
കേരള ബോർഡ് പ്ലസ് ടു 2023: മുൻവർഷ ചോദ്യപേപ്പർ പരിശീലിക്കൂ
August 4, 2022Kerala Plus Two exam date 2023: ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവുകളിൽ ഒന്നാണ് പ്ലസ് ടു പരീക്ഷ . ലക്ഷ്യങ്ങൾ കൈവരിച്ച് കരിയർ മികച്ചതാക്കാൻ പന്ത്രണ്ടാം ക്ലാസിൽ മികച്ച വിജയം കൂടിയേ തീരൂ.
കേരള സംസ്ഥാന ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പിനാണ് പ്ലസ് ടു പരീക്ഷ (Kerala Plus two exam) നടത്തിപ്പ് ചുമതല. ഒന്നാം വർഷ ഹയർ സെക്കൻ്ററി പരീക്ഷ ജയിച്ച വിദ്യാർത്ഥികൾക്കായിരിക്കും രണ്ടാം വർഷ പരീക്ഷ എഴുതാൻ അർഹതയുള്ളത്.
A+,A,B+,B,C+,C,D+,D എന്നിങ്ങനെ ഒൻപത് ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് യോഗ്യത കണക്കാക്കുക. എല്ലാ വിഷയങ്ങളിലും മിനിമം ഗ്രേഡായ D+ നേടിയെങ്കിൽ മാത്രമേ ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടുകയുള്ളൂ. D യോ അതിന് താഴെയോ ഗ്രേഡ് വാങ്ങിയവർ സേ പരീക്ഷ (സേവ് എ ഇയർ) എഴുതേണ്ടതായി വരും
പരീക്ഷയുടെ പേര് പൂർണ രൂപത്തിൽ | കേരള ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പ് 12ാം ക്ലാസ് പരീക്ഷ |
---|---|
പരീക്ഷയുടെ പേര് ചുരുക്കത്തിൽ | കേരള ഡി എച്ച് എസ് സി |
നടത്തിപ്പ് ചുമതല | കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ |
പരീക്ഷയുടെ എണ്ണം | വർഷത്തിൽ ഒന്ന് |
പരീക്ഷാ ലെവൽ | ഇൻ്റർമീഡിയറ്റ് |
ഭാഷ | ഇംഗ്ലീഷ്, മലയാളം |
അപേക്ഷാ രീതി | ഓഫ് ലൈൻ |
പരീക്ഷാ രീതി | ഓഫ് ലൈൻ |
പരീക്ഷാ ദൈർഘ്യം | രണ്ട് മണിക്കൂർ മുപ്പത് മിനുട്ട് |
പ്ലസ് ടു പരീക്ഷ എഴുതുന്നതിനുള്ള കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ കേരള സംസ്ഥാന ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിനനുസൃതമായാണ് ഓരോ വർഷവും പ്ലസ് ടു പരീക്ഷ നടത്തുന്നത്.
2023 ജനുവരി മാസത്തിലായിരിക്കും ആ വർഷത്തെ പ്ലസ് ടു പരീക്ഷയുടെ ഔദ്യോഗിക ടൈംടേബിൾ ഹയർ സെക്കൻ്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കുക. DHSE ഔദ്യോഗിക വെബ്സൈറ്റിൽ ഇത് ലഭ്യമാകും (Kerala Plus Two Exam 2022-23 Timetable). ഓരോ വിഷയം തിരിച്ചുള്ള പരീക്ഷാ ക്രമം, സമയം, തീയതി എന്നിവ ടൈംടേബിളിൽ ഉൾപ്പെടുത്തിയിരിക്കും.
2023ലെ കേരള പ്ലസ് ടു ഹയർ സെക്കൻ്ററി പരീക്ഷ ഏപ്രിൽ മാസത്തിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലസ് ടു പരീക്ഷയുടെ താൽക്കാലിക തീയതികൾ ലഭ്യമായിട്ടുണ്ട്. ഔദ്യോഗിക ടൈംടേബിൾ വരുന്നതു വരെ ഇവ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് പഠന പദ്ധതികൾ തയ്യാറാക്കാവുന്നതാണ്. സിലബസ് മുഴുവൻ കവർ ചെയ്യുന്ന തരത്തിൽ പഠന പ്ലാൻ തയ്യാറാക്കാൻ ടൈംടേബിൾ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും. ഇത്തവണ നാല് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്.പരീക്ഷാ സംബന്ധമായ കാര്യങ്ങളിൽ കൃതൃതയുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ പ്രതീക്ഷിച്ച വിജയം നേടാനാകും.
ഓർക്കേണ്ട കാര്യങ്ങൾ | തീയതി |
---|---|
പരീക്ഷാ ടൈംടേബിൾ പ്രഖ്യാപനം | ഫെബ്രുവരി 2023 |
തിയറി പരീക്ഷകൾ തുടങ്ങുന്ന തീയതി | ഏപ്രിൽ 2023 |
പരീക്ഷകൾ അവസാനിക്കുന്ന തീയതി | ഏപ്രിൽ 2023 |
ഹാൾ ടിക്കറ്റ് വിതരണം | ഫെബ്രുവരി 2023 |
മുൻ വർഷത്തെ പരീക്ഷയെ അടിസ്ഥാനമാക്കി നിർമിച്ച വിവരങ്ങളാണിവ. തീയതികളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം.
പ്രാക്ടിക്കൽ, തിയറി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക. ബയോളജി, മ്യൂസിക് എന്നിവയൊഴികെ പ്രാക്ടിക്കലുള്ള വിഷയങ്ങളിലെ പരീക്ഷ രാവിലെ 9.45 മുതൽ ഉച്ചക്ക് ഒരു മണിവരെ നടക്കും. കൂൾ ഓഫ് ടൈം ഉൾപ്പെടെയാണിത്. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് 9.45 മുതൽ 12.30 വരെയാണ് സമയ ക്രമം.
കേരള പ്ലസ് ടു പരീക്ഷാ ടൈംടേബിൾ 2023
2022-23 അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷാ വിവരങ്ങളടങ്ങിയ ടൈംടേബിളാണ് താഴെ നൽകിയിരിക്കുന്നത്. ഔദ്യോഗിക വിവരങ്ങൾക്കനുസരിച്ച് സമയക്രമത്തിലും തീയതികളും ചെറിയ ചില മാറ്റങ്ങൾ വന്നേക്കാം.
തീയതി | വിഷയം |
---|---|
10 മാർച്ച് 2023 | പാർട്ട്-II ഭാഷകൾ, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (പഴയത്), കംപ്യൂട്ടർ സയൻസ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി |
11 മാർച്ച് 2023 | പാർട്ട്- I ഇംഗ്ലീഷ് |
16 മാർച്ച് 2023 | കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപ്പോളജി |
17 മാർച്ച് 2023 | ഇക്കണോമിക്സ് |
18 മാർച്ച് 2023 | ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് സാഹിത്യം, സോഷ്യോളജി |
19 മാർച്ച് 2023 | മ്യൂസിക്, എക്കൌണ്ടൻസി, ജിയോഗ്രഫി, സോഷ്യൽ വർക്ക്, സംസ്കൃത സാഹിത്യം |
23 മാർച്ച് 2023 | മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം |
24 മാർച്ച് 2023 | ബിസിനസ്സ് സ്റ്റഡീസ്, സൈക്കോളജി,ഇലക്ട്രോണിക് സർവ്വീസ് ടെക്നോളജി(പഴയത്), ഇലക്ട്രോണിക് സിസ്റ്റം |
25 മാർച്ച് 2023 | ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻ്റ് കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോംസയൻസ്, കംപ്യൂട്ടർ സയൻസ്. |
26 മാർച്ച് 2023 | ബയോളജി ജിയോളജി, സംസ്കൃത ശാസ്ത്രം,ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട്- III ഭാഷകൾ |
തീയതി | വിഷയം |
---|---|
10 മാർച്ച് 2023 | പാർട്ട് II – ഭാഷകൾ |
11 മാർച്ച് 2023 | പാർട്ട് I – ഇംഗ്ലീഷ് |
16 മാർച്ച് 2023 | സബ്സിഡറി |
17 മാർച്ച് 2023 | ഏസ്തെറ്റിക്സ |
19 മാർച്ച് 2023 | സംസ്കൃതം |
24 മാർച്ച് 2023 | മെയിൻ |
25 മാർച്ച് 2023 | സാഹിത്യം |
പ്രധാന പരീക്ഷക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ചോദ്യങ്ങളുടെ രീതി, പരീക്ഷക്ക് അനുവദിച്ചിട്ടുള്ള സമയം ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള ധാരണ, തയ്യാറെടുപ്പുകൾ എത്രത്തോളം ഫലപ്രദമാണ്, കൂടുതലായി ഏതെങ്കിലും ഭാഗം പഠിക്കേണ്ടതായുണ്ടോ, പരീക്ഷയുടെ പൊതുവേയുള്ള സ്വഭാവം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഒരു ഏകദേശ ധാരണ മോഡൽ പരീക്ഷയിൽ നിന്നും ലഭിക്കും. പ്ലസ് ടു മോഡൽ പരീക്ഷയുടെ എല്ലാ വിവരങ്ങളും ചുവടെയുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
തീയതി | വിഷയം |
---|---|
ഫെബ്രുവരി 2023 | അക്കൌണ്ടൻസി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻ്റ് കൾച്ചർ, കമ്മ്യൂിക്കേറ്റീവ് ഇംഗ്ലീഷ്,ഇലക്ട്രോണിക് സിസ്റ്റം |
ഫെബ്രുവരി2023 | ഫിസിക്സ്, ജിയോഗ്രഫി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഇംഗ്ലീഷ് സാഹിത്യം |
ഫെബ്രുവരി 2023 | ഇക്കണോമിക്സ്, ജേർണലിസം |
ഫെബ്രുവരി 2023 | ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ഹോം സയൻസ് |
ഫെബ്രുവരി 2023 | ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഫിസോസഫി, ആന്ത്രോപ്പോളജി |
ഫെബ്രുവരി2023 | കെമിസ്ട്രി, സംസ്കൃതശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് |
ഫെബ്രുവരി2023 | ഇംഗ്ലീഷ് പാർട്ട്-I |
ഫെബ്രുവരി 2023 | പാർട്ട് II- ഭാഷകൾ., കംപ്യൂട്ടർ സയൻസ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി |
ഫെബ്രുവരി 2023 | മാത്തമാറ്റിക്സ്, പാർട്ട് III ഭാഷകൾ, സൈക്കോളജി, സംസ്കൃത സാഹിത്യം |
ഫെബ്രുവരി2023 | സോഷ്യൽ വർക്ക്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് |
DHSE ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷ ടൈം ടേബിൾ ലഭ്യമാകും. ടൈംടേബിളിനെ അടിസ്ഥാനമാക്കിയുള്ള പരീക്ഷാ തയ്യാറെടുപ്പ് പാഠങ്ങൾ മുഴുവൻ ഉൾക്കൊള്ളിച്ച് സിലബസ് പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കും. ടൈംടേബിൾ ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
(Kerala Plus Two Exam 2022-23 Timetable)
കേരള പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ തയ്യാറാക്കുന്നത് അതാത് സ്കൂകൂളുകളാണ്. വിദ്യാർത്ഥികൾക്ക് ടൈംടേബിൽ സ്കൂളിൽ നിന്ന് നേരിട്ടോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ലഭിക്കുന്നതാണ്. 2023 ഫെബ്രുവരി മാസത്തിലായിരിക്കും കേരള പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ നടക്കുക.
(Kerala Plus Two Practical Exam 2022-23 Timetable)
പരീക്ഷ അടുത്തു കഴിഞ്ഞാൽ പിന്നെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു പോലെ ആശങ്കയാണ്. ആദ്യം എന്ത് പഠിക്കണം, എവിടെ തുടങ്ങണം, എത്ര സമയം പഠിക്കണം, ആരോട് ചോദിക്കണം. എന്ന് തുടങ്ങി എണ്ണിയാൽ തീരാത്തത്ര സംശയങ്ങളായിരിക്കും ഉണ്ടാവുക. വിദ്യാർത്ഥികളിലുണ്ടാകുന്ന ഇത്തരത്തിലുള്ള അമിതമായ ഉത്കണ്ഠകൾ ചിലപ്പോൾ പരീക്ഷയെ പ്രതികൂലമായി ബാധിച്ചേക്കാം. വളരെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയവർക്ക് പോലും ഇത്തരത്തിലുള്ള ഉത്കണ്ഠ കാരണം പരീക്ഷ നന്നായി എഴുതാൻ സാധിക്കാതെ വരും. പരീക്ഷാ കാലത്തുണ്ടാകുന്ന അമിതമായ ആശങ്കകളും ടെൻഷനും ഒഴിവാക്കി ആത്മ വിശ്വാസത്തോടെ പരീക്ഷ എഴുതുന്നതിനും മികച്ച മാർക്ക് നേടുന്നതിനും ആവശ്യമായ ചെറിയ ചില വിദ്യകളാണ് ഇനി പറയുന്നത്.
പഠിക്കാൻ പറ്റിയ സമയം ഏതാണെന്നുള്ളത് എപ്പോഴും ഉയർന്നു വരുന്ന സംശയങ്ങളിൽ ഒന്നാണ്. ചിലർ പറയും കാലത്ത് നേരത്തെ ഉണർന്ന് പഠിക്കുന്നതാണ് ഏറ്റവും നല്ലതെന്ന്. മറ്റ് ചിലരാകട്ടെ രാത്രി പഠിക്കുന്നതാണ് നല്ലതെന്ന് വാദിക്കും. ഇനി ഇതിലൊന്നും പെടാത്ത ഒരു കൂട്ടർ എപ്പോഴും പഠിച്ചു കൊണ്ടിരിക്കണമെന്നും പറയും. ഇതെല്ലാം കേട്ട് കിളി പോയ മട്ടിൽ ഇരിക്കുന്നതാവട്ടെ പാവം കുട്ടികളുമായിരിക്കും.
പഠിക്കാൻ തിരഞ്ഞടുക്കുന്ന സമയത്തെ കുറിച്ച് പലർക്കും പല അഭിപ്രായമായിരിക്കും. അതുകൊണ്ട് തന്നെ ഓരോരുത്തർക്കും പഠിക്കാൻ അനുയോജ്യമായ സമയം സ്വയം കണ്ടെത്തുക എന്നുള്ളതാണ് പ്രാധാന്യം. ഏത് സമയത്ത് പഠിച്ചാലാണ് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാകുന്നത് എന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാകണം. അതിനനുസരിച്ച് പഠനപ്ലാൻ രൂപപ്പെടുത്തുകയാണെങ്കിൽ ഏറെ ഗുണം ചെയ്യും. ചില കുട്ടികൾ വൈകി ഉറങ്ങുന്നവരും ചിലർ നേരത്തെ ഉറങ്ങുന്നവരുമായിരിക്കും. ഇത് മനസ്സിലാക്കി പഠന ക്രമം തീരുമാനിക്കുന്നതായിരിക്കും ഏറ്റവും നല്ലത്
പഠിക്കാനാണെങ്കിൽ കുന്നോളമുണ്ട്. പക്ഷേ എവിടെ തുടങ്ങണമെന്ന് അറിയില്ല! എല്ലാ കുട്ടികളും സ്ഥിരം പറഞ്ഞു കേൾക്കുന്ന പരാതിയാണല്ലോ ഇത്. ഏത് വിഷയം എവിടെ പഠിച്ച് തുടങ്ങണമെന്നുള്ള കാര്യ എപ്പോഴും ആശങ്കയുണ്ടാക്കുന്നതു തന്നെയാണ്. അതുകൊണ്ട് തന്നെ സ്വന്തം ഇഷ്ടാനുസൃതം അവ കണ്ടെത്തുന്നതായിരിക്കും ഉചിതം. ചിലർക്ക് എളുപ്പമുള്ള പാഠങ്ങൾ ആദ്യം പഠിച്ചു തീർക്കാനായിരിക്കും ഇഷ്ടം. കൂടുതൽ സമയം ഏകാഗ്രതയോടെ പഠിക്കാൻ ഇത് സഹായിക്കും. മറ്റ് ചിലരാകട്ടെ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ ആദ്യം പഠിക്കാൻ ശ്രമിക്കും. ഇതുവഴി പരീക്ഷ എഴുതുന്നതിനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സാധിക്കും. ഏത് തരത്തിലായാലും പഠനം ബോറടിക്കുന്നു എന്ന് തോന്നിയാൽ വിഷയം മാറി പരീക്ഷിക്കാൻ മറക്കരുത്.
എല്ലാ വർഷവും പുതിയ ക്ലാസ് ആരംഭിക്കുമ്പോൾ ഇന്നു മുതൽ ഞാൻ ദിവസേനയുള്ള കാര്യങ്ങൾ അന്ന് തന്നെ പഠിച്ചു തീർക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവരായിരിക്കും ഭൂരിഭാഗം കുട്ടികളും. എന്നാൽ ക്ലാസ് തുടങ്ങി ആദ്യ ആഴ്ച കഴിയുമ്പോഴേക്കും ഈ ആവേശമെല്ലാം ആറി തണുക്കും. പിന്നീട് പരീക്ഷ അടുക്കുമ്പോഴായിരിക്കും പഠിക്കാനുള്ള കാര്യങ്ങൾ ഇനിയും കുറേ ബാക്കിയാണല്ലോ എന്ന കാര്യം ആലോചിച്ച് ആശങ്കപ്പെടുക. അപ്പോഴേക്കും തയ്യാറെടുപ്പിനായി വളരെ കുറച്ച് സമയം മാത്രമേ ബാക്കി ഉണ്ടാവുകയുള്ളു. ഈ രീതി ഒരിക്കലും നല്ലതല്ല. ഓരോ ദിവസവും കൃത്യമായ പഠനപ്ലാൻ മുൻനിർത്തി പഠിക്കണം. ദിവസവും പഠനത്തിനായി എത്ര സമയം മാറ്റിവെക്കണം എന്നുള്ള കാര്യത്തിലും കൃത്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ അവസാന നിമിഷം സിലബസ് പൂർത്തിയാക്കാനാകെ നിങ്ങളുടെ ആത്മ വിശ്വാസം നഷ്ടപ്പെടും. ഇത് പരീക്ഷയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പരീക്ഷാ ദിവസം ഹാളിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ പരീക്ഷാ ടൈംടേബിളിനൊപ്പം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ താഴെ തന്നിരിക്കുന്നു.
FAQs
ചോ 1: കേരള പ്ലസ് ടു പരീക്ഷാ 2023 ടൈംടേബിൾ എങ്ങനെ ലഭിക്കും?
ഉ 1: ഹയർ സെക്കൻ്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ് കേരള പ്ലസ് ടു പരീക്ഷാ 2023ൻ്റെ നടത്തിപ്പ് ചുമതല. പരീക്ഷാ തീയതികളിൽ തീരുമാനമായാൽ ഡയറക്ടറേറ്റ് തന്നെ ടൈംടേബിൾ പുറത്തിറക്കും. Dhsekerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നേരിട്ട് പിഡിഎഫ് രൂപത്തിൽ വിദ്യാർത്ഥികൾക്ക് ടൈംടേബിൾ ഡൗൺലോഡ് ചെയ്തെടുക്കാം.
ചോ2: കേരള പ്ലസ് ടു 2023ൻ്റെ എഴുത്തു പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും ഒരേ ദിവസമായിരിക്കുമോ നടക്കുക?
ഉ 2: കേരള പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ തയ്യാറാക്കുന്നത് അതാത് സ്‌കൂളുകളാണ്. വിദ്യാർത്ഥികൾക്ക് ടൈംടേബിൽ സ്കൂളിൽ നിന്ന് നേരിട്ടോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ലഭിക്കുന്നതാണ്.ഹയർ സെക്കൻ്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ് കേരള പ്ലസ് ടു പരീക്ഷാ 2023ൻ്റെ നടത്തിപ്പ് ചുമതല. സാധാരണ രീതിയിൽ എഴുത്ത് പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും ഒരേ ദിവസം നടത്താറില്ല.
ചോ 3: കേരള പ്ലസ് ടു പരീക്ഷ 2023ൻ്റെ മോഡൽ പരീക്ഷ എഴുതണമെന്ന് നിർബന്ധമുണ്ടോ?
ഉ 3: പ്രധാന പരീക്ഷക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ചോദ്യങ്ങളുടെ രീതി, പരീക്ഷക്ക് അനുവദിച്ചിട്ടുള്ള സമയം ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള ധാരണ, തയ്യാറെടുപ്പുകൾ എത്രത്തോളം ഫലപ്രദമാണ്, കൂടുതലായി ഏതെങ്കിലും ഭാഗം പഠിക്കേണ്ടതായുണ്ടോ, പരീക്ഷയുടെ പൊതുവേയുള്ള സ്വഭാവം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഒരു ഏകദേശ ധാരണ മോഡൽ പരീക്ഷയിൽ നിന്നും ലഭിക്കും. അതു0കൊണ്ട് തന്നെ നിർബന്ധമായും മോഡൽ പരീക്ഷ എഴുതുക.
ചോ 4: പ്ലസ് ടു പരീക്ഷാ ടൈംടേബിൾ 2023 എപ്പോൾ ലഭിക്കും?
ഉ 4: 2023 ഫെബ്രുവരി മാസത്തോടെ പ്ലസ് ടു പരീക്ഷാ ടൈംടേബിൾ ഔദ്യോഗികമായി പ്രഖ്യാപിക്കും
ചോ 5: പ്ലസ് ടു പരീക്ഷയിൽ ഡി ഗ്രേഡോ അതിന് താഴെയോ ലഭിച്ചാൽ എന്ത് ചെയ്യും?
ഉ 5: എല്ലാ വിഷയങ്ങളിലും മിനിമം ഗ്രേഡായ D+ നേടിയെങ്കിൽ മാത്രമേ ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടുകയുള്ളൂ. D യോ അതിന് താഴെയോ ഗ്രേഡ് വാങ്ങിയവർ സേ പരീക്ഷ (സേവ് എ ഇയർ) എഴുതേണ്ടതായി വരും
കേരള ബോർഡ് പ്ലസ് ടു പരീക്ഷ ടൈംടേബിൾ 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.