
കേരള ബോർഡ് പ്ലസ് ടു 2023: മുൻവർഷ ചോദ്യപേപ്പർ പരിശീലിക്കൂ
August 4, 2022കേരള ബോർഡ് പ്ലസ് ടു പരീക്ഷ അപേക്ഷ 2023: പ്ലസ് ടു പരീക്ഷ എഴുതുന്നതിനായി വിദ്യാർത്ഥികൾ ഒരു അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ അപേക്ഷ സമർപ്പിച്ചാൽ മാത്രമേ പരീക്ഷയ്ക്കായി വിദ്യാർത്ഥി രജിസ്റ്റർ ചെയ്യപ്പെടുകയുള്ളൂ. കേരള ബോർഡ് ഓരോ വർഷവും പ്ലസ് ടു പരീക്ഷക്കുള്ള ആപ്ലിക്കേഷൻ നൽകുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറത്തുവിടുന്നു. ഈ ആപ്ലിക്കേഷൻ ഫോം സ്‌കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ തെറ്റുകൂടാതെ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. ഫൈൻ ഒഴിവാക്കുന്നതിനായി സമയപരിധിക്കുള്ളിൽ തന്നെ ഫോം സമർപ്പിക്കണം. DHSEയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾക്കും സ്‌കൂൾ അധികൃതർക്കും ഈ നോട്ടിഫിക്കേഷൻ കാണാനാകും. DHSE നൽകിയിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രം അപേക്ഷാ ഫോം പൂരിപ്പിക്കുക.
ബോർഡിന്റെ പേര് | കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ |
---|---|
പരീക്ഷാ ലെവൽ | പ്ലസ് ടു ലെവൽ |
പരീക്ഷാ നടത്തിപ്പ് | കേരള പരീക്ഷാ ഭവൻ |
പേപ്പറുകളുടെ എണ്ണം | 3 ലാംഗ്വേജ് പേപ്പറുകളും 6 നോൺ ലാംഗ്വേജ് പേപ്പറുകളും |
പരീക്ഷാ ദൈർഘ്യം | 2-2.5 മണിക്കൂറുകൾ |
പരീക്ഷാ രീതി | ഓഫ്‌ലൈൻ |
ഓരോ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ | 120 |
ഓരോ നോൺ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ | 100 |
മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ | D+ ഗ്രേഡ് അല്ലെങ്കിൽ 30% |
അഡ്മിറ്റ് കാർഡ് റിലീസ് തീയതി | അനൗൺസ് ചെയ്തിട്ടില്ല |
ഫല പ്രഖ്യാപന തീയതി | അനൗൺസ് ചെയ്തിട്ടില്ല |
ഫല പ്രഖ്യാപന രീതി | ഓൺലൈൻ |
ഒഫീഷ്യൽ വെബ്സൈറ്റ് | http://www.dhsekerala.gov.in/ |
ഓരോ വിദ്യാർത്ഥിയും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യേണ്ട രീതികൾ നമുക്ക് മനസ്സിലാക്കാം. ചുവടെക്കൊടുത്തിരിക്കുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
http://dhsekerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നും പ്ലസ് ടു പരീക്ഷയുടെ (Kerala Plus two exam) അപേക്ഷാ ഫോം ലഭിക്കും. പ്ലസ് വൺ പരീക്ഷയ്ക്കായി അപേക്ഷിച്ച അതേ കോമ്പിനേഷൻ തന്നെ പ്ലസ് ടുവിലും നൽകേണ്ടതുണ്ട്. മറ്റു കോമ്പിനേഷനുകളിൽ പരീക്ഷയെഴുതാൻ സാധിക്കില്ല. ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികളും സ്‌കൂൾ ഗോയിങ് വിദ്യാർത്ഥികളും അപേക്ഷാ ഫോം സമർപ്പിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ചുവടെകൊടുക്കുന്നു.
റെഗുലർ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അവസാന തീയതിക്ക് മുൻപ് ഫീസ് അടച്ച് സ്‌കൂൾ അധികൃതർക്ക് തന്നെ ചെയ്യാവുന്നതാണ്.
തുടർ മൂല്യനിർണയത്തിന് വിധേയമായിട്ടില്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ മിനിമം അറ്റൻ്റൻസ് ഇല്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ അറ്റൻ്റൻസ് ഷോർട്ടേജ് അംഗീകരിച്ചുകൊണ്ടുള്ള ഓർഡർ നൽകിയിട്ടില്ലാത്ത വിദ്യാർത്ഥികൾ എന്നിവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.
അപേക്ഷാ ഫോം സമർപ്പിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾ അത് വ്യക്തമായി പരിശോധിക്കുക. തെറ്റായ വിവരങ്ങൾ നൽകിയതോ, പൂർണമായ വിവരങ്ങൾ നൽകാത്തതോ അല്ലെങ്കിൽ അവസാന തീയതിക്ക് മുൻപ് സമർപ്പിക്കാത്തതോ ആയ അപേക്ഷകൾ സ്വീകരിക്കുകയില്ല.
അതിനാൽ താഴെപ്പറയുന്ന വിവരങ്ങൾ തെറ്റുകൂടാതെ നൽകണം.
(സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, ടെക്നിക്കൽ, ആർട്സ്)
(സ്‌കൂൾ ഗോയിങ്, ഓപ്പൺ സ്‌കൂൾ, കമ്പാർട്ട്മെന്റൽ, ഓൾഡ് സ്‌കീം)
പാർട്ട് I
പാർട്ട് II
പാർട്ട് III ഓപ്‌ഷണൽ I
പാർട്ട് III ഓപ്‌ഷണൽ II
പാർട്ട് III ഓപ്‌ഷണൽ III
പാർട്ട് III ഓപ്‌ഷണൽ IV
ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ ഓപ്പൺ സ്‌കൂൾ രജിസ്‌ട്രേഷൻ മെമോ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കേണ്ടതാണ്.
മെയിൻ പരീക്ഷ ആദ്യത്തെ ശ്രമത്തിൽ തന്നെ ക്ലിയർ ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി കേരള ബോർഡ് SAY എന്നറിയപ്പെടുന്ന ഒരു സപ്ലിമെന്ററി പരീക്ഷ കൂടി നടത്തിവരുന്നു. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായുള്ള അപേക്ഷാ ഫോം ബോർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും. SAY പരീക്ഷ ജൂലൈ മാസത്തിലായിരിക്കും നടക്കുക. അപേക്ഷാ ഫോം ജൂണിൽ പ്രതീക്ഷിക്കാം.
പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ – 9.45 am മുതൽ 12.30 pm വരെ.
പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ (ബയോളജി, മ്യൂസിക് എന്നിവയൊഴികെ)
– 9.45 am മുതൽ 12.00 pm വരെ.
തീയതികൾ | പ്ലസ് ടു വിഷയങ്ങൾ |
---|---|
മാർച്ച് 2023 | പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി |
മാർച്ച് 2023 | പാർട്ട് 1- ഇംഗ്ലീഷ് |
മാർച്ച് 2023 | കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി |
മാർച്ച് 2023 | എക്കണോമിക്സ് |
മാർച്ച് 2023 | ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി |
മാർച്ച് 2023 | മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം |
മാർച്ച് 2023 | മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം |
മാർച്ച് 2023 | ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി(ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് |
മാർച്ച് 2023 | ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്. |
മാർച്ച് 2023 | ബയോളജി, ജിയോളജി, സംസ്‌കൃത ശാസ്ത്രം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ്, പാർട്ട്-3 ലാംഗ്വേജസ് |
കേരളാബോർഡ് പ്ലസ് ടു പരീക്ഷയുടെ അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു. സ്‌കൂൾ അധികൃതർക്ക് ഈ കാര്യങ്ങൾ പിന്തുടർന്നുകൊണ്ട് വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
പ്ലസ് ടു അഡ്മിറ്റ് കാർഡ് ലഭ്യമാകുന്നതിനായി www.dhsekerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ന്യൂസ് സെക്ഷനിൽ കേരള ബോർഡ് പ്ലസ് ടു ഹാൾ ടിക്കറ്റ് 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക ഉദാ:- സ്‌കൂൾ ലോഗിൻ id, പാസ്‍വേഡ് എന്നിവ.
ഇത്രയും വിവരങ്ങൾ നൽകിയശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ സ്‌കൂളിന്റെ ഡാഷ്ബോർഡ് വിൻഡോ ദൃശ്യമാകും.
ഇതിൽ ‘Generate Kerala DHSE Plus Two Hall Ticket 2023 PDF’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇതോടെ DHSE പ്ലസ് ടു അഡ്മിറ്റ് കാർഡ് സ്‌ക്രീനിൽ ദൃശ്യമാകും. ഹാർഡ് കോപ്പി ലഭിക്കുന്നതിനായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
അതത് സ്‌കൂളുകളിൽ നിന്ന് സ്‌കൂൾ അധികൃതർ മുഖേനയാണ് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുന്നത്. പ്ലസ് ടു അഡ്മിറ്റ് കാർഡ് സ്വീകരിച്ച ശേഷം സ്‌കൂളിലെ അഡ്മിറ്റ് കാർഡ് രജിസ്റ്ററിൽ വിദ്യാർത്ഥി ഒപ്പുവയ്‌ക്കേണ്ടതുണ്ട്.
അഡ്മിറ്റ് കാർഡിലെ വിവരങ്ങൾ
താഴെപ്പറയുന്ന വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുണ്ടോയെന്ന് വിദ്യാർത്ഥി പരിശോധിക്കുക. എന്തെങ്കിലും തരത്തിലുള്ള പിശകുകൾ കണ്ടെത്തുകയാണെങ്കിൽ ഉടൻതന്നെ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുക.
ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. പ്ലസ് ടു പരീക്ഷയെ നേരിടുന്നതിനായി നേരത്തേ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട്.
നിങ്ങളുടെ സ്‌കോർ പരമാവധി വർദ്ധിപ്പിക്കുന്നതിനായുള്ള ഒരു സ്റ്റഡി പ്ലാൻ ഇതാ.
പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാത്രം പഠിക്കുന്ന ശീലം നല്ലതല്ല. കൃത്യമായി കൺസപ്റ്റുകൾ മനസ്സിലാക്കി ദിവസവും പഠിക്കേണ്ടതുണ്ട്.
പഠനമാരംഭിക്കുന്നതിനുമുൻപ് സിലബസ് കൃത്യമായി മനസ്സിലാക്കണം. പാഠപുസ്തകത്തിൽ നൽകിയിരിക്കുന്ന ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ അല്ലെങ്കിൽ പാഠഭാഗങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാക്കുക, അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക. ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ അവസാനം പഠിക്കാനായി മാറ്റിവയ്ക്കരുത്.
പരീക്ഷാരീതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിക്കുക.
.
കേരള ബോർഡ് പ്ലസ് ടു പരീക്ഷ – ആപ്ലിക്കേഷൻ ഫോം എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കുക. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.