• എഴുതിയത് Anjana R M
  • മാറ്റം വരുത്തിയ തീയതി 06-09-2022

കേരള ബോർഡ് പ്ലസ് ടു പരീക്ഷ പാറ്റേൺ 2023- വിശദാംശങ്ങൾ

img-icon

ആമുഖം

കേരള ബോർഡ് പ്ലസ് ടു പരീക്ഷ പാറ്റേൺ: കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പാഠ്യഭാഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനും പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കുന്നതിനും എക്സാം പാറ്റേൺ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ തയ്യാറെടുപ്പിന് വേഗത കൂട്ടുന്നതിനായി 2023 പ്ലസ് ടു പരീക്ഷ പാറ്റേണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കൂ.

ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (DHSE) അതിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അതാത് വർഷത്തെ പരീക്ഷ പാറ്റേൺ കൃത്യമായി ലഭ്യമാക്കുന്നു. SCERT തയ്യാറാക്കുന്ന HSE സ്കീം ഓഫ് വർക്ക് എല്ലാ അധ്യായങ്ങളെക്കുറിച്ചും അവയ്ക്ക് പരീക്ഷയിലുള്ള വെയിറ്റേജിനെക്കുറിച്ചും ധാരണ നൽകുന്നു. സിലബസ്, കരിക്കുലം, അധ്യയന നിയമങ്ങൾ എന്നിവയെല്ലാം തയ്യാറാക്കുന്നത് DHSE ആണ്. കേരള ബോർഡ് പ്ലസ് ടു എക്സാം ടൈം ടേബിൾ തയ്യാറാക്കുന്നതും DHSE തന്നെയാണ്.

ഓരോ വിദ്യാർത്ഥിയുടേയും തുടർന്നുള്ള പഠനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിൽ പ്ലസ് ടുവിന് ലഭിക്കുന്ന മാർക്കിന് പ്രധാന പങ്കുണ്ട്. തുടർപഠനത്തിനായുള്ള കോളേജ് അഡ്മിഷൻ ഈ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ലഭ്യമാകുക. NEET, JEE പോലുള്ള നാഷണൽ ലെവൽ പരീക്ഷകൾക്കും പ്ലസ് ടു പാഠഭാഗങ്ങളാണ് അടിസ്ഥാനം.അതുകൊണ്ടുതന്നെ പ്ലസ് ടു പരീക്ഷയ്ക്ക് നേരത്തെകൂട്ടി തന്നെ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.പരീക്ഷയെക്കുറിച്ചും അതിനെ സമീപിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കു ക എന്നത് ഉന്നത വിജയത്തിലേക്കുള്ള ആദ്യപടിയാണ്.

ഓരോ വിഷയത്തിന്റെ പരീക്ഷയ്ക്കും 3 ഘടകങ്ങളുണ്ട്:

  • ടെർമിനൽ പരീക്ഷ (TE)
  • തുടർ മൂല്യനിർണയം (CE)
  • പ്രാക്ടിക്കൽ പരീക്ഷ (PE)

പ്ലസ് ടു പരീക്ഷ- ഒരു അവലോകനം

ബോർഡിന്റെ പേര് കേരളാ ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂകേഷൻ
പരീക്ഷ ലെവൽ ക്ലാസ്‌ പ്ലസ് 2
പരീക്ഷ നടത്തിപ്പ് കേരളാ പരീക്ഷ ഭവൻ
പേപ്പറുകളുടെ എണ്ണം 3 ലാംഗ്വേജ് പേപ്പറുകളും 6 നോൺ ലാംഗ്വേജ് പേപ്പറുകളും
പരീക്ഷ ദൈർഘ്യം 2-2.5 മണിക്കൂറുകൾ
പരീക്ഷ രീതി ഓഫ്‌ലൈൻ
ഓരോ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ 120
ഓരോ നോൺ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ 100
മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ D+ ഗ്രേഡ് അല്ലെങ്കിൽ 30%
അഡ്മിറ്റ് കാർഡ് റിലീസ് തീയതി അനൗൺസ് ചെയ്തിട്ടില്ല
ഫല പ്രഖ്യാപന തീയതി അനൗൺസ് ചെയ്തിട്ടില്ല
ഫല പ്രഖ്യാപന രീതി ഓൺലൈൻ
ഒഫീഷ്യൽ വെബ്സൈറ്റ് http://www.dhsekerala.gov.in/

പ്ലസ് ടു പരീക്ഷയെഴുതുന്നതിന് യോഗ്യത നേടുന്നതിനുള്ള ഘടകങ്ങൾ

വിദ്യാർത്ഥിക്ക് പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും D+ അല്ലെങ്കിൽ അതിൽ ഉയർന്ന ഗ്രേഡ് ഉണ്ടായിരിക്കണം
ഓരോ ടോപ്പിക്കിലും തുടർ മൂല്യനിർണയം നടത്തിയിട്ടുണ്ടാവണം. ഒപ്പം പ്രൊജക്ടുകൾ, അസൈൻമെന്റുകൾ എന്നിവ പൂർത്തിയാക്കിയിരിക്കണം.

വിഷയം സമയ ദൈർഘ്യം
(മണിക്കൂറിൽ)
മൊത്തം മാർക്കുകൾ ക്വാളിഫയിങ് സ്കോർ
(TE)
ഓവറാൾ ക്വാളിഫയിങ് സ്കോർ
ഇംഗ്ലീഷ് 2.5 100 24 30
ഫിസിക്സ് 2 100 18 30
കെമിസ്ട്രി 2 100 18 30
ബയോളജി
(ബോട്ടണി, സുവോളജി)
2 100 18 30
കമ്പ്യൂട്ടർ സയൻസ് 2 100 18 30
എക്കണോമിക്സ് 2.5 100 24 30
മാത്തമാറ്റിക്സ് 2.5 100 24 30
ഹിസ്റ്ററി 2.5 100 24 30
പൊളിറ്റിക്കൽ സയൻസ് 2.5 100 24 30
സൈക്കോളജി 2 100 18 30
ജ്യോഗ്രഫി 2 100 18 30

കേരള ബോർഡ് പ്ലസ് ടു പരീക്ഷ – ടൈം ടേബിൾ

തീയതികൾ പ്ലസ് ടു വിഷയങ്ങൾ
മാർച്ച് 2023 പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി
മാർച്ച് 2023 പാർട്ട് 1- ഇംഗ്ളീഷ്
മാർച്ച് 2023 കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി.
മാർച്ച് 2023 എക്കണോമിക്സ്
മാർച്ച് 2023 ഫിസിക്സ്, ഫിലോസഫി, ഇംഗ്ളീഷ് ലിറ്ററേച്ചർ, സോഷ്യോളജി
മാർച്ച് 2023 മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സാൻസ്ക്രിറ്റ് സാഹിത്യ
മാർച്ച് 2023 മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം
മാർച്ച് 2023 ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി(ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്
മാർച്ച് 2023 ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ,ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്.
മാർച്ച് 2023 ബയോളജി, ജിയോളജി,സാൻസ്ക്രിറ്റ് ശാസ്ത്ര, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ് , പാർട്ട്-3 ലാംഗ്വേജസ്

സമയപരിധി

ഓരോ വിഷയത്തിനും അനുസൃതമായി 2 മണിക്കൂർ മുതൽ 2.30 മണിക്കൂർ വരെയാണ് സമയ ദൈർഘ്യം.

പ്ലസ് ടു പരീക്ഷ ടൈം ടേബിൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റായ DHSE കേരള സന്ദർശിക്കുക.
  • ഹോം പേജിൽ നിന്ന് സർക്കുലറുകൾ അല്ലെങ്കിൽ നോട്ടിഫിക്കേഷനുകൾ തുറക്കുക.
  • ഇതിൽ എക്‌സാമിനേഷൻ എന്ന സെക്ഷനിൽ നിന്ന് കേരള ക്ലാസ് പ്ലസ് ടു ടൈം ടേബിൾ 2022ൽ ക്ലിക്ക് ചെയ്യുക.
  • പ്ലസ് ടു പരീക്ഷയുടെ ടൈം ടേബിൾ ഇവിടെ പി ഡി എഫ് ഫോർമാറ്റിൽ ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് പരീക്ഷ തയ്യാറെടുപ്പ് ആരംഭിക്കാം.

പ്ലസ് ടു പരീക്ഷ സിലബസ്

സയൻസ് സ്ട്രീമിൽ മെഡിസിൻ, എൻജിനീയറിങ്, മറ്റു പ്രോഫാഷണൽ കോഴ്‌സുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കുന്നു. കോമേഴ്‌സ് സ്ട്രീമിൽ ബിസിനസ്, കോമേഴ്‌സ്, ട്രേഡ്, സാമ്പത്തികപരമായ കാര്യങ്ങൾ എന്നീ ടോപ്പിക്കുകൾ കവർ ചെയ്യുന്നു. എന്നാൽ ഹ്യുമാനിറ്റീസ്/ആർട്സ് സ്ട്രീമിൽ വ്യത്യസ്‌തമായ അനേകം കാര്യങ്ങൾ കവർ ചെയ്യുന്നു. ഇതിൽ പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സോഷ്യോളജി കൂടാതെ മറ്റു മേഖലകളെ സംബന്ധിക്കുന്ന വിഷയങ്ങളും ഉൾപ്പെടുന്നു.

കേരള പ്ലസ് ടു സിലബസും പാഠ്യഭാഗങ്ങളുടെ വെയിറ്റേജും 2023

ഫിസിക്സ് 

അധ്യായം വെയിറ്റേജ്
Electric charges and fields 4
Electrostatic potential and capacitance 4
Current electricity 6
Moving charges and magnetism 5
Magnetism and matter 3
Electromagnetic induction 3
Alternating current 4
Electromagnetic waves 2
Ray optics and optical Instruments 7
Wave optics 4
Dual nature of radiation and matter 3
Atoms 3
Nuclei 4
Semiconductor devices 5
Communication system 3

ആകെ ക്വാളിഫയിങ് സ്‌കോർ – 18

ബയോളജി (ബോട്ടണി)

അധ്യായം വെയിറ്റേജ്
Reproduction in organisms 2
Sexual reproduction in flowering plants 5
Strategies for enhancement in food production 3
Biotechnology; principles and processes 4
Biotechnology and its applications 4
Organisms and populations 4
Ecosystems 4
Environmental issues 4

ബയോളജി (സുവോളജി)

അധ്യായം വെയിറ്റേജ്
Human reproduction 10
Reproductive Health 3
Principles of inheritance and variation 5
Molecular basis of inheritance 6
Evolution 4
Human health and disease 4
Microbes in human welfare 2
Biodiversity and conservation 3

വേണ്ട ആകെ ക്വാളിഫയിങ് സ്‌കോർ – 18

ഗണിത ശാസ്ത്രം

അധ്യായം ടോപ്പിക്
പാർട്ട് 1
1 Relations and functions
2 Inverse trigonometric equations
3 Matrices
4 Determinants
5 Continuity and differentiability
6 Application of derivatives
പാർട്ട് 2
7 Application of integrals
8 Integrals
9 Differential equations
10 Vector algebra
11 Three dimensional geometry
12 Linear programming
13 Probability

ക്വാളിഫയിങ് സ്‌കോർ – 24

കെമിസ്ട്രി

അധ്യായം ടോപ്പിക്
1 The solid state
2 Solutions
3 Electrochemistry
4 Chemical kinetics
5 Surface chemistry
6 General principles and processes of isolation of elements
7 The P-block elements
8 D & F-block elements
9 Coordination compounds
പാർട്ട് 2
10 Haloalkanes and Haloarenes
11 Alcohols, phenols and ethers
12 Aldehyde, ketones and carboxylic acids
13 Amenes
14 Biomolecules
15 Polymers
16 Chemistry in everyday life

ആകെ ക്വാളിഫയിങ് സ്‌കോർ -18

അക്കൗണ്ടൻസി

അധ്യായം ടോപ്പിക്
പാർട്ട് 1
1 Accounting for not for profit organisation
2 Accounting for partnership: Basic concepts
3 Reconstitution of a partnership firm – Admission 112 of a partner
4 Reconstitution of a partnership firm – 172 retirement/ death of a partner
5 Dissolution of partnership firm
പാർട്ട് 2
1 Accounting for share capital
2 Issue and redemption of debentures
3 Financial statements of a company
4 Analysis of financial statement
5 Accounting ratios
6 Cash flow statement

ബിസിനസ് സ്റ്റഡീസ്

അധ്യായം ടോപ്പിക്
പാർട്ട് 1
1 Nature and significance of management
2 Principles of management
3 Business environment
4 Planning
5 Organising
6 Staffing
7 Directing
8 Controlling
പാർട്ട് 2
9 Financial management
10 Financial markets
11 Marketing
12 Consumer protection

ഇൻട്രൊഡക്ടറി മൈക്രോഎക്കണോമിക്സ്

അധ്യായം ടോപ്പിക്
1 Introduction
2 Theory of consumer behavior
3 Production and costs
4 The theory of firm under perfect competition
5 Market equilibrium
6 Non competitive markets

ഇൻട്രൊഡക്ടറി മാക്രോഎക്കണോമിക്സ്

അധ്യായം ടോപ്പിക്
1 Introduction
2 National income accounting
3 Money and banking
4 Determination of income and employment
5 Government budget and economy
6 Open economy macroeconomics

ഇംഗ്ലീഷ്

അധ്യായം ടോപ്പിക്
1 The 3Ls of Empowerment
2 Any woman
3 Horegallu
4 Matchbox
5 Mending wall
6 Amigo brothers
7 The hour of truth
8 A three wheeled revolution
9 Stammer
10 When a sapling is planted
11 Rice
12 Dangers of Drug Abuse
13 Post Early for Christmas
14 This is Going to Hurt Just a Little Bit
15 Crime and Punishment

ആകെ ക്വാളിഫയിങ് സ്‌കോർ- 24

കമ്പ്യൂട്ടർ സയൻസ്

അധ്യായം ടോപ്പിക്
1 Structures and pointers
2 Concept of object oriented programming
3 Data structures and operations
4 Wen Technology
5 Web designing
6 Client side scripting using Java script
7 Web hosting
8 Database management system
9 Structured query language
10 Server side scripting using PHP
11 Advances in computing
12 ICT and society

ക്വാളിഫയിങ് സ്‌കോർ – 18

കേരളാ ബോർഡ് പ്ലസ് ടു – ഗ്രേഡിംഗ് സിസ്റ്റം

മാർക്ക് ഗ്രേഡിംഗ് സിസ്റ്റം ഗ്രേഡ് പോയിന്റുകൾ വ്യാഖ്യാനം
90-100 മാർക്കുകൾ A+ ഗ്രേഡ് 9 ഔട്ട്സ്റ്റാൻഡിങ്
89-80
മാർക്കുകൾ
A ഗ്രേഡ് 8 എക്സലന്റ്
79-70 മാർക്കുകൾ B+ ഗ്രേഡ് 7 വെരി ഗുഡ്
69-60
മാർക്കുകൾ
B ഗ്രേഡ് 6 ഗുഡ്
59-50 മാർക്കുകൾ C+ ഗ്രേഡ് 5 എബോവ് ആവറേജ്
49-40 മാർക്കുകൾ C ഗ്രേഡ് 4 ആവറേജ്
39-30 മാർക്കുകൾ D+ ഗ്രേഡ് 3 മാർജിനൽ
20-29 മാർക്കുകൾ D ഗ്രേഡ് 2 നീഡ് ഇമ്പ്രൂവ്മെന്റ്
<20
മാർക്കുകൾ
E ഗ്രേഡ് 1 നീഡ് ഇമ്പ്രൂവ്മെന്റ്

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാൻ


വ്യക്തമായ പ്ലാനിങ്ങോടുകൂടി പഠിച്ചാൽ പഠനം ആയാസകരമാക്കാനും കൂടുതൽ മാർക്ക് നേടാനും സാധിക്കും. അതിനായി നാം ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സ്വന്തമായി ഒരു ടൈം ടേബിൾ ഉണ്ടാക്കുകയും അത് പാലിക്കുകയും ചെയ്യുക.പഠനത്തിന് സമയം ചിലവഴിക്കുന്നതിനോടൊപ്പം അൽപ്പം സമയം റിവിഷനായും മാറ്റിവയ്ക്കുക. ഇതോടൊപ്പം മോഡൽ ചോദ്യപേപ്പറുകൾ പ്രാക്ടീസ് ചെയ്യുന്നത് ആത്മവിശ്വാസവും അറിവും വർദ്ധിപ്പിക്കും. പഠനത്തോടൊപ്പം വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുക.

FAQ’s 

ചോ1. കേരള ബോർഡ് പ്ലസ് ടു പരീക്ഷയിൽ ആകെ എത്ര പേപ്പറുകളാണുള്ളത്?

ഉ 1. കേരള ബോർഡ് പ്ലസ് ടു പരീക്ഷയിൽ ആകെ 3 ലാംഗ്വേജ് പേപ്പറുകളും 6 നോൺ ലാംഗ്വേജ് പേപ്പറുകളുമാണുള്ളത് 

ചോ2. കേരള ബോർഡ് പ്ലസ് ടു പരീക്ഷ ദൈർഘ്യം എത്ര?

ഉ 2. 2-2.5 മണിക്കൂറുകൾ ആണ് കേരള ബോർഡ് പ്ലസ് ടു പരീക്ഷ ദൈർഘ്യം

ചോ3. കേരള ബോർഡ് പ്ലസ് ടു പരീക്ഷയിൽ ഓരോ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ എത്ര?

ഉ 3. 120 ആണ് കേരള ബോർഡ് പ്ലസ് ടു പരീക്ഷയിൽ ഓരോ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ

ചോ4. കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ എത്ര?

ഉ 4. D+ ഗ്രേഡ് അല്ലെങ്കിൽ 30% ആണ് കേരള ബോർഡ് പ്ലസ് ടു പരീക്ഷയുടെ മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ

ചോ5. കേരള ബോർഡ് പ്ലസ് ടു പരീക്ഷയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുള്ള ഒഫീഷ്യൽ വെബ്സൈറ്റ് ഏത്?

ഉ 5. http://www.dhsekerala.gov.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള ബോർഡ് പ്ലസ് ടു പരീക്ഷയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം.

കേരള ബോർഡ് പ്ലസ് ടു പരീക്ഷ പാറ്റേൺ 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ