• എഴുതിയത് aishwarya
  • മാറ്റം വരുത്തിയ തീയതി 22-08-2022

കേരള ബോർഡ് പ്ലസ് ടു പരീക്ഷ 2023: ആൻസർ കീ

img-icon

കേരള ബോർഡ് പ്ലസ് ടു പരീക്ഷാ ആൻസർ കീ 2023: പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്നതിന് പാഠ്യഭാഗങ്ങൾ കൃത്യമായി പഠിക്കുന്നതുപോലെ തന്നെ പ്രധാനമാണ് കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുന്നത്. പരീക്ഷാ പാറ്റേണിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പ്രധാനപ്പെട്ട പാഠ്യഭാഗങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്താനും ഇത് സഹായിക്കും. പരീക്ഷയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് പോയ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ സഹായിക്കും. 2023ലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി 2022 അധ്യയന വർഷത്തെ ചോദ്യ പേപ്പറുകൾ പരിശോധിക്കാം. ചോദ്യ പേപ്പറുകളും ആൻസർ കീകളും ലഭിക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള ബോർഡ് പ്ലസ് ടു ആൻസർ കീ ഡൗൺലോഡ് ചെയ്യൂ

കേരള പ്ലസ് ടു മോഡൽ ആൻസർ കീകൾ PDF ഫയലുകളിൽ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്കുകൾ താഴെ പറയുന്ന പട്ടികയിൽ അടങ്ങിയിരിക്കുന്നു. 

അപേക്ഷകർക്ക് പട്ടിക നോക്കി കേരള പ്ലസ് ടു ബോർഡ് പരീക്ഷയിലെ അതത് വിഷയങ്ങളുടെ ആൻസർ കീകൾ ഡൗൺലോഡ് ചെയ്യാം.

വിഷയം ചോദ്യ പേപ്പർ ആൻസർ കീ
മാത്തമാറ്റിക്സ് Download Download
ബോട്ടണി Download Download
സുവോളജി Download Download
കെമിസ്ട്രി Download Download
ബിസിനസ് സ്റ്റഡീസ് Download Download
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ Download Download
മലയാളം Download Download
ഹിന്ദി Download Download

കേരള ബോർഡ് പ്ലസ് ടു റിസൾട്ട് 2023 

ഡയറക്റ്ററേറ്റ് ഓഫ് ഹയർ സെക്കൻ്ററി എഡ്യൂക്കേഷൻ (DHSE) ആണ് കേരള ബോർഡിൻ്റെ ഹയർ സെക്കൻ്ററി പരീക്ഷ നടത്തുന്നതും റിസൾട്ടുകൾ പുറത്തുവിടുന്നതും. 2023 പ്ലസ് ടു പരീക്ഷാ ഫലം ജൂൺ മാസത്തിൽ പ്രതീക്ഷിക്കാം. ഡേറ്റ് ഓഫ് ബർത്ത്, റോൾ നമ്പർ എന്നിവ നൽകി ഒഫീഷ്യൽ സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. പരീക്ഷാ ഫലം keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ഇതുകൂടാതെ 

  • results.kite.kerala.gov.in
  • keralapareekshabhavan.in
  • results.kerala.nic.in
  • prd.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും. 

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?

ഡേറ്റ് ഓഫ് ബർത്ത്, റോൾ നമ്പർ എന്നിവ നൽകി ഒഫീഷ്യൽ സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ഇതിനായി ഇനിപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

  • DHSE കേരളയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ (dhsekerala.gov.in) പ്രവേശിക്കുക.
  • ഹോം പേജിൽ HSE Results എന്ന സെഗ്മെൻ്റ് തിരഞ്ഞെടുക്കുക 
  • തുടർന്ന് ലഭിക്കുന്ന സൈറ്റിൽ DHSE Results – 2022ൽ ക്ലിക്ക് ചെയ്യുക 
  • വിദ്യാർത്ഥിയുടെ റോൾ നമ്പർ നൽകുക. 
  • വിദ്യാർത്ഥിയുടെ ഡേറ്റ് ഓഫ് ബർത്ത് നൽകുക. 
  • ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ  DHSE Kerala Plus Two results 2022 സ്‌ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

SMSലൂടെയും ഫലം പരിശോധിക്കാം 

ഒരേ സമയം അനേകം പേർ ഫലം പരിശോധിക്കുന്നതിനായി വെബ്‌സൈറ്റിൽ പ്രവേശിക്കുന്നതിനാൽ ചില സാങ്കേതിക തകരാറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ അവസരത്തിൽ വിദ്യാത്ഥികൾക്ക് SMS വഴി ഫലം ലഭ്യമാക്കാം. 56263 എന്ന നമ്പറിൽ മെസേജ് അയച്ച് ഫലം കണ്ടെത്താം. അതിനായി 56263 എന്ന നമ്പറിൽ “KERALA12<REGISTRATION NUMBER>” എന്ന ഫോർമാറ്റിൽ മെസേജ് അയക്കുക. റിസൾട്ടുകൾ ഉടൻതന്നെ SMS ആയി ലഭിക്കും. എന്നാൽ SMS ആയി ലഭിക്കുന്ന റിസൾട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. 

കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023; പ്രധാന തീയതികൾ 

ഇവൻ്റുകൾ തീയതികൾ
കേരള ബോർഡ് പ്ലസ് ടു ടൈം ടേബിൾ റിലീസ് ചെയ്യുന്ന തീയതി ഫെബ്രുവരി 2023
കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023: റിലീസ് ചെയ്യുന്ന തീയതി ഫെബ്രുവരി 2023
കേരള ബോർഡ് പ്ലസ് ടു 2023 എക്സാം തീയതി മാർച്ച് 2023
കേരള ബോർഡ് പ്ലസ് ടു ഫല പ്രഖ്യാപന തീയതി മെയ് 2023 അവസാനത്തെ ആഴ്ച

കേരള ബോർഡ് പ്ലസ് ടു പരീക്ഷാ സമയക്രമം

പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ – 9.45 am മുതൽ 12.30 pm വരെ 

പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ (ബയോളജി, മ്യൂസിക് എന്നിവയൊഴികെ)

–  9.45 am മുതൽ 12.00 pm വരെ 

കേരള ബോർഡ് പ്ലസ് ടു പരീക്ഷ 2023ൻ്റെ പരീക്ഷാ തീയതികൾ (താൽക്കാലികം)

തീയതികൾ പ്ലസ് ടു വിഷയങ്ങൾ
മാർച്ച് 2023 പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി
മാർച്ച് 2023 പാർട്ട് 1- ഇംഗ്ലീഷ്
മാർച്ച് 2023 കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി
മാർച്ച് 2023 എക്കണോമിക്സ്
മാർച്ച് 2023 ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി
മാർച്ച് 2023 മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസൃത സാഹിത്യം
മാർച്ച് 2023 മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം
മാർച്ച് 2023 ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്
മാർച്ച് 2023 ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്
മാർച്ച് 2023 ബയോളജി, ജിയോളജി, സംസ്‌കൃത ശാസ്ത്രം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ് , പാർട്ട്-3 ലാംഗ്വേജസ്

കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 എങ്ങനെ ഡൗൺലോഡ് ചെയ്യാം 

കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു. സ്‌കൂൾ അധികൃതർക്ക് ഈ കാര്യങ്ങൾ പിന്തുടർന്നുകൊണ്ട് വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.

പ്ലസ് ടു ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതിനായി www.dhsekerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ന്യൂസ് സെക്ഷനിൽ കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക ഉദാ:- സ്‌കൂൾ ലോഗിൻ id, പാസ്‍വേഡ് തുടങ്ങിയവ. 

ഇത്രയും വിവരങ്ങൾ നൽകിയ ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ സ്‌കൂളിൻ്റെ ഡാഷ്ബോർഡ് വിൻഡോ ദൃശ്യമാകും. 

ഇതിൽ ‘Generate Kerala DHSE Plus Two Hall Ticket 2023 PDF’ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

ഇതോടെ DHSE പ്ലസ് ടു ഹാൾ ടിക്കറ്റ് സ്‌ക്രീനിൽ ദൃശ്യമാകും. ഹാർഡ് കോപ്പി ലഭിക്കുന്നതിനായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിൻ്റൗട്ട് എടുക്കുക. 

വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് എങ്ങനെ ലഭിക്കും? 

അതാത് സ്‌കൂളുകളിൽ നിന്ന് സ്‌കൂൾ അധികൃതർ മുഖേനയാണ് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുന്നത്. പ്ലസ് ടു ഹാൾ ടിക്കറ്റ് സ്വീകരിച്ച ശേഷം സ്‌കൂളിലെ ഹാൾ ടിക്കറ്റ് രജിസ്റ്ററിൽ വിദ്യാർത്ഥി ഒപ്പുവയ്‌ക്കേണ്ടതുണ്ട്.

ഹാൾ ടിക്കറ്റിലെ വിവരങ്ങൾ 

താഴെപ്പറയുന്ന വിവരങ്ങൾ ഹാൾ ടിക്കറ്റിൽ നല്കിയിട്ടുണ്ടോയെന്ന് വിദ്യാർത്ഥി പരിശോധിക്കുക. എന്തെങ്കിലും തരത്തിലുള്ള പിശകുകൾ കണ്ടെത്തുകയാണെങ്കിൽ ഉടൻതന്നെ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുക. 

  • വിദ്യാർത്ഥിയുടെ പേര് 
  • സ്‌കൂളിൻ്റെ പേര്
  • റോൾ നമ്പർ 
  • ബോർഡിൻ്റെ പേര് 
  • വിഷയങ്ങളുടെ പേരുകൾ
  • എക്സാം തീയതി 
  • എക്സാം സമയം 
  • ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ 

ഹാൾ ടിക്കറ്റ് സ്വീകരിച്ചശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • ആദ്യമായി ഹാൾടിക്കറ്റിൽ പ്രിൻ്റ് ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുക. 
  • നിങ്ങളുടെ ഹാൾടിക്കറ്റിൻ്റെ 2 അധികകോപ്പികളെടുത്ത് ഭദ്രമായി സൂക്ഷിക്കുക. 
  • നിർദ്ദേശിച്ചിരിക്കുന്ന ഇടത്ത് തന്നെ നിങ്ങളുടെ ഫോട്ടോഗ്രാഫ് പതിപ്പിക്കുക. ഹാൾ ടിക്കറ്റിൽ സ്‌കൂൾ അധികൃതരുടെ ഒപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 
  • ഹാൾ ടിക്കറ്റിൽ തന്നിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി വായിക്കുക. 

കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 – എക്സാം ദിവസം ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ

  • എക്സാം സമയത്തിന് അരമണിക്കൂർ മുൻപ് തന്നെ എക്സാം സെൻ്ററിലെത്തുക. 
  • സ്‌കൂൾ ID, അഡ്മിറ്റ് കാർഡ് എന്നിങ്ങനെ ആവശ്യമായ രേഖകൾ കയ്യിൽ കരുതുക. 
  • വാട്ടർ ബോട്ടിൽ, ഹാൻഡ് സാനിറ്റൈസർ എന്നിവ സ്വന്തമായി കയ്യിൽ കരുതുക.
  • പരീക്ഷാ സമയത്ത് ഫേയ്‌സ് മാസ്ക് ധരിക്കുക. 
  • ചോദ്യ പേപ്പർ നന്നായി വായിച്ചശേഷം ഉത്തരങ്ങളെഴുതുക. 

കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് ഗൈഡ് ലൈനുകൾ 

  • കണ്ടിന്വസ് ഇവാലുവേഷന് ആവശ്യമായ കാര്യങ്ങൾ സബ്‌മിറ്റ് ചെയ്യാത്ത കുട്ടിക്ക് പരീക്ഷ രജിസ്റ്റർ ചെയ്യാനാവില്ല.
  • അതത് സ്‌കൂളുകൾ DHSE പോർട്ടലിൽ നിന്നും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് കുറഞ്ഞത് മൂന്ന് ദിവസം മുൻപെങ്കിലും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടതുണ്ട്.
  • ഹാൾ ടിക്കറ്റ് വിദ്യാർത്ഥിക്ക് നൽകുന്നതിന് മുൻപ് സ്‌കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ അറ്റസ്റ്റിംഗ് അതോറിറ്റി ഹാൾടിക്കറ്റിലെ ഫോട്ടോഗ്രാഫിന് മുകളിൽ ഒപ്പുവയ്‌ക്കേണ്ടതാണ്.
  • ഒരു ഹാൾ ടിക്കറ്റിലും പിശകുകളില്ലെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഹാൾ ടിക്കറ്റ് ലഭ്യമായിട്ടുണ്ടെന്നും ക്ലാസ് ടീച്ചർ ഉറപ്പുവരുത്തുക. 
  • രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും ഹാൾ ടിക്കറ്റ് ലഭ്യമായിട്ടുണ്ടെന്ന് ക്ലാസ് ടീച്ചർ ഉറപ്പുവരുത്തുക.  

കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് – നിർദേശങ്ങൾ 

കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 ഡൗൺലോഡ് ചെയ്യാനുള്ള ഒഫീഷ്യൽ വെബ്‌സൈറ്റ് ഏത്?

www.dhsekerala.gov.in എന്ന ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻ്ററി എഡ്യൂക്കേഷൻ്റെ സൈറ്റ് ആണ് കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 ഡൗൺലോഡ് ചെയ്യാനുള്ള ഒഫീഷ്യൽ സൈറ്റ്. 

കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 ഹാൾ ടിക്കറ്റിൽ വിദ്യാർത്ഥിയുടെ വിവരങ്ങളിൽ പിശക് സംഭവിച്ചാൽ എന്ത് ചെയ്യണം?

വിദ്യാർത്ഥി ഉടൻ തന്നെ സ്‌കൂൾ അധികൃതരെ സമീപിക്കുകയും വിവരങ്ങൾ തിരുത്തി വാങ്ങുകയും ചെയ്യണം.

വിദ്യാർത്ഥിക്ക് കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് സ്വയം ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ?

ഇല്ല, കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് സ്‌കൂളുകൾക്കാണ് ലഭ്യമാകുക. ഹാൾ ടിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുക.

കേരള ബോർഡ് പ്ലസ് ടു പാസിംഗ് മാർക്കുകൾ 

കേരള ബോർഡ് പ്ലസ് ടു ക്ലിയർ ചെയ്യുന്നതിനായി വിദ്യാർത്ഥികൾ കേരള ബോർഡ് നിർദേശിക്കുന്ന പാസിംഗ് മാർക്ക് കരസ്ഥമാകേണ്ടതുണ്ട്. ഈ മാർക്ക് കരസ്ഥമാക്കാൻ സാധിക്കാത്തവർ കേരള ബോർഡിൻ്റെ കമ്പാർട്ട്മെൻ്റൽ പരീക്ഷയെഴുതി മാർക്ക് കരസ്ഥമാക്കേണ്ടതാണ്. കേരള ബോർഡ് പ്ലസ് ടു പരീക്ഷയിൽ വിവിധ വിഷയങ്ങൾക്ക് വേണ്ട പാസിംഗ് മാർക്ക് ചുവടെ ചേർക്കുന്നു.

എല്ലാ വിദ്യാർത്ഥികളും കേരള ബോർഡ് പ്ലസ് ടു പരീക്ഷ ക്ലിയർ ചെയ്യുന്നതിനായി 30 ശതമാനം മാർക്കോ D ഗ്രേഡോ കരസ്ഥമാക്കേണ്ടതുണ്ട്.

വിഷയം സമയ ദൈർഘ്യം (മണിക്കൂറിൽ) മൊത്തം മാർക്ക് ക്വാളിഫയിങ് സ്കോർ
(TE)
ഓവറാൾ ക്വാളിഫയിങ് സ്കോർ
ഇംഗ്ലീഷ് 2.5 100 24 30
ഫിസിക്സ് 2 100 18 30
കെമിസ്ട്രി 2 100 18 30
ബയോളജി
(ബോട്ടണി, സുവോളജി)
2 100 18 30
കമ്പ്യൂട്ടർ സയൻസ് 2 100 18 30
എക്കണോമിക്സ് 2.5 100 24 30
മാത്തമാറ്റിക്സ് 2.5 100 24 30
ഹിസ്റ്ററി 2.5 100 24 30
പൊളിറ്റിക്കൽ സയൻസ് 2.5 100 24 30
സൈക്കോളജി 2 100 18 30
ജ്യോഗ്രഫി 2 100 18 30

കേരള ബോർഡ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളുടെ പാസിംഗ് മാർക്ക്

വിഷയം മാക്സിമം മാർക്ക് മിനിമം മാർക്ക്
ഫിസിക്സ് 30 9
കെമിസ്ട്രി 30 9
ബയോളജി 30 9
അക്കൗണ്ട്സ് 20 6
ബിസിനസ് സ്റ്റഡീസ് 20 6
എക്കണോമിക്സ് 20 6
ഹിസ്റ്ററി 20 6
പൊളിറ്റിക്കൽ സയൻസ് 20 6
സോഷ്യോളജി 20 6
ജ്യോഗ്രഫി 20 6

കേരള ബോർഡ് പ്ലസ് ടു – ഗ്രേഡിംഗ് സിസ്റ്റം

മാർക്ക് ഗ്രേഡിംഗ് സിസ്റ്റം ഗ്രേഡ് പോയിൻ്റുകൾ വ്യാഖ്യാനം
90-100 മാർക്കുകൾ A+ ഗ്രേഡ് 9 ഔട്ട്സ്റ്റാൻഡിങ്
89-80
മാർക്കുകൾ
A ഗ്രേഡ് 8 എക്സലൻ്റ്
79-70 മാർക്കുകൾ B+ ഗ്രേഡ് 7 വെരി ഗുഡ്
69-60
മാർക്കുകൾ
B ഗ്രേഡ് 6 ഗുഡ്
59-50 മാർക്കുകൾ C+ ഗ്രേഡ് 5 എബോവ് ആവറേജ്
49-40 മാർക്കുകൾ C ഗ്രേഡ് 4 ആവറേജ്
39-30 മാർക്കുകൾ D+ ഗ്രേഡ് 3 മാർജിനൽ
20-29 മാർക്കുകൾ D ഗ്രേഡ് 2 നീഡ് ഇമ്പ്രൂവ്മെൻ്റ്
<20
മാർക്കുകൾ
E ഗ്രേഡ് 1 നീഡ് ഇമ്പ്രൂവ്മെൻ്റ്

കേരള ബോർഡ് പ്ലസ് ടു പരീക്ഷ 2023 – ആൻസർ കീ എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ തുടരുക. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ