേജ് |
39-30 മാർക്കുകൾ | D+ ഗ്രേഡ് | 3 | മാർജിനൽ |
20-29 മാർക്കുകൾ | D ഗ്രേഡ് | 2 | നീഡ് ഇമ്പ്രൂവ്മെന്റ് |
<20 മാർക്കുകൾ |
E ഗ്രേഡ് | 1 | നീഡ് ഇമ്പ്രൂവ്മെന്റ് |
ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. പ്ലസ് ടു പരീക്ഷയെ നേരിടുന്നതിനായി നേരത്തേ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട്.
നിങ്ങളുടെ സ്‌കോർ പരമാവധി വർദ്ധിപ്പിക്കുന്നതിനായുള്ള ഒരു സ്റ്റഡി പ്ലാൻ ഇതാ.
പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാത്രം പഠിക്കുന്ന ശീലം നല്ലതല്ല. കൃത്യമായി കോൺസപ്റ്റുകൾ മനസ്സിലാക്കി ദിവസവും പഠിക്കേണ്ടതുണ്ട്.
പഠനം ആരംഭിക്കുന്നതിനുമുൻപ് സിലബസ് കൃത്യമായി മനസ്സിലാക്കണം. ടെക്സ്റ്റ്ബുക്കിൽ നൽകിയിരിക്കുന്ന ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ അല്ലെങ്കിൽ പാഠ്യഭാഗങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാക്കുക, അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക. ബുദ്ധിമുട്ടുള്ള പാഠ്യഭാഗങ്ങൾ അവസാനം പഠിക്കാനായി മാറ്റിവയ്ക്കരുത്.
പരീക്ഷാരീതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിക്കുക.
ചോ 1. കേരള ബോർഡ് പ്ലസ് ടു പരീക്ഷയോഗ്യതാ മാനദണ്ഡങ്ങൾ എന്തെല്ലാം?
ഉ 1. വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളുടേയും തുടർ മൂല്യ നിർണയം പൂർത്തിയാക്കിയിരിക്കണം. അസ്സൈൻമെന്റുകൾ, പ്രൊജക്ടുകൾ എന്നിവ കൃത്യ സമയത്ത് സബ്മിറ്റ് ചെയ്തിരിക്കണം. പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും കുറഞ്ഞത് D+ ഗ്രേഡ് എങ്കിലും കരസ്ഥമാക്കിയിരിക്കണം. റെഗുലർ വിദ്യാർത്ഥികൾക്ക് DHSE പരീക്ഷ എഴുതുന്നതിനായി അധികൃതർ നിർദ്ദേശിച്ചിരിക്കുന്ന അറ്റന്റൻസ് ശതമാനം ഉണ്ടായിരിക്കണം.
ചോ 2. കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ ദൈർഘ്യം എത്രയാണ്?
ഉ 2 . 2-2.5 മണിക്കൂറുകളാണ് കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ ദൈർഘ്യം
ചോ 3 – കേരള ബോർഡ് പ്ലസ് ടു പരീക്ഷ- റെഗുലർ വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ എന്തെല്ലാം?
ഉ 3. റെഗുലർ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അവസാന തീയതിക്ക് മുൻപ് ഫീസ് അടച്ച് സ്‌കൂൾ അധികൃതർക്ക് തന്നെ ചെയ്യാവുന്നതാണ്. തുടർ മൂല്യനിർണയത്തിന് വിധേയമായിട്ടില്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ മിനിമം അറ്റൻ്റൻസ് ഇല്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ അറ്റൻ്റൻസ് ഷോർട്ടേജ് അംഗീകരിച്ചുകൊണ്ടുള്ള ഓർഡർ നല്കിയിട്ടില്ലാത്ത വിദ്യാർത്ഥികൾ എന്നിവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.
ചോ 4. കേരള ബോർഡ് പ്ലസ് ടു റിസൾട്ട് 2023 ഫലം എങ്ങനെ പരിശോധിക്കാം
ഉ 4. ഡേറ്റ് ഓഫ് ബർത്ത്, റോൾ നമ്പർ എന്നിവ നൽകി ഒഫീഷ്യൽ സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. പരീക്ഷാ ഫലം keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.
ചോ 5. കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ എത്ര?
ഉ 5. കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ D+ ഗ്രേഡ് അല്ലെങ്കിൽ 30%
കേരള ബോർഡ് പ്ലസ് ടു പരീക്ഷ 2023 – ചോദ്യ പേപ്പറുകൾ എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ തുടരുക. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.