
കേരള ബോർഡ് പ്ലസ് ടു 2023: മുൻവർഷ ചോദ്യപേപ്പർ പരിശീലിക്കൂ
August 4, 2022കേരള പ്ലസ് ടു പരീക്ഷ സിലബസ് 2023: ചിട്ടയായ പഠനത്തിലൂടെ മികച്ച വിജയം നേടാൻ ഒരു വിദ്യാർത്ഥി ആദ്യം അറിഞ്ഞിരിക്കേണ്ടത് സിലബസാണ്. തൻ്റെ പഠന കാലയളവിൽ ഏതെല്ലാം വിഷയങ്ങളും അവയുടെ ഉപവിഷയങ്ങളും എങ്ങിനെ പഠിക്കണമെന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണ കേരള പ്ലസ് ടു സിലബസിൽ (Plus Two Syllabus Kerala) നിന്നും വിദ്യാർത്ഥിക്ക് ലഭിക്കും.
ഓരോ ക്ലാസുകളേയും പഠന ബോർഡുകളുടേയും അടിസ്ഥാനത്തിൽ സിലബസിൽ മാറ്റങ്ങളുണ്ടാകാം. ക്ലാസ്, പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രത്യകമായി തയ്യാറാക്കിയ സിലബസ് വേണം പഠനക്രമത്തിൽ ഉൾപ്പെടുത്താൻ.
ഓരോ വിഷയത്തിനും നൽകുന്ന മാർക്ക്, അവ പഠിപ്പിച്ചു തീർക്കാൻ വേണ്ട സമയം അഥവാ പീരീഡുകളുടെ എണ്ണം, മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് കേരള പ്ലസ് ടു സിലബസ് 2023. വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇവ പിഡിഎഫ് രൂപത്തിൽ വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം.
ഹയർ സെക്കൻ്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് വർഷാവർഷം കേരള പ്ലസ് ടു പരീക്ഷ നടത്തുന്നത്. അതുകൊണ്ട് തന്നെ വരുന്ന അധ്യായന വർഷം വിദ്യാർത്ഥികൾ എന്താണ് പഠിക്കാൻ പോകുന്നത് എന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണ സിലബസിൽ ഉണ്ടായിരിക്കും.
പത്താംക്ലാസ് പരീക്ഷയ്ക്കു ശേഷം പ്ലസ് ടു വിന് ഏത് ഗ്രൂപ്പ് എടുക്കണം എന്നതിനെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ടാവും. വിദ്യാര്‍ഥിയുടെ താല്‍പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയ കോമ്പിനേഷനുകള്‍ വേണം കണ്ടെത്താൻ. രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി കുട്ടികൾ കോഴ്സുകൾ തിരഞ്ഞെടുത്തിരുന്ന കാലമെല്ലാം മാറിയിരിക്കുന്നു. ഇന്ന് ഓരോ കുട്ടിക്കും അവരവരുടേതായ താൽപര്യങ്ങളുണ്ട്. തങ്ങളുടെ ഇഷ്ട മേഖലകളെ കുറിച്ച് വിശദമായി അറിഞ്ഞ് സ്ട്രീം തിരഞ്ഞെടുക്കാനുള്ള ആധുനിക സൗകര്യങ്ങളും ഇന്ന് ലഭ്യമാണ്.
സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നിങ്ങനെ പ്രധാനമായും മൂന്ന് സ്ട്രീമുകളാണ് കേരള പ്ലസ് ടുവിനുള്ളത്. ഇതിൽ തന്നെ താൽപര്യമനുസരിച്ച് വിഷയങ്ങളുടെ കോമ്പിനേഷനുകൾ തിരഞ്ഞെടുക്കാം. മാത്തമാറ്റിക്സ്, ബയോളജി എന്നിവ ഉൾപ്പെടുന്നതിനൻ്റെ അടിസ്ഥാനത്തിൽ വിവിധ സയൻസ് കോമ്പിനേഷനുകൾ ലഭ്യമാണ്.
ബയോളജി വിഷയങ്ങളിലാണ് താല്‍പര്യമെങ്കില്‍ കണക്ക് ഒഴിവാക്കി സ്ട്രീം തിരഞ്ഞെടുക്കാം.ബയോളജിയില്‍ താല്‍പര്യമില്ലെങ്കില്‍ കണക്കിനോടൊപ്പം കംപ്യൂട്ടര്‍ സയന്‍സുമെടുക്കാം.തീരെ താല്‍പര്യമില്ലാത്ത വിദ്യാര്‍ഥികളെക്കൊണ്ട് ബയോമാത്‌സ് എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. ഇത് നല്ല പ്രവണതയല്ല. സ്ട്രീം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം കുട്ടികൾക്ക് നൽകണം. അതിനു വേണ്ട എല്ലാ സഹകരണങ്ങളും നൽകുക എന്നതാണ് മാതാപിതാക്കളുടെ കടമ.
നീറ്റ് പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്ക് മാത്തമാറ്റിക്‌സ് ഒഴിവാക്കി ബയോളജിയും എന്‍ജിനീയറിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് കണക്കും കമ്പ്യൂട്ടര്‍ സയന്‍സുമെടുക്കാം.
സിവില്‍ സര്‍വ്വീസ് പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്ക് ഹ്യുമാനിറ്റീസ് മകച്ചതാണ്. സയന്‍സ് സ്ട്രീമെടുത്ത് പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കാം. ബാങ്കിങ്, ഇന്‍ഷൂറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴിലിന് താല്‍പര്യമുള്ളവര്‍ക്കും അക്കൗണ്ടിങ് അഭിരുചിയുള്ളവര്‍ക്കും കോമേഴ്‌സ് അല്ലെങ്കിൽ ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. മാനേജ്‌മെൻ്റിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവര്‍ക്കും ഇത് യോജിക്കും.
നമ്പർ | വിഷയങ്ങളുടെ കോമ്പിനേഷൻ |
---|---|
1 | Physics, Chemistry, Mathematics, Biology |
2 | Physics, Chemistry, Home Science, Biology |
3 | Physics, Chemistry, Mathematics, Home Science |
4 | Physics, Chemistry, Mathematics, Geology |
5 | Physics, Chemistry, Mathematics, Computer Science |
6 | Physics, Chemistry, Mathematics, Electronics |
7 | Physics, Chemistry, Computer Science, Geology |
8 | Physics, Chemistry, Mathematics, Statistics |
9 | Physics, Chemistry, Psychology, Biology |
നമ്പർ | വിഷയങ്ങളുടെ കോമ്പിനേഷൻ |
---|---|
1 | Business Studies, Accountancy, Economics, Mathematics |
2 | Business Studies, Accountancy, Economics, Statistics |
3 | Business Studies, Accountancy, Economics, Politics |
4 | Business Studies, Accountancy, Economics, Computer Application |
നമ്പർ | വിഷയങ്ങളുടെ കോമ്പിനേഷൻ |
---|---|
1 | History, Economics, Politics, Geography |
2 | History, Economics, Politics, Sociology |
3 | History, Economics, Politics, Geology |
4 | History, Economics, Politics, Gandhian Studies |
5 | History, Economics, Politics, Philosophy |
6 | History, Economics, Politics, Social Work |
7 | Islamic History, Economics, Politics, Geography |
8 | Islamic History, Economics, Politics, Sociology |
9 | Sociology, Social Work, Psychology, Gandhian Studies |
10 | History, Economics, Politics, Psychology |
11 | History, Economics, Politics, Anthropology |
12 | History, Economics, Politics, Statistics |
13 | Sociology, Social Work, Psychology, Statistics |
14 | Economics, Statistics, Anthropology, Social Work |
15 | History, Economics, Geography, Hindi |
16 | History, Economics, Geography, Arabic |
17 | History, Economics, Geography, Urdu |
18 | History, Economics, Geography, Kannada |
19 | History, Economics, Geography, Tamil |
20 | History, Economics, Sanskrit Sahitya, Sanskrit Shastra |
21 | History, Philosophy, Sanskrit Sahitya, Sanskrit Shastra |
22 | Economics, Gandhian Studies, Communication English, Computer Application |
23 | Sociology, Journalism, Communicative English, Computer Application |
24 | Journalism, English Literature, Communicative English, Psychology |
25 | History, Economics, Politics, Music |
26 | History, Economics, Geography, Malayalam |
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയാണ് സയൻസ് സ്ട്രീമിനു കീഴിലുള്ള വിഷയങ്ങൾ. വിദ്യാർത്ഥിയുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുക്കാം.
ഫിസിക്സ് സിലബസ്
പാർട്ട് I
പാർട്ട് II
കെമിസ്ട്രി സിലബസ്
പാർട്ട് I
പാർട്ട് II
ബയോളജി സിലബസ്
ബോട്ടണി
സുവോളജി
മാത്തമാറ്റിക്സ് സിലബസ്
മാത്തമാറ്റിക്സ് പാർട്ട് I
മാത്തമാറ്റിക്സ് പാർട്ട് II
കംപ്യൂട്ടർ സയൻസ് ഐ.ടി സിലബസ്
സ്റ്റാറ്റിസ്റ്റ്ക്സ് സിലബസ്
അക്കൌണ്ടൻസി സിലബസ്
പാർട്ട് I
അക്കൌണ്ടൻസി പാർട്ട് II
ബിസിനസ്സ് സ്റ്റഡീസ് സിലബസ്
ബിസിനസ്സ് സ്റ്റഡീസ്
പാർട്ട് I
ബിസിനസ്സ് സ്റ്റഡീസ്
പാർട്ട് II
ഹിസ്റ്ററി
Themes in Indian History Part – I (Units 1 – 4)
Themes in Indian History Part-II (Units 5 – 9)
Themes in Indian History Part-III (Units 10 – 15)
പൊളിറ്റിക്കൽ സയൻസ് സിലബസ്
Part A: Contemporary World Politics
Part B: Politics in India Since Independence
ജിയോഗ്രഫി സിലബസ്
PART-A Fundamentals of Human Geography
PART-B India: People and Economy
PART-C Practical work
ഇക്കണോമിക്സ് സിലബസ്
Macroeconomics
Microeconomics
കേരള ഹയർ സെക്കൻ്റിറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഔഗ്യോഗിക വെബ്സൈറ്റിൽ നിന്നും കേരള പ്ലസ് ടു സിലബസ് 2023 വിദ്യാർത്ഥികൾക്ക് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.അതിനായി താഴെ പറയുന്ന സ്റ്റെപ്പുകൾ പിന്തുടരൂ.
ചോ 1: കേരള +2 പരീക്ഷ 2023ന് വേണ്ടി സിലബസ് മുൻനിർത്തി പഠിക്കേണ്ടതുണ്ടോ?
ഉ 1: ചിട്ടയായ പഠനത്തിലൂടെ മികച്ച വിജയം നേടാൻ ഒരു വിദ്യാർത്ഥി ആദ്യം അറിഞ്ഞിരിക്കേണ്ടത് സിലബസാണ്. തൻ്റെ പഠന കാലയളവിൽ ഏതെല്ലാം വിഷയങ്ങളും അവയുടെ ഉപവിഷയങ്ങളും എങ്ങിനെ പഠിക്കണമെന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണ കേരള പ്ലസ് ടു സിലബസിൽ നിന്നും വിദ്യാർത്ഥിക്ക് ലഭിക്കും.
ചോ 2: സിലബസ്സിലുള്ള കാര്യങ്ങൾ മാത്രമാണോ പരീക്ഷയ്ക്ക് ചോദിക്കുക?
ഉ 2: ഹയർ സെക്കൻ്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് വർഷാവർഷം കേരള പ്ലസ് ടു പരീക്ഷ നടത്തുന്നത്. അതുകൊണ്ട് തന്നെ ഓരോ അധ്യായന വർഷവും വിദ്യാർത്ഥികൾ എന്തെല്ലാം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്നതിനെ കുറിച്ച് സിലബസ്സിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടാകും. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത്. വിഷയങ്ങളുടെ ആവശ്യകതയനുസരിച്ച് വളരെ ചുരുക്കം ചില ചോദ്യങ്ങൾ സിലബസിനു പുറത്തു നിന്നും വന്നേക്കാം. എന്നാൽ അവ സിലബസ്സിൽ ഉൾപ്പെട്ട കാര്യങ്ങളെ കൂട്ടിയിണക്കിയുള്ളതായിരിക്കും
ചോ 3: കേരള പ്ലസ് ടു സിലബസ് എങ്ങിനെ ഡൗൺലോഡ് ചെയ്യാം?
ഉ 3: കേരള ഹയർ സെക്കൻ്റിറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഔഗ്യോഗിക വെബ്സൈറ്റ് -ൽ നിന്നും കേരള പ്ലസ് ടു സിലബസ് 2023 വിദ്യാർത്ഥികൾക്ക് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്
ചോ 4: പ്ലസ് ടു വിന് കൂടുതൽ മാർക്ക് നേടാനാവുക ഏത് സ്ട്രീമിലാണ്?
ഉ 4: ഓരോരുത്തരുടേയും പഠന അഭിരുചിയെ അടിസ്ഥാനമാക്കിയാണ് മാർക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ ഒരു പ്രത്യേക സ്ട്രീം തിരഞ്ഞെടുത്ത് പഠിച്ചാൽ പ്ലസ്ടുവിന് കൂടുതൽ മാർക്ക് നേടാനാകും എന്ന് പറയാനാകില്ല. ഏത് സ്ട്രീം ആണെങ്കിലും ചിട്ടയായ പഠനമുണ്ടെങ്കിൽ മാത്രമേ ഉയർന്ന മാർക്ക് ലഭിക്കുകയുള്ളു.
കേരള ബോർഡ് പ്ലസ് ടു പരീക്ഷ സിലബസ് 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.