• എഴുതിയത് Vibitha Kathalat
  • മാറ്റം വരുത്തിയ തീയതി 02-09-2022

കേരള പ്ലസ് ടു പരീക്ഷ 2023: ട്രൻഡുകൾ അറിയാം

img-icon

ആമുഖം

കേരള പ്ലസ് ടു പരീക്ഷാ വിശകലനം: 2022 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷ കേന്ദ്രങ്ങളിലാണ് കഴിഞ്ഞ വർഷത്തെ പ്ലസ് ടു പരീക്ഷകള്‍ നടന്നത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു നടത്തിയത്. 4,32,436 വിദ്യാര്‍ഥികൾ പ്ലസ് ടു പരീക്ഷ എഴുതി. ഇതിൽ 3,65,871 പേര്‍ റെഗുലര്‍ ആയും 20,768 പേര്‍ പ്രൈവറ്റായുമാണ് പരീക്ഷ എഴുതിയത്. 45,795 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ പരീക്ഷ എഴുതിയിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കൻ്റയില്‍ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ യിൽ (എന്‍എസ്‌ക്യുഎഫ്) 30,158 പേര്‍ റഗുലറായും 198 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി.

ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷഫലം പരിശോധിക്കാനുള്ള സൗകര്യമുണ്ടായിരുന്നത്. വരും വർഷങ്ങളിലും ഇതേ വെബ്സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക്  പരീക്ഷഫലം പരിശോധിക്കാം. ആദ്യം ഹോംപേജില്‍ റിസള്‍ട്ട് എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക. വിദ്യാര്‍ഥികള്‍ തങ്ങളുടെ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക. തുടര്‍ന്ന് ഫലം സ്‌ക്രീനില്‍ കാണാം. തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി അതിൻ്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കണം. 

 പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് നൽകിയിരുന്നില്ല. 2021ൽ നടത്തിയ പ്ലസ് ടു പരീക്ഷഫലം ജൂലൈ 28നാണ്  പ്രസിദ്ധീകരിച്ചത്. 2021-ല്‍ ആകെ 3,28,702 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ വിജയിച്ചത്. 

2022ൽ പ്ലസ് ടുവിന് 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 87.94 %  ആയിരുന്നു. വിഎച്ച്എസ്ഇക്ക് 78.26 ശതമാനമാണ് വിജയം.പ്ലസ് ടുവിന് വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോടും (87.79 %) കുറവും വയനാടുമാണ് (75.07%). 78 സ്കൂളുകൾ നൂറുമേനി വിജയം നേടി. മുൻ വർഷം 136 സ്കൂളുകളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറത്തും ഏറ്റവും കുറവുപേർ പരീക്ഷ എഴുതിയത് വയനാട്ടിലുമാണ്

മൂല്യ നിർണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷക്ക് ജൂലൈ മാസം 25 വരെ അപേക്ഷിക്കാനുള്ള സമയം നൽകിയിരുന്നു.

കേരള പ്ലസ് ടുവിജയശതമാനം

പ്ലസ് ടുവിന് റഗുലർ വിഭാഗത്തിൽ 3,61,091 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ വിജയിച്ചു. സയൻസ് വിഭാഗത്തിൽ 86. 14 %പേരും ഹുമാനിറ്റീസിൽ 75.61 % പേരും ടെക്നിക്കൽ വിഭാഗത്തിൽ 68.71 %പേരും ആർട്സ് വിഭാഗത്തിൽ 86.57 % പേരും വിജയിച്ചു.

28450 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടുതൽ കുട്ടികൾ എ പ്ലസ് നേടിയത് മലപ്പുറത്താണ്, 4283 പേർ.

സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 %പേരും അൺ എയ്ഡഡ് സ്കൂളുകളില്‍ 81.12 %പേരും വിജയിച്ചു. ഓപ്പൺ സ്കൂളിൽ പരീക്ഷ എഴുതിയ  21, 185 പേർ വിജയിച്ചു. 47.19 %ആണ് വിജയം.

വിഎച്ച്എസ്ഇയിൽ പരീക്ഷ എഴുതിയ 29,711 പേരിൽ 23,251 പേർ വിജയിച്ചു. വിജയശതമാനം കൂടുതൽ കൊല്ലത്തും കുറവ് കാസർഗോഡുമാണ്. 178 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലായും (99.94 ശതമാനം), കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലും (97.98 ശതമാനം) ആണ്. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എപ്ലസ് നേടിത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ 3024 കുട്ടികളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗൾഫ് സെൻ്ററുകളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും വിജയിച്ചു. 97.25 ശതമാനമാണ് വിജയം.

കഴിഞ്ഞ വർഷം 87.94 ശതമാനം വിജയം

2021ൽ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ജൂലൈ 28 നായിരുന്നു ഫലം പ്രഖ്യാപിച്ചത്. 2021 ലെ ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫലം അനുസരിച്ച് 3,28,702 വിദ്യാർഥികൾ ഉപരി പഠനത്തിന് യോഗ്യത നേടിയിരുന്നു. വിജയശതമാനം 87.94 ശതമാനമായിരുന്നു. അതേസമയം 2020ൽ 85.13 ശതമാനമായിരുന്നു വിജയശതമാനം. പ്ലസ് ടുവിന് 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 87.94 %  ആയിരുന്നു. വിഎച്ച്എസ്ഇക്ക് 78.26 ശതമാനമാണ് വിജയം.

പ്ലസ് ടുവിന് വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോടും (87.79 %) കുറവും വയനാടും (75.07%). 78 സ്കൂളുകൾ നൂറുമേനി വിജയം നേടി. മുൻ വർഷം 136 സ്കൂളുകളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറത്തും ഏറ്റവും കുറവുപേർ പരീക്ഷ എഴുതിയത് വയനാട്ടിലുമാണ്.

പരീക്ഷ ഫലം എങ്ങനെ പരിശോധിക്കാം?

DHSE Kerala Plus Two results 2023

ജനന തീയതി, രജിസ്റ്റർ നമ്പർ എന്നിവ നൽകിയാണ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വിദ്യാർത്ഥികൾ പരീക്ഷഫലം പരിശോധിക്കേണ്ടത്. അതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പിന്തുടരാവുന്നതാണ്.

  • DHSE കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിക്കുക 
  • ഹോം പേജിൽ HSE Results എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക 
  • തുടർന്ന് ലഭിക്കുന്ന ജാലകത്തിൽ DHSE Results – 2023ൽ ക്ലിക്ക് ചെയ്യുക 
  • വിദ്യാർത്ഥിയുടെ ജനന തീയതി, രജിസ്റ്റർ നമ്പർ എന്നിവ നൽകുക 
  • ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക 
  • ഇപ്പോൾ  DHSE Kerala Plus Two results 2023 സ്‌ക്രീനിൽ തെളിയും. ഇത്  ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

SMSലൂടെയും ഫലം പരിശോധിക്കാം

ഒരേ സമയം നിരവധി പേർ ഫലം പരിശോധിക്കാൻ വെബ്‌സൈറ്റിൽ പ്രവേശിക്കുന്നതിനാൽ ചില സാങ്കേതിക തകരാറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ അവസരത്തിൽ വിദ്യാത്ഥികൾക്ക് SMS വഴി കേരള പ്ലസ് ടു പരീക്ഷഫലം 2023 ലഭ്യമാക്കാം. 56263 എന്ന നമ്പറിൽ ടെക്സ്റ്റ് മെസ്സേജ് അയച്ചാണ് ഫലം കണ്ടെത്തേണ്ടത്. അതിനായി 56263 എന്ന നമ്പറിൽ “KERALA12<REGISTRATION NUMBER>” എന്ന ഫോർമാറ്റിൽ മെസ്സേജ് അയക്കുക. റിസൾട്ടുകൾ ഉടൻതന്നെ SMS ആയി ലഭിക്കും. എന്നാൽ SMS ആയി ലഭിക്കുന്ന റിസൾട്ട്  ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല

സേ/ ഇംപ്രൂവ്മെൻ്റ് പരീക്ഷ 2023

ഹയർസെക്കൻ്ററി പരീക്ഷ ഫലത്തിൽ ഏതെങ്കിലും വിഷയത്തിൽ തോറ്റവർക്കായി നടത്തുന്നതാണ് സേ പരീക്ഷ (Save A Year).ഏതെങ്കിലും ഒരു വിഷയത്തിൽ  മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇപ്രൂവ്മെൻ്റ് പരീക്ഷ എഴുതാനും ഇതോടൊപ്പം അവസരമുണ്ട്. യോഗ്യത നേടാനാവാത്ത വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാൻ, കേരള സംസ്ഥാന ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പിനാണ് പ്ലസ് ടു പരീക്ഷ (Kerala Plus two exam) നടത്തിപ്പ് ചുമതല. ഒന്നാം വർഷ ഹയർ സെക്കൻ്ററി പരീക്ഷ ജയിച്ച വിദ്യാർത്ഥികൾക്കായിരിക്കും രണ്ടാം വർഷ പരീക്ഷ എഴുതാൻ അർഹതയുള്ളത്.

A+,A,B+,B,C+,C,D+,D എന്നിങ്ങനെ ഒൻപത് ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് യോഗ്യത കണക്കാക്കുക. എല്ലാ വിഷയങ്ങളിലും മിനിമം ഗ്രേഡായ D+ നേടിയെങ്കിൽ മാത്രമേ ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടുകയുള്ളൂ. Dയോ അതിന് താഴെയോ ഗ്രേഡ് വാങ്ങിയവർ സേ പരീക്ഷ (സേവ് എ ഇയർ) എഴുതേണ്ടതായി വരും

കേരള പ്ലസ് ടു പരീക്ഷ 2022-23: ഒറ്റ നോട്ടത്തിൽ

പരീക്ഷയുടെ പേര് പൂർണ രൂപത്തിൽ കേരള ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പ് 12ാം ക്ലാസ് പരീക്ഷ
പരീക്ഷയുടെ പേര് ചുരുക്കത്തിൽ കേരള ഡി എച്ച് എസ് സി
നടത്തിപ്പ് ചുമതല കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ
പരീക്ഷയുടെ എണ്ണം വർഷത്തിൽ ഒന്ന്
പരീക്ഷ ലെവൽ ഇൻ്റർമീഡിയറ്റ്
ഭാഷ ഇംഗ്ലീഷ്, മലയാളം
അപേക്ഷാ രീതി ഓഫ് ലൈൻ
പരീക്ഷ രീതി ഓഫ് ലൈൻ
പരീക്ഷ ദൈർഘ്യം രണ്ട് മണിക്കൂർ മുപ്പത് മിനുട്ട്

കേരള പ്ലസ് ടു പരീക്ഷ 2022-23: യോഗ്യതാ മാനദണ്ഡങ്ങൾ

പ്ലസ് ടു പരീക്ഷ എഴുതുന്നതിനുള്ള കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ കേരള സംസ്ഥാന ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിനനുസൃതമായാണ് ഓരോ വർഷവും പ്ലസ് ടു പരീക്ഷ നടത്തുന്നത്. 

  • മിനിമം മാർക്ക്: ഒന്നാം വർഷ ഹയർ സെക്കൻ്ററി പരീക്ഷയിൽ അതായത് പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ചുരുങ്ങിയത് D+ ഗ്രേഡ് നേടിയിരിക്കണം. എങ്കിൽ മാത്രമേ പ്ലസ് ടു പരീക്ഷ എഴുതാനാവൂ.
  • തുടർ മൂല്യ നിർണയം CE (Continuous Evaluation): അസൈൻമെൻ്റുകൾ, ക്ലാസ് ടെസ്റ്റ്, പ്രൊജക്ടുകൾ തുടങ്ങി എല്ലാം തുടർ മൂല്യ നിർണയ പരീക്ഷകളിലും വിദ്യാർത്ഥി പങ്കെടുത്തിരിക്കണം. ഇതിന് ലഭിച്ച മാർക്ക് അവസാന പരീക്ഷയുടെ മാർക്കിനോടൊപ്പം ചേർത്തായിരിക്കും നിങ്ങളുടെ മൊത്തം മാർക്ക് പ്രസിദ്ധീകരിക്കുക.
  • മിനിമം അറ്റൻ്റൻസ്: ഈ വ്യവസ്ഥ റഗുലർ വിദ്യാർത്ഥികൾക്ക് മാത്രം ബാധകമായതാണ്. കേരള സംസ്ഥാന ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പിൻ്റെ  നിബന്ധനകളനുസരിച്ച് റഗുലർ സ്ട്രീമിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് മിനിമം അറ്റൻഡൻസ് നിർബന്ധമാണ്

FAQs

ചോ1: പ്ലസ് ടു പരീക്ഷ ഫലം അറിയാൻ എന്ത് ചെയ്യണം?.

ഉ1: ജനന തീയതി, രജിസ്റ്റർ നമ്പർ എന്നിവ നൽകിയാണ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾ പരീക്ഷഫലം പരിശോധിക്കേണ്ടത്. അതിനായി പിന്തുടരേണ്ട നിർദ്ദേശങ്ങൾ വിശദമായി Embibeൽ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

ചോ2: പ്ലസ് ടു പരീക്ഷഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുണ്ടോ? പിന്നീട് സർട്ടിഫിക്കറ്റ് ലഭിക്കില്ലേ?

ഉ2: പ്ലസ് ടു ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ സമയമെടുക്കുമെന്നതിനാൽ പരീക്ഷഫലം അറിയുമ്പോൾ തന്നെ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി അതിൻ്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഉയർ ക്ലാസുകളിലേക്കുള്ള അപേക്ഷകൾക്കും പ്രവേശന പരീക്ഷകൾക്കുമെല്ലാം പരീക്ഷഫലത്തിൻ്റെ കോപ്പി ആവശ്യമായി വരും.

ചോ3: സേ പരീക്ഷയെ കുറിച്ച് പറഞ്ഞു തരാമോ?

ഉ3: ഹയർസെക്കൻ്ററി പരീക്ഷ ഫലത്തിൽ ഏതെങ്കിലും വിഷയത്തിൽ തോറ്റവർക്കായി നടത്തുന്നതാണ് സേ പരീക്ഷ (Save A Year).ഏതെങ്കിലും ഒരു വിഷയത്തിൽ  മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇപ്രൂവ്മെൻ്റ് പരീക്ഷ എഴുതാനും ഇതോടൊപ്പം അവസരമുണ്ട്. യോഗ്യത നേടാനാവാത്ത വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാൻ ഒരു വർഷം നഷ്ടപ്പെടുത്തേണ്ടതില്ല എന്നാണ് സേ പരീക്ഷയുടെ പ്രയോജനം

ചോ4: എസ്എംഎസിലൂടെ എങ്ങനെ പ്ലസ് ടു റിസൾട്ട് അറിയാനാകും?

ഉ4: 56263 എന്ന നമ്പറിൽ ടെക്സ്റ്റ് മെസ്സേജ് അയച്ചാണ് ഫലം കണ്ടെത്തേണ്ടത്. അതിനായി 56263 എന്ന നമ്പറിൽ “KERALA12<REGISTRATION NUMBER>” എന്ന ഫോർമാറ്റിൽ മെസ്സേജ് അയക്കുക. റിസൾട്ടുകൾ ഉടൻതന്നെ SMS ആയി ലഭിക്കും.

ചോ5: പ്ലസ് ടു റിസൾട്ട് എന്ന് അറിയാനാകും?

ഉ5: സാധാരണ മാർച്ച് മാസത്തിലാണ് പ്ലസ് ടു പരീക്ഷ നടക്കാറുള്ളത്. പരീക്ഷ കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിൽ തന്നെ ഫല പ്രഖ്യാപനവും നടത്താറുണ്ട്

കേരള ബോർഡ് പ്ലസ് ടു പരീക്ഷ 2023 -നെക്കുറിച്ചുള്ള വിശകലനങ്ങൾ, ഏറ്റവും പുതിയ വാർത്തകൾ, അപ്‌ഡേറ്റുകൾ എന്നിവക്കായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ