നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം

വിദ്യാഭ്യാസത്തെ ജനകീയമാക്കുക, തികച്ചും വ്യക്തിഗതമാക്കുക എന്നീ ഉദ്ദേശങ്ങളോടെ 2012-ൽ Embibe സ്ഥാപിതമായി. ഒരിക്കലും രണ്ട് വിദ്യാർഥികൾ ഒരുപോലെയല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അപ്പോൾ അവരുടെ പഠനരീതികൾ എങ്ങനെ ഒരുപോലെയാകും? അതിനാൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടതിൽവച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ഞങ്ങൾ നിർമ്മിച്ചു. ഓരോ കുട്ടിക്കും വിദ്യാഭ്യാസം തികച്ചും വ്യക്തിഗതമാക്കാനായി AI-യും ഡാറ്റാ സയൻസും Embibe പ്രയോജനപ്പെടുത്തുന്നു. Embibe-ലൂടെ, നിങ്ങളുടെ കുട്ടിക്ക്, അവരുടെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ള പാഠ്യപദ്ധതിയുടെ ലോകോത്തര നിലവാരത്തിലുള്ള ഉള്ളടക്കമാണ് ലഭിക്കുന്നത്. നിരവധി സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ, CBSE, ICSE സ്‌കൂളുകളുടെ മുഴുവൻ സിലബസും ഉൾക്കൊള്ളുന്ന 45,000 ത്തിലധികം ആശയങ്ങളുടെ വിപുലവും ആകർഷകവുമായ വീഡിയോ ഉള്ളടക്കങ്ങൾ അവർക്ക് ഇതിൽ കണ്ടെത്താനാവും. സ്‌കൂൾ പഠനത്തിനു പുറമേ, എഞ്ചിനീയറിംഗ്, മെഡിക്കൽ, ബാങ്കിംഗ്, അധ്യാപനം, ഇൻഷുറൻസ് തുടങ്ങി നിരവധി മേഖലകളിലെ വിവിധതരം മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാനും അവർക്ക് കഴിയും.

Embibe-ൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഡാറ്റയുടെ പിന്തുണയുണ്ട്. അതിനാൽ, നിങ്ങളുടെ കുട്ടിയെ അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ ഞങ്ങൾ സഹായിക്കും എന്ന് പറയുമ്പോൾ, ഞങ്ങൾ ശരിക്കും അത് അർഥമാക്കുന്നു! ആദ്യം ഞങ്ങൾ നിങ്ങളുടെ കുട്ടിയുടെ അറിവിന്‍റെ നിലവാരം വിശകലനം ചെയ്യുന്നു. തുടർന്ന് കുട്ടി മികവ് പുലർത്തുന്നതും അല്ലാത്തതുമായ വിഷയങ്ങളെ തിരിച്ചറിയുന്നു. ഈ വിശകലനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പഠന സാമഗ്രികൾ നൽകുന്നത്. ഇത് നിങ്ങളുടെ കുട്ടിയുടെ അറിവിന്‍റെ പോരായ്മകൾ പരിഹരിക്കുന്നതിന് സഹായിക്കും. അത് നിലവിലെ ഗ്രേഡുമായി ബന്ധപ്പെട്ടതല്ല. മറിച്ച്, മുൻകാലങ്ങളിൽ അവർ ഗ്രേഡിൽ മികവ് പുലർത്താതിരുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്. ഈ പാഠ്യപദ്ധതി വിപുലവും ആകർഷകവുമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്നതിനാൽ അവർക്കതിൽ രസകരമായി പങ്കെടുക്കാനും ആശയങ്ങൾ നന്നായി മനസിലാക്കാനും സാധിക്കും. ഇനി നമ്മുടെ അഡാപ്റ്റീവ് പ്രാക്‌ടീസ്‌ ഫീച്ചറിലേക്ക് വരാം. ഞങ്ങളുടെ AI എഞ്ചിന്‍റെ സഹായത്താല്‍, നിങ്ങളുടെ കുട്ടിയുടെ നിലവാരത്തിനനുസരിച്ച് പ്രാക്‌ടീസ്‌ ചോദ്യങ്ങൾ തയ്യാറാക്കുന്നതിനാൽ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാകും. പ്രവർത്തനത്തിലുടനീളം ടിപ്പുകളുടെയും സൂചനകളുടെയും സഹായത്തോടെ ശരിയായ ഉത്തരത്തിലെത്തിച്ചേരാൻ ഞങ്ങൾ അവരെ സഹായിക്കുന്നു. പരിശീലന സെഷന്‍റെ ഒടുവിൽ, ആശയങ്ങളുടെ ശരി/തെറ്റ് അടിസ്ഥാനത്തിൽ മാത്രമല്ല, കുട്ടി ചോദ്യങ്ങൾ ചെയ്ത രീതിയുടെ അടിസ്ഥാനത്തിലും ഞങ്ങൾ വിശദമായ ഫീഡ്ബാക്ക് നൽകുന്നു. ഒരു ചോദ്യത്തിന് അവർ വളരെയധികം സമയം ചിലവാക്കിയോ? അവർ അശ്രദ്ധമായ തെറ്റുകൾ വരുത്തിയിട്ടുണ്ടോ? അവർ അമിത ആത്മവിശ്വാസം കാണിച്ചിരുന്നോ? ഈ വ്യക്തിഗത ഫീഡ്ബാക്ക്, അവർ പരീക്ഷകൾക്കായി എത്രമാത്രം തയ്യാറാണെന്ന് മനസിലാക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കും. നിങ്ങളുടെ കുട്ടി ഒരു ടെസ്റ്റിന് തയ്യാറാകുമ്പോൾ, യഥാർഥ പരീക്ഷകളുടെ അതേ പ്രയാസനിലവാരത്തിൽ രൂപപ്പെടുത്തിയ ടെസ്റ്റുകൾ ഞങ്ങൾ നൽകുന്നു. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്ന് ടെസ്റ്റ് ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ ടെസ്റ്റുകളിൽ ഒന്ന് തിരഞ്ഞെടുക്കുക, അത് ടെസ്റ്റിന്‍റെ ഗുണനിലവാര സ്കോർ ഉയർത്തുന്നു. കൂടാതെ, യഥാർത്ഥ ടെസ്റ്റുകളുടെ കാഠിന്യത്തിന് എത്ര അടുത്താണ് ഈ ടെസ്റ്റ് എന്നും കാട്ടിത്തരുന്നു. ഇഷ്ടാനുസൃത ടെസ്റ്റുകൾ നടത്താൻ ടെസ്റ്റ് വിഭാഗം നിങ്ങളെ അനുവദിക്കുന്നു. അവിടെ അവരുടെ മുൻഗണനകളെ അടിസ്ഥാനമാക്കി ഒന്നോ അതിലധികമോ വിഷയങ്ങളിൽ അവരുടേതായ ടെസ്റ്റുകൾ സൃഷ്ടിക്കാനും കഴിയും. ഒരിക്കൽ ടെസ്റ്റു ചെയ്തു കഴിഞ്ഞാൽ, വ്യക്തിഗത ഫീഡ്ബാക്ക് വിശകലനത്തിലൂടെ അവരുടെ കഴിവുകളെയും ദൗർബല്യങ്ങളെയും സമഗ്രമായി മനസിലാക്കാൻ സാധിക്കുന്നു.

നിങ്ങളുടെ കുട്ടിയിലെ വിദ്യാർഥിയെ കണ്ടെത്താൻ Embibe നിങ്ങളെ സഹായിക്കുന്നു. കുട്ടിയുടെ പഠനയാത്രയുടെയും നിരന്തര ഇടപെടലുകളുടെയും കാര്യം വരുമ്പോൾ മാതാപിതാക്കൾ പലപ്പോഴും നിസ്സഹായത അനുഭവിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. ഇത് കുട്ടികൾ എപ്പോഴും സ്വാഗതം ചെയ്യുന്നില്ല. Embibe ഉപയോഗിച്ച്, നിങ്ങൾക്ക് നിങ്ങളുടെ കുട്ടി പഠിക്കുന്ന എല്ലാ കാര്യങ്ങളും Embibe പേരന്റ് ആപ്പിലൂടെ നിരീക്ഷിക്കാൻ കഴിയും. അവരുടെ പഠന പുരോഗതിയുടെ തത്സമയ അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതിനാൽ അവരുടെ സിലബസ് പൂർത്തീകരിക്കുന്നതിന്‍റെ ട്രാക്ക് നിങ്ങൾക്ക് സൂക്ഷിക്കാനാവും. മുൻകൂട്ടി നിശ്ചയിച്ച പാഠ്യപദ്ധതികളിൽ നിന്ന് തിരഞ്ഞെടുത്തു കൊണ്ടോ അല്ലെങ്കിൽ നിങ്ങളുടേതായ പാഠങ്ങൾ അവർക്കുവേണ്ടി ഉണ്ടാക്കിക്കൊണ്ടോ, അവരെ പുന:പരിശോധിച്ചും ടെസ്റ്റുകൾ നടത്തിയും നിങ്ങൾക്ക് അവരുമായി ഇടപഴകാൻ കഴിയും. വ്യക്തിഗത ഫീഡ്ബാക്കിൽ നിന്ന് അവരുടെ കഴിവുകളും ദൗർബല്യങ്ങളും മനസിലാക്കാനും അതിനനുസൃതമായി റിവിഷൻ പദ്ധതികൾ ആവിഷ്ക്കരിക്കാനും സാധിക്കും. നിങ്ങളുടെ കുട്ടിയുടെ ശ്രദ്ധ കേന്ദ്രീകരിച്ചു നിറുത്താൻ കഴിയുന്നു എന്നതാണ് നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്കു ലഭിച്ച മികച്ച മാർഗം. നിങ്ങൾ ഏൽപ്പിച്ച ചുമതലകൾ അവർ പൂർത്തിയാക്കുന്നതിനനുസരിച്ച് നിങ്ങളുടെ കുട്ടിയുടെ ഇഷ്ട പ്രവർത്തനങ്ങളുടെ കസ്റ്റമൈസ് ചെയ്ത റിവാർഡുകൾ അൺലോക്ക് ചെയ്യൂ. അത് ഒരു മൂവി നൈറ്റ് ആകാം, ഒരു പിസ്സ ആകാം അല്ലെങ്കിൽ അവരുടെ പ്രിയപ്പെട്ട ഇടത്തേക്കുള്ള യാത്രപോലും ആകാം. Embibe-ന്‍റെ സഹായത്താൽ, ഒരു ടീച്ചർ ആകാൻ നിങ്ങൾക്ക് സാധിക്കും.

ആദ്യമായി, അധ്യാപക-രക്ഷകർത്തൃ കൂടിക്കാഴ്ചകളിലെ സംഭാഷണങ്ങളെ ഒരു രക്ഷകർത്താവ് എന്ന നിലയിൽ നിങ്ങൾക്ക് നിയന്ത്രിക്കാനാകും. Embibe നൽകുന്ന വിശദമായ വിശകലനവും വ്യക്തിഗത ഫീഡ്ബാക്കും ഉപയോഗിച്ച്, നിങ്ങളുടെ കുട്ടിയുടെ പുരോഗതിയും പാഠ്യപദ്ധതിയും അർഥവത്തായി ചർച്ച ചെയ്യാൻ പറ്റിയ ഒരു സ്ഥാനത്ത് നിങ്ങൾ എത്തിച്ചേരും. നിങ്ങളുടെ കുട്ടിയുടെ അറിവിന്‍റെ തലങ്ങളെ കുറിച്ച് ഡാറ്റയുടെ സഹായത്താൽ നേടിയെടുക്കുന്ന ഉൾക്കാഴ്ചയോടെ അധ്യാപകരുമായി ഇടപഴകാനാകും. പാഠ്യപദ്ധതികളെക്കുറിച്ചും പ്രാക്‌ടീസ്‌ ആവശ്യമായ ദുർബ്ബല വിഷയങ്ങളെക്കുറിച്ചും സംവദിക്കാനാകും. എങ്ങനെ അവർ പ്രവർത്തിക്കുന്നു എന്നും, എവിടെയാണ് അവർ കൂടുതൽ ശ്രദ്ധ നൽകേണ്ടത് എന്നതിനെക്കുറിച്ചും അധ്യാപകരുമായി ചർച്ച ചെയ്യാനാകും. ഒടുവിലായി നിങ്ങളുടെ വിദ്യാഭ്യാസ നിക്ഷേപത്തിന്‍റെ പ്രതിഫലം ശരിക്കും അളക്കാനുള്ള മാർഗമാണിത്.

ഇപ്പോഴാണ് തുടങ്ങാൻ പറ്റിയ സമയം!
ആപ്പ് ഡൗൺലോഡ് ചെയ്യൂ

Poster img

പേരന്റ് ആപ്പ്