• എഴുതിയത് Anjana R M
  • മാറ്റം വരുത്തിയ തീയതി 07-09-2022

കേരള ബോർഡ് പ്ലസ് ടു അഡ്മിറ്റ് കാർഡ് 2023

img-icon

ആമുഖം

കേരള ബോർഡ് പ്ലസ് ടു അഡ്മിറ്റ് കാർഡ്: ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്ലസ് ടു പരീക്ഷ. കൃത്യമായ പ്ലാനിങ്ങോടുകൂടി പഠിക്കുക എന്നതുപോലെ പ്രധാനമാണ് പരീക്ഷാ രീതികൾ, പരീക്ഷയെഴുതുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ, പരീക്ഷാ സമയത്ത് പാലിക്കേണ്ട നിയമങ്ങൾ എന്നിവ മനസ്സിലാക്കുക എന്നതും. കേരള ബോർഡ് പ്ലസ് ടു പരീക്ഷാ അഡ്മിറ്റ് കാർഡിനെക്കുറിച്ച് കൂടുതലറിയാം.

കേരള ബോർഡ് പ്ലസ് ടു അഡ്മിറ്റ് കാർഡ് 2023 എങ്ങനെ ഡൗൺലോഡ് ചെയ്യാം 

കേരള ബോർഡ് പ്ലസ് ടു അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു. സ്‌കൂൾ അധികൃതർക്ക് ഈ കാര്യങ്ങൾ പിന്തുടർന്നുകൊണ്ട് വിദ്യാർത്ഥികളുടെ  അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

  • പ്ലസ് ടു അഡ്മിറ്റ് കാർഡ് ലഭ്യമാകുന്നതിനായി www.dhsekerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
  • ന്യൂസ് സെക്ഷനിൽ കേരള ബോർഡ് പ്ലസ് ടു അഡ്മിറ്റ് കാർഡ് 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
  • ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക ഉദാ:- സ്‌കൂൾ ലോഗിൻ ഐ ഡി, പാസ്‍വേഡ് എന്നിവ 
  • ഇത്രയും വിവരങ്ങൾ നൽകിയശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ സ്‌കൂളിൻ്റെ ഡാഷ്ബോർഡ് വിൻഡോ ദൃശ്യമാകും 
  • ഇതിൽ ‘Generate Kerala DHSE Plus Two Hall Ticket 2023 PDF’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
  • ഇതോടെ DHSE പ്ലസ് ടു ഹാൾ ടിക്കറ്റ് സ്‌ക്രീനിൽ ദൃശ്യമാകും. ഹാർഡ് കോപ്പി ലഭിക്കുന്നതിനായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിൻ്റൗട്ട് എടുക്കുക 

വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് എങ്ങനെ ലഭിക്കും? 

അതത് സ്‌കൂളുകളിൽ നിന്ന് സ്‌കൂൾ അധികൃതർ മുഖേനയാണ് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുന്നത്. പ്ലസ് ടു അഡ്മിറ്റ് കാർഡ്  സ്വീകരിച്ച ശേഷം സ്‌കൂളിലെ അഡ്മിറ്റ് കാർഡ് രജിസ്റ്ററിൽ വിദ്യാർത്ഥി ഒപ്പുവയ്‌ക്കേണ്ടതുണ്ട്.

അഡ്മിറ്റ് കാർഡിലെ വിവരങ്ങൾ 

താഴെപ്പറയുന്ന വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ നല്കിയിട്ടുണ്ടോയെന്ന് വിദ്യാർത്ഥി പരിശോധിക്കുക. എന്തെങ്കിലും തരത്തിലുള്ള പിശകുകൾ കണ്ടെത്തുകയാണെങ്കിൽ ഉടൻതന്നെ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുക 

  • വിദ്യാർത്ഥിയുടെ പേര് 
  • സ്‌കൂളിൻ്റെ പേര്
  • റോൾ നമ്പർ 
  • ബോർഡിൻ്റെ പേര് 
  • വിഷയങ്ങളുടെ പേരുകൾ
  • പരീക്ഷാ തീയതി 
  • പരീക്ഷാ സമയം 
  • ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ 

അഡ്മിറ്റ് കാർഡ് സ്വീകരിച്ചശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • ആദ്യമായി അഡ്മിറ്റ് കാർഡിൽ പ്രിൻ്റ് ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുക 
  • നിങ്ങളുടെ അഡ്മിറ്റ് കാർഡിൻ്റെ 2 അധിക കോപ്പികളെടുത്ത് ഭദ്രമായി സൂക്ഷിക്കുക 
  • നിർദ്ദേശിച്ചിരിക്കുന്ന ഇടത്ത് തന്നെ നിങ്ങളുടെ ഫോട്ടോഗ്രാഫ് പതിപ്പിക്കുക. അഡ്മിറ്റ് കാർഡിൽ സ്‌കൂൾ അധികൃതരുടെ ഒപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക 
  • അഡ്മിറ്റ് കാർഡിൽ തന്നിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി വായിക്കുക 

കേരള ബോർഡ് പ്ലസ് ടു അഡ്മിറ്റ് കാർഡ് ഗൈഡ് ലൈനുകൾ 

  • തുടർ മൂല്യനിർണയത്തിന് ആവശ്യമായ കാര്യങ്ങൾ സമർപ്പിക്കാത്ത കുട്ടിക്ക് പരീക്ഷ രജിസ്റ്റർ ചെയ്യാനാവില്ല.
  • അതത് സ്‌കൂളുകൾ DHSE പോർട്ടലിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് കുറഞ്ഞത് മൂന്ന് ദിവസം മുൻപെങ്കിലും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടതുണ്ട് 
  • അഡ്മിറ്റ് കാർഡ് വിദ്യാർത്ഥിക്ക് നൽകുന്നതിന് മുൻപ് സ്‌കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ അറ്റസ്റ്റിംഗ് അതോറിറ്റി അഡ്മിറ്റ് കാർഡിലെ  ഫോട്ടോഗ്രാഫിന് മുകളിൽ ഒപ്പുവയ്‌ക്കേണ്ടതാണ്
  • ഒരു അഡ്മിറ്റ് കാർഡിലും പിശകുകളില്ലെന്നും എല്ലാ വിദ്യാർത്ഥികൾക്കും അഡ്മിറ്റ് കാർഡ് ലഭ്യമായിട്ടുണ്ടെന്നും ക്ലാസ് ടീച്ചർ ഉറപ്പുവരുത്തുക 
  • രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും അഡ്മിറ്റ് കാർഡ് ലഭ്യമായിട്ടുണ്ടെന്ന് ക്ലാസ് ടീച്ചർ ഉറപ്പുവരുത്തുക  
  • DHSEയുടെ പ്ലസ് ടു അഡ്മിറ്റ് കാർഡിൽ പ്രധാന വിവരങ്ങളായ റോൾ നമ്പർ, പരീക്ഷാ തീയതികൾ, സമയക്രമങ്ങൾ, പരീക്ഷാ സെൻ്ററിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ടാകും. പരീക്ഷയെഴുതുന്നതിനായി അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ടുപോകേണ്ടതുണ്ട്.

കേരള ബോർഡ് പ്ലസ് ടു 2023; പ്രധാന തീയതികൾ 

ഇവെൻ്റുകൾ തീയതികൾ
കേരള ബോർഡ് പ്ലസ് ടു ടൈം ടേബിൾ റിലീസ് ചെയ്യുന്ന തീയതി ഫെബ്രുവരി 2023
കേരള ബോർഡ് പ്ലസ് ടു അഡ്മിറ്റ് കാർഡ് 2023: റിലീസ് ചെയ്യുന്ന തീയതി ഫെബ്രുവരി 2023
കേരള ബോർഡ് പ്ലസ് ടു 2023 പരീക്ഷാ തീയതി മാർച്ച് 2023
കേരള ബോർഡ് പ്ലസ് ടു ഫല പ്രഖ്യാപന തീയതി മെയ് 2023 അവസാനത്തെ ആഴ്ച

കേരള ബോർഡ് പ്ലസ് ടു പരീക്ഷാ സമയക്രമം

പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ – 9.45 am മുതൽ 12.30 pm വരെ 

പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ (ബയോളജി, മ്യൂസിക് എന്നിവയൊഴികെ)

–  9.45 am മുതൽ 12.00 pm വരെ 

കേരള ബോർഡ് പ്ലസ് ടു പരീക്ഷ 2023ൻ്റെ പരീക്ഷാ തീയതികൾ (താൽക്കാലികം)

തീയതികൾ പ്ലസ് ടു വിഷയങ്ങൾ
മാർച്ച് 2023 പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി
മാർച്ച് 2023 പാർട്ട് 1- ഇംഗ്ലീഷ്
മാർച്ച് 2023 കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി.
മാർച്ച് 2023 എക്കണോമിക്സ്
മാർച്ച് 2023 ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി
മാർച്ച് 2023 മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം
മാർച്ച് 2023 മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം
മാർച്ച് 2023 ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്
മാർച്ച് 2023 ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്.
മാർച്ച് 2023 ബയോളജി, ജിയോളജി, സംസ്‌കൃത ശാസ്ത്രം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ് , പാർട്ട്-3 ലാംഗ്വേജസ്

കേരള പ്ലസ് ടു പരീക്ഷ 2023 യോഗ്യതാ മാനദണ്ഡം

ഏറ്റവും കുറഞ്ഞ ആവശ്യകതകളും ഗ്രേഡുകളും

 ഒന്നാം വർഷ അപ്പർ സെക്കൻ്ററി, അതായത് 11-ാം ക്ലാസ് പരീക്ഷയില്‍, എല്ലാ വിഷയങ്ങളിലും വിദ്യാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞത് D+ അല്ലെങ്കിൽ അതിലും മികച്ച ഗ്രേഡ് ലഭിച്ചിരിക്കണം. 

തുടർ മൂല്യനിർണ്ണയം(CE)

അപേക്ഷകർക്ക് ഓരോ വിഷയത്തിനും തുടർച്ചയായ മൂല്യനിർണ്ണയം ലഭിച്ചിരിക്കണം, കൂടാതെ എല്ലാ അസൈൻമെൻ്റുകളും പ്രോജക്റ്റുകളും കൃത്യസമയത്ത് പൂർത്തിയാക്കിയിരിക്കണം.

നിലവിൽ സ്കൂളിൽ ചേർന്നിട്ടുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ മിനിമം ഹാജർ ബാധകമാകൂ. കേരള DHSE യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച്, സ്ഥിരമായി സ്‌കൂളിൽ വന്നു പഠിക്കുന്ന ഒരു വിദ്യാർത്ഥി ഹാജർ നിലയുടെ 75% പൂർത്തിയാക്കിയിരിക്കണം.

കേരള ബോർഡ് പ്ലസ് ടു പാസിംഗ് മാർക്കുകൾ 

കേരള ബോർഡ് പ്ലസ് ടു പരീക്ഷ വിജയിക്കുന്നതിനായി വിദ്യാർത്ഥികൾ കേരള ബോർഡ് നിർദ്ദേശിക്കുന്ന പാസിംഗ് മാർക്കുകൾ കരസ്ഥമാക്കേണ്ടതുണ്ട്. ഈ മാർക്ക് കരസ്ഥമാക്കാൻ സാധിക്കാത്തവർ കേരള ബോർഡിൻ്റെ കമ്പാർട്ട്മെൻ്റൽ പരീക്ഷയെഴുതി മാർക്ക് കരസ്ഥമാക്കേണ്ടതാണ്.  കേരള ബോർഡ് പ്ലസ് ടു പരീക്ഷയിൽ വിവിധ വിഷയങ്ങൾക്ക് വേണ്ട പാസിംഗ് മാർക്ക് ചുവടെ ചേർക്കുന്നു.

എല്ലാ വിദ്യാർത്ഥികളും കേരള ബോർഡ് പ്ലസ് ടു പരീക്ഷ വിജയിക്കുന്നതിനായി 30 ശതമാനം മാർക്കോ D ഗ്രേഡോ കരസ്ഥമാക്കേണ്ടതുണ്ട് 

വിഷയം സമയ ദൈർഖ്യം (മണിക്കൂറിൽ) മൊത്തം മാർക്ക് ക്വാളിഫയിങ് സ്കോർ
(TE)
ഓവറാൾ ക്വാളിഫയിങ് സ്കോർ
ഇംഗ്ലീഷ് 2.5 100 24 30
ഫിസിക്സ് 2 100 18 30
കെമിസ്ട്രി 2 100 18 30
ബയോളജി
(ബോട്ടണി, സുവോളജി)
2 100 18 30
കമ്പ്യൂട്ടർ സയൻസ് 2 100 18 30
എക്കണോമിക്സ് 2.5 100 24 30
മാത്തമാറ്റിക്സ് 2.5 100 24 30
ഹിസ്റ്ററി 2.5 100 24 30
പൊളിറ്റിക്കൽ സയൻസ് 2.5 100 24 30
സൈക്കോളജി 2 100 18 30
ജ്യോഗ്രഫി 2 100 18 30

കേരള ബോർഡ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളുടെ പാസിംഗ് മാർക്കുകൾ

വിഷയം മാക്സിമം മാർക്ക് മിനിമം മാർക്ക്
ഫിസിക്സ് 30 9
കെമിസ്ട്രി 30 9
ബയോളജി 30 9
അക്കൗണ്ടൻസി 20 6
ബിസിനസ് സ്റ്റഡീസ് 20 6
എക്കണോമിക്സ് 20 6
ഹിസ്റ്ററി 20 6
പൊളിറ്റിക്കൽ സയൻസ് 20 6
സോഷ്യോളജി 20 6
ജ്യോഗ്രഫി 20 6

കേരള ബോർഡ് പ്ലസ് ടു – ഗ്രേഡിംഗ് സിസ്റ്റം

മാർക്ക് ഗ്രേഡിംഗ് സിസ്റ്റം ഗ്രേഡ് പോയിൻ്റുകൾ വ്യാഖ്യാനം
90-100 മാർക്കുകൾ A+ ഗ്രേഡ് 9 ഔട്ട്സ്റ്റാൻഡിങ്
89-80
മാർക്കുകൾ
A ഗ്രേഡ് 8 എക്സലൻ്റ്
79-70 മാർക്കുകൾ B+ ഗ്രേഡ് 7 വെരി ഗുഡ്
69-60
മാർക്കുകൾ
B ഗ്രേഡ് 6 ഗുഡ്
59-50 മാർക്കുകൾ C+ ഗ്രേഡ് 5 എബോവ് ആവറേജ്
49-40 മാർക്കുകൾ C ഗ്രേഡ് 4 ആവറേജ്
39-30 മാർക്കുകൾ D+ ഗ്രേഡ് 3 മാർജിനൽ
20-29 മാർക്കുകൾ D ഗ്രേഡ് 2 നീഡ് ഇമ്പ്രൂവ്മെൻ്റ്
<20
മാർക്കുകൾ
E ഗ്രേഡ് 1 നീഡ് ഇമ്പ്രൂവ്മെൻ്റ്

ഉന്നത വിജയത്തിനായി തയ്യാറെടുക്കാം 

ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. പ്ലസ് ടു പരീക്ഷയെ നേരിടുന്നതിനായി നേരത്തേ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട് 

നിങ്ങളുടെ സ്‌കോർ പരമാവധി വർദ്ധിപ്പിക്കുന്നതിനായുള്ള ഒരു സ്റ്റഡി പ്ലാൻ ഇതാ.

പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാത്രം പഠിക്കുന്ന ശീലം നല്ലതല്ല. കൃത്യമായി കൺസപ്റ്റുകൾ മനസ്സിലാക്കി ദിവസവും പഠിക്കേണ്ടതുണ്ട്

പഠനമാരംഭിക്കുന്നതിനുമുൻപ് സിലബസ് കൃത്യമായി മനസ്സിലാക്കണം. പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ അല്ലെങ്കിൽ പാഠഭാഗങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാകുക, അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക. ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ അവസാനം പഠിക്കാനായി മാറ്റിവയ്ക്കരുത്.

പരീക്ഷാരീതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിക്കുക.

പരീക്ഷാ ദിവസം ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ 

  • പരീക്ഷാ സമയത്തിന് അരമണിക്കൂർ മുൻപ് തന്നെ പരീക്ഷാ സെൻ്ററിലെത്തുക 
  • സ്‌കൂൾ ഐ ഡി, അഡ്മിറ്റ് കാർഡ് എന്നിങ്ങനെ ആവശ്യമായ രേഖകൾ കയ്യിൽ കരുതുക 
  • വാട്ടർ ബോട്ടിൽ, ഹാൻഡ് സാനിറ്റൈസർ എന്നിവ സ്വന്തമായി കയ്യിൽ കരുതുക 
  • പരീക്ഷാ സമയത്ത് ഫേസ് മാസ്ക് ധരിക്കുക 
  • ചോദ്യ പേപ്പർ നന്നായി വായിച്ചശേഷം ഉത്തരങ്ങളെഴുതുക 

FAQ 

ചോ 1: കേരള ബോർഡ് പ്ലസ് ടുവിൻ്റെ അഡ്മിറ്റ് കാർഡ് എങ്ങനെ ലഭിക്കും?

ഉ 1: അതത് സ്‌കൂളുകളിൽ നിന്ന് സ്‌കൂൾ അധികൃതർ മുഖേനയാണ് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുന്നത്. പ്ലസ് ടു അഡ്മിറ്റ് കാർഡ്  സ്വീകരിച്ച ശേഷം സ്‌കൂളിലെ അഡ്മിറ്റ് കാർഡ് രജിസ്റ്ററിൽ വിദ്യാർത്ഥി ഒപ്പുവയ്‌ക്കേണ്ടതുണ്ട്.

ചോ 2: അഡ്മിറ്റ് കാർഡ് സ്വീകരിച്ച ശേഷം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

ഉ 2: ആദ്യമായി അഡ്മിറ്റ് കാർഡിൽ പ്രിൻ്റ് ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുക

നിങ്ങളുടെ അഡ്മിറ്റ് കാർഡിൻ്റെ 2 അധിക കോപ്പികളെടുത്ത് ഭദ്രമായി സൂക്ഷിക്കുക 

നിർദ്ദേശിച്ചിരിക്കുന്ന ഇടത്ത് തന്നെ നിങ്ങളുടെ ഫോട്ടോഗ്രാഫ് പതിപ്പിക്കുക. അഡ്മിറ്റ് കാർഡിൽ സ്‌കൂൾ അധികൃതരുടെ ഒപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക 

അഡ്മിറ്റ് കാർഡിൽ തന്നിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി വായിക്കുക

ചോ 3: കേരള പ്ലസ് ടു അഡ്മിറ്റ് കാർഡ് എവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം?

ഉ 3: കേരള പ്ലസ് ടു അഡ്മിറ്റ് കാർഡ്   www.dhsekerala.gov.in.  എന്ന സൈറ്റിൽ  നിന്നും ഡൗൺലോഡ് ചെയ്യാൻ കഴിയും.

കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ തുടരുക. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ